'മെമ്പർ രമേശൻ ഒമ്പതാം വാർഡ്' ഫെബ്രുവരി പതിനെട്ടിന്! ഈ ചിത്രം ഇരട്ടകളായ ആൻ്റോ ജോസ് പെരേര, അബി എന്നിവർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നു. കട്ടപ്പന ആലുവായ്ക്കടുത്തുള്ള ചൂണ്ടി, മഞ്ഞപ്ര എന്നിവിടങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായ ഈ ചിത്രം ഫെബ്രുവരി പതിനെട്ടിന് സെഞ്ച്വറി ഫിലിംസ് പ്രദർശനത്തിനെത്തിക്കുന്നു. ബോബൻ & മോളി.എൻ്റെർടൈൻമെൻറ്സിൻ്റെ ബാനറിൽ ബോബനും മോളിയും നിർമ്മിക്കുന്ന പുതിയ ചിത്രമാണ് മെമ്പർ രമേശൻ ഒമ്പതാം വാർഡ്. അർജുൻ അശോക്, ശബരിഷ് വർമ്മ , ചെമ്പൻ വിനോദ് ജോസ് എന്നിവരാണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗായത്രി അശോകാണ് നായിക.
ഒരു സാധാരണക്കാരനായ യുവാവിന് തികച്ചും അപ്രതീക്ഷിതമായ സാഹചര്യത്തിൽ ഒരു ഔദ്യോഗിക സ്ഥാനം ലഭിക്കുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളും അത്യന്തം രസകരമായി പ്രതിപാദിക്കുന്നു ഈ സിനിമയിലൂടെ. രൺജി പണിക്കർ, തരികിട സാബു, ഇന്ദ്രൻസ്, ജോണി ആൻ്റണി, ബിനു അടിമാലി, മാമുക്കോയാ അനൂപ് പന്തളം, സ്മിനു സിജോ, സിനി ഏബ്രഹാം. എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്. ശബരീഷ് വർമ്മയുടെ ഗാനങ്ങൾക്ക് കൈലാസ് മേനോൻ ഈണം പകർന്നിരിക്കുന്നു. എൽദോ ഐസക്ക് ഛായാ ഗ്രഹണവും ദിപു ജോസഫ് എഡിറ്റിംഗും നിർവ്വഹിക്കുന്നു. എക്സിക്കുട്ടിവ് പ്രൊഡ്യൂസർ .ജോഷി തോമസ് പള്ളിക്കൽ നിർമ്മാണ നിർവ്വഹണം ജോബ് ജോർജ്.
നവാഗതരായ ആൻറോ ജോസ് പെരേരയും എബി ട്രീസ പോളും ചേർന്ന് രചന നിർവഹിച്ച് സംവിധാനം ചെയ്യുന്ന സിനിമയായ 'മെമ്പർ രമേശൻ 9-ാം വാർഡി'ലെ 'അലരേ നീ എന്നിലെ' എന്ന ഗാനം പുറത്തിറങ്ങി. അർജ്ജുൻ അശോകൻ നായകനാകുന്നതാണ് ചിത്രം. തികച്ചും ഗ്രാമീണ പശ്ചാത്തലത്തിലുള്ള പ്രണയ ഗാനം ചുരുങ്ങിയ സമയം കൊണ്ടാണ് പ്രേക്ഷകപ്രീതി നേടിയിരിക്കുന്നത്. രസകരമായ ആദ്യ പോസ്റ്റർ മുതൽ പ്രേക്ഷകർക്കിടയിൽ ചർച്ച ചെയ്യപ്പെട്ട സിനിമയാണ് മെമ്പർ രമേശൻ ഒമ്പതാം വാർഡ്. ചിത്രത്തിലെ ഗാനം പ്രേക്ഷകർക്ക് കൂടുതൽ പ്രതീക്ഷ നൽകുന്നതുമാണ്.
പ്രേമം സിനിമയിലൂടെ ശ്രദ്ധേയനായ ശബരീഷ് വർമ്മയുടെ വരികളിൽ പിറന്ന 'മലരേ' എന്ന ഗാനം പോലെ മെമ്പർ രമേശൻ 9-ാം വാർഡിലെ 'അലരേ 'എന്ന വരികളും പ്രേക്ഷകർ പാടി തുടങ്ങിയിരിക്കുകയാണ്. തീവണ്ടി, എടക്കാട് ബെറ്റാലിയൻ, ഫൈനൽസ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ കൈലാസ് ആണ് ചിത്രത്തിലെ ഗാനങ്ങളുടെ സംഗീതമൊരുക്കിയിരിക്കുന്നത്. കൈലാസിൻറെ മുൻ ഗാനങ്ങൾ പോലെ തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് 'അലരേ'. മനോഹരമായി പാടിയിരിക്കുന്നത് അയ്റാനും നിത്യ മാമനും ചേർന്നാണ്.
Find out more: