മോശം കമന്റിട്ടയാൾക്ക് വൈഗയുടെ മറുപടി! പോസ്റ്റിന് താഴെ കമന്റുമായി സാധികയും! പ്രേക്ഷകർക്ക് വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയായി സുപരിചിതയായി മാറിയ താരമാണ് വൈഗ. സോഷ്യൽ മീഡിയയിൽ സജീവമായ വൈഗ പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്. മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും സജീവമായ വൈഗ മോഡലിംഗിലൂടെയായാണ് കരിയറിന് തുടക്കം കുറിച്ചത്. ടെലിവിഷൻ അവതാരകയായും താരം തിളങ്ങിയിരുന്നു. തന്റെ പോസ്റ്റിന് താഴെയായി മോശം കമന്റിട്ടയാൾക്ക് വൈഗ നൽകിയ മറുപടി വൈറലായിക്കൊണ്ടിരിക്കുകയാണ്.
എന്ത് പോസ്റ്റ് ഇടണം എന്ത് എപ്പോ എങ്ങനെ സപ്പോർട്ട് ചെയ്യണം എന്നുള്ളത് എന്റെ ഇഷ്ടം. ഇങ്ങനത്തെ ഭാഷയാണോ സാധാരണ വീട്ടിൽ ചേട്ടന്റെ അമ്മയോടും സഹോദരിയോടും പറയാറ്. പാവം വീട്ടുകാർ, അവരുടെ ഗതികേട്. ഇങ്ങോട്ട് പറയാൻ വരണ്ട, നിങ്ങളുടെ ഭാഷ ശ്രദ്ധിക്കൂയെന്ന് പറഞ്ഞ് മോശം കമന്റിട്ടയാളെ ടാഗ് ചെയ്തായിരുന്നു വൈഗ മറുപടി നൽകിയത്. കമന്റിന്റെ സ്‌ക്രീൻഷോട്ടും താരം പങ്കിട്ടിരുന്നു. ബേബീ, അദ്ദേഹം അദ്ദേഹത്തിന്റെ പ്രൊഫഷനെക്കുറിച്ചാണ് സംസാരിക്കുന്നത്. നീ പാവം അയാളെ തെറ്റിദ്ധരിച്ചു. മോശം അല്ലേ ഇതൊക്കെ എന്നായിരുന്നു സാധിക കമന്റ് ചെയ്തത്. ഇങ്ങനെ പ്രതികരിക്കണം, അപ്പോൾ പിന്നെ എവിടേം പോയി ഇങ്ങനെ പറയൂല.
മികച്ച മറുപടി തന്നെ നൽകിയെന്നുമായിരുന്നു കമന്റുകൾ. നിരവധി പേരാണ് വൈഗയുടെ പോസ്റ്റിന് താഴെയായി കമന്റുകളുമായെത്തിയിട്ടുള്ളത്. വൈഗ എന്നത് ഒരു നദിയുടെ പേരാണ്. എന്നെക്കണ്ടാൽ മലയാളിയല്ലേയെന്ന് പലരും ചോദിക്കാറുണ്ട്. ഞാൻ നല്ല അസ്സൽ മലയാളിയാണ്, പാലായിലാണ് ജനിച്ചത്. ചെന്നൈയിലാണ് താമസിക്കുന്നത്. മലയാളത്തിൽ മാത്രമല്ല തമിഴിലും സജീവമാണ് താരം. ഫ്‌ളൈറ്റിലൊക്കെ പോവുമ്പോൾ പലരും തന്നെ തിരിച്ചറിയാറുണ്ടെന്നും താരം പറഞ്ഞിരുന്നു.
ഹണി റോസ് ജോസഫ് എന്നാണ് ശരിക്കുമുള്ള പേര്. ഫീൽഡിൽ വന്നപ്പോഴാണ് വൈഗ എന്ന പേര് സ്വീകരിച്ചതെന്നും മുൻപൊരു അഭിമുഖത്തിനിടയിൽ വൈഗ പറഞ്ഞിരുന്നു. ഡെയർ ദ ഫിയർ റിയാലിറ്റി ഷോയിൽ പങ്കെടുത്തിരുന്നു. എന്റെ ജീവിതത്തിലെ നല്ലൊരു അനുഭവമായിരുന്നു അത്. അതിന് ശേഷമായാണ് സ്റ്റാർ മാജിക്കിലേക്ക് വന്നത്. കമന്റിന്റെ സ്‌ക്രീൻഷോട്ടും താരം പങ്കിട്ടിരുന്നു. ബേബീ, അദ്ദേഹം അദ്ദേഹത്തിന്റെ പ്രൊഫഷനെക്കുറിച്ചാണ് സംസാരിക്കുന്നത്. നീ പാവം അയാളെ തെറ്റിദ്ധരിച്ചു. മോശം അല്ലേ ഇതൊക്കെ എന്നായിരുന്നു സാധിക കമന്റ് ചെയ്തത്. ഇങ്ങനെ പ്രതികരിക്കണം, അപ്പോൾ പിന്നെ എവിടേം പോയി ഇങ്ങനെ പറയൂല. മികച്ച മറുപടി തന്നെ നൽകിയെന്നുമായിരുന്നു കമന്റുകൾ.
Find out more: