രാം ചരണും ജൂനിയർ എൻ ടി ആറും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ജനുവരി 7 ന് റിലീസ് ചെയ്യും എന്നായിരുന്നു നേരത്തെ പുറത്ത് വന്ന വിവരം. എന്നാൽ കൊവിഡ് മൂന്നാം തരംഗത്തെ തുടർന്ന് ചിത്രത്തിന്റെ ഷൂട്ടിങ് നീട്ടി വച്ചു. ഇന്ത്യൻ സിനിമാ ലോകം വൻ പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്ന സിനിമകളിൽ ഒന്നാണ് എസ് എസ് രാജമൗലി സംവിധാനം ചെയ്യുന്ന ആർ ആർ ആർ എന്ന ചിത്രം. ഏതാനും മാസങ്ങൾക്ക് മുൻപ് ചിത്രത്തിന്റെ ഹിന്ദി പതിപ്പിന്റെ വിതരണാവകാശം സ്വന്തമാക്കിയ പെൻ സ്റ്റുഡിയോയുടെ ജയന്തി ലാൽ ഗാഡ ചിത്രത്തിന്റെ ഒടിടി സ്ട്രീമിങിനെ കുറിച്ച് സംസാരിച്ചിരുന്നു. സിനിമ തിയേറ്ററിൽ റിലീസ് ചെയ്ത് 90 ദിവസങ്ങൾ പിന്നിട്ടാൽ മാത്രമേ ഒ ടി ടിയിലേക്ക് വിട്ടു കൊടുക്കുകയുള്ളൂ എന്നാണ് ഗാഡ പറഞ്ഞത്.




   ഈ സാഹചര്യത്തിൽ ചിത്രം ഒ ടി ടിയിൽ റിലീസ് ചെയ്യാമോ എന്ന് അണിയറ പ്രവർത്തകരോട് ചില ഒ ടി ടി പ്ലാറ്റ് ഫോമുകൾ ബന്ധപ്പെട്ടിരുന്നുവത്രെ. 500 കോടി രൂപയും വാഗ്ദാനം ചെയ്തു. എന്നാൽ അഞ്ഞൂറ് കോടി കിട്ടിയാലും സിനിമ ഒടിടിയിൽ റിലീസ് ചെയ്യില്ല എന്ന് തന്നെയാണ് എസ് എസ് രാജമൗലി പറഞ്ഞിരിയ്ക്കുന്നത്. എത്ര വൈകിയാലും സിനിമ തിയേറ്ററിൽ തന്നെ റിലീസ് ചെയ്യും. സ്വാതന്ത്ര സമര സേനാനികളായ അല്ലൂരി സിതാരാമ രാജുവിന്റെയും കൊമരം ഭീമയുടെയും കഥ അല്പം ഫിക്ഷനും ചേർത്ത് പറയുന്ന ചിത്രമാണ് ആർ ആർ ആർ.




   രാം ചരണിനും ജൂനിയർ എൻടിആറിനും ഒപ്പം, അജയ് ദേവ്ഗൺ, അലിയ ഭട്ട് തുടങ്ങിയവരും ചിത്രത്തിൽ കഥാപാത്രങ്ങളായി എത്തുന്നു. സീ 5 വും നെറ്റ് ഫ്‌ളിക്‌സുമാണ് ആർ ആർ ആർ എന്ന ചിത്രത്തിന്റെ ഡിജിറ്റൽ സ്ട്രീമിങ് റൈറ്റ്‌സ് സ്വന്തമാക്കിയിരിയ്ക്കുന്നത്. തെലുങ്ക്, തമിഴ്, മലയാളം, കന്നട പതിപ്പുകൾ സീ ഫൈവിലും ഹിന്ദി, ഇംഗ്ലീഷ്, പോർച്ചുഗീസ്, കൊറിയൻ, ടർക്കിഷ്, സ്പാനിഷ് പതിപ്പുകൾ നെറ്റ്ഫ്‌ളിക്‌സിലും ആണ് റിലീസ് ചെയ്യുക. ഏതാനും മാസങ്ങൾക്ക് മുൻപ് ചിത്രത്തിന്റെ ഹിന്ദി പതിപ്പിന്റെ വിതരണാവകാശം സ്വന്തമാക്കിയ പെൻ സ്റ്റുഡിയോയുടെ ജയന്തി ലാൽ ഗാഡ ചിത്രത്തിന്റെ ഒടിടി സ്ട്രീമിങിനെ കുറിച്ച് സംസാരിച്ചിരുന്നു. 




 സിനിമ തിയേറ്ററിൽ റിലീസ് ചെയ്ത് 90 ദിവസങ്ങൾ പിന്നിട്ടാൽ മാത്രമേ ഒ ടി ടിയിലേക്ക് വിട്ടു കൊടുക്കുകയുള്ളൂ എന്നാണ് ഗാഡ പറഞ്ഞത്. രാം ചരണും ജൂനിയർ എൻ ടി ആറും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ജനുവരി 7 ന് റിലീസ് ചെയ്യും എന്നായിരുന്നു നേരത്തെ പുറത്ത് വന്ന വിവരം. എന്നാൽ കൊവിഡ് മൂന്നാം തരംഗത്തെ തുടർന്ന് ചിത്രത്തിന്റെ ഷൂട്ടിങ് നീട്ടി വച്ചു.

Find out more: