മൈക്കിളാപ്പാന്റെ ആലീസ് ആരാണ്?  അമൽ നീരദ് ചിത്രം ഭീഷ്മപർവം തീയേറ്ററുകളിൽ വിജയപ്രദർശനം തുടരുകയാണ്. മമ്മൂട്ടി പ്രധാനവേഷത്തിലെത്തിയ ചിത്രമാണ് ഭീഷ്മപർവം.  ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിച്ച മൈക്കിൾ എന്ന കഥാപാത്രത്തിന്റെ നായിക ആലീസ് ആയി എത്തി കൈയ്യടി നേടിയത് തെലുങ്ക് നടി അനസൂയ ഭരദ്വാജാണ്. സിനിമയിൽ മൈക്കിളിന്റെയും ആലീസിന്റെയും രംഗങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഭീഷ്മപർവത്തിലെ മൈക്കിളപ്പന്റെ പ്രണയം അതിമനോഹരമായാണ് ചിത്രത്തിൽ ആവിഷ്കരിച്ചിരിക്കുന്നത്. കുറച്ചു സീനുകളിലേ ആലീസും മൈക്കിളപ്പനും ഒന്നിച്ചെത്തുന്നുള്ളൂവെങ്കിലും പ്രേക്ഷക മനസിൽ ഈ പ്രണയ ജോഡി ഇടം നേടിക്കഴിഞ്ഞു.





  ടെലിവിഷൻ അവതാരികയായി കരിയർ തുടങ്ങിയ അനസൂയ തെലുങ്കിൽ ഏറെ തിരക്കുള്ള നടിമാരിലൊരാളാണ്. അല്ലു അർജുൻ നായകനായെത്തിയ പുഷ്പയിലും അനസൂയ പ്രധാന വേഷത്തിലെത്തി. ദാക്ഷായണി എന്ന കഥാപാത്രത്തെയാണ് അനസൂയ പുഷ്പയിൽ അവതരിപ്പിച്ചത്. തന്റെ പ്രണയിനിയെ മട്ടൻ ബിരിയാണി വച്ചാണ് മൈക്കിൾ സ്വീകരിക്കുന്നത്. അതിമനോഹരമായാണ് അനസൂയ ആലീസിനെ അവതരിപ്പിച്ചിരിക്കുന്നത്.ജൂനിയാർ എൻടിആർ ആയിരുന്നു ചിത്രത്തിൽ പ്രധാനവേഷത്തിലെത്തിയത്. സാക്ഷി ടെലിവിഷനിൽ അവതാരികയായെത്തിയതാണ് സിനിമയിലേക്കുള്ള വഴി തുറന്നതെന്ന് അനസൂയ ഒരഭിമുഖത്തിൽ പറഞ്ഞിരുന്നു.





   സാക്ഷി ടിവിയിൽ വാർത്ത അവതാരികയായിരുന്നു ഏറെക്കാലം അനസൂയ. 2003 ൽ പുറത്തിറങ്ങിയ നാഗ എന്ന ചിത്രത്തിലൂടെയാണ് അനസൂയ അഭിയരംഗത്തേക്ക് എത്തുന്നത്. വേദം, പൈസ തുടങ്ങിയ ചിത്രങ്ങളിലായിരുന്നു ഡബ്ബിങ് ആർട്ടിസ്റ്റായത്. ഇതിന് ശേഷം ജബർദസ്ത് എന്ന കോമഡി ഷോയിലും അവതാരികയായി. ഈ ഷോയാണ് അനസൂയയെ വെള്ളിത്തിരയിലെത്തിച്ചത്. ഈ ഷോയിലെ പ്രകടനം കണ്ടാണ് സോഗേടെ ചിന്നി നയന എന്ന സിനിമയിൽ അവസരം ലഭിക്കുന്നത്. പിന്നീട് ക്ഷണം എന്ന ചിത്രത്തിൽ പ്രധാനകഥാപാത്രമായി.അവതാരികയായി ജോലി ചെയ്തു കൊണ്ടിരിക്കെ തന്നെ ഡബ്ബിങ് ആർട്ടിസ്റ്റായും അനസൂയ പ്രവർത്തിച്ചിരുന്നു.





  2019 ൽ മികച്ച സഹനടിക്കുള്ള ഫിലിം ഫെയർ പുരസ്കാരം അനസൂയ സ്വന്തമാക്കിയിരുന്നു. റാം ചരൺ പ്രധാനവേഷത്തിലെത്തിയ രംഗസ്ഥലം എന്ന ചിത്രത്തിലെ കൊല്ലി രംഗമ്മ എന്ന കഥാപാത്രത്തിനായിരുന്നു അവാർഡ്. സോഷ്യൽ മീഡിയയിൽ സജീവമായ അനസൂയ്ക്ക് ഒരു മില്യണിലധികം ഫോളോവേഴ്സുമുണ്ട് ഇൻസ്റ്റഗ്രാമിൽ.നിരവധി ചിത്രങ്ങളാണ് അനസൂയയുടേതായി അണിയറയിൽ പുരോഗമിക്കുന്നത്. ചിരഞ്ജീവി ചിത്രം ആചാര്യ ആണ് ഉടനെ റിലീസിനെത്തുക. ഏപ്രിൽ 29ന് ചിത്രം തീയേറ്ററുകളിലെത്തും.

Find out more: