ലക്ഷ്യയെക്കുറിച്ച് അന്ന് കാവ്യ മാധവൻ പറഞ്ഞത് ഇങ്ങനെ! അഭിനയവുമായി മുന്നേറുന്നതിനിടയിൽ തന്നെ ബിസിനസിലേക്ക് തിരിയുകയായിരുന്നു കാവ്യ മാധവൻ. വിജയകരമായി മുന്നേറുന്നതിനിടയിലായിരുന്നു ചില അപ്രതീക്ഷിത സംഭവങ്ങൾ അരങ്ങേറിയതും ലക്ഷ്യ വാർത്തകളിൽ നിറഞ്ഞതും. നടിയെ ആക്രമിച്ച ദൃശ്യങ്ങളടങ്ങിയ പെൻഡ്രൈവുമായി പൾസർ സുനി ലക്ഷ്യയിൽ എത്തിയിരുന്നു എന്നറിഞ്ഞതിന് പിന്നാലെയായാണ് അന്വേഷണ സംഘം ലക്ഷ്യയിലെത്തിയതും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതും. ബുധനാഴ്ച പുലർച്ചയായി ഇടപ്പള്ളിയിലെ ലക്ഷ്യ ബോട്ടീക്കിന് തീപിടിച്ചുവെന്നും തുണിത്തരങ്ങളും തയ്യൽ മെഷീനുകളും കത്തിനശിച്ചുവെന്നുമുള്ള വിവരങ്ങളായിരുന്നു പുറത്തുവന്നത്.
ലക്ഷ്യ തുടങ്ങുന്ന സമയത്ത് കാവ്യ മാധവൻ നൽകിയ അഭിമുഖങ്ങൾ വീണ്ടും വൈറലായിക്കൊണ്ടിരിക്കുകയാണ്. കാവ്യ മാധവന്റെ ഉടമസ്ഥതയിലായി തുടങ്ങിയ ബോട്ടീക്കാണ് ലക്ഷ്യ. സഹോദരനായ മിഥുൻ മാധവനും ഭാര്യ റിയയും കാവ്യയ്‌ക്കൊപ്പമുണ്ടായിരുന്നു. ഇതാദ്യമായാണ് എനിക്ക് വേണ്ടി ഒരു പത്രസമ്മേളനം വിളിച്ചത്. പലപ്പോഴും പത്രസമ്മേളനത്തിന്റെ ഭാഗമായിട്ടുണ്ടെങ്കിലും ഇതാദ്യത്തെ അനുഭവമാണ്. സിനിമയ്‌ക്കൊപ്പമായി മറ്റെന്തെങ്കിലും ചെയ്യണമെന്നാഗ്രഹിച്ചിരുന്നു. അങ്ങനെയാണ് ലക്ഷ്യയിലേക്ക് എത്തിയതെന്നും താരം പറഞ്ഞിരുന്നു. പത്രസമ്മേളനത്തിലൂടെയായാണ് കാവ്യ മാധവൻ ലക്ഷ്യ തുടങ്ങുന്നതിന്റെ സന്തോഷം പങ്കിട്ടത്.
ഫാഷൻ ഡിസൈനറായ ചേട്ടനാണ് ഒരു ഓൺലൈൻ സംരംഭം തുടങ്ങിക്കൂടേയെന്ന് ആദ്യമായി ചോദിച്ചത്. തുടക്കത്തിൽ പേടിയായിരുന്നുവെങ്കിലും പിന്നീട് ഇതും ഈസിയായി മാറിയെന്നും കാവ്യ വ്യക്തമാക്കിയിരുന്നു.സുപ്രിയ ടെക്‌സ്റ്റൈൽസ് എന്ന കടയുണ്ടായിരുന്നു കാവ്യയുടെ അച്ഛന്. നാളുകൾ നീണ്ട ആലോചനയ്ക്ക് ശേഷമായാണ് വസ്ത്രവ്യാപാര രംഗത്തേക്കിറങ്ങാൻ തീരുമാനിച്ചത്.സിംപിളായൊരു പേരായിരിക്കണം എന്നുണ്ടായിരുന്നു. ഒരു അർത്ഥം ഉണ്ടാവണം, ഒരു പോസിറ്റിവിറ്റി ഉണ്ടാവണം എന്നും ആഗ്രഹിച്ചിരുന്നു. തുടക്കത്തിൽ പേടിയായിരുന്നുവെങ്കിലും പിന്നീട് ഇതും ഈസിയായി മാറിയെന്നും കാവ്യ വ്യക്തമാക്കിയിരുന്നു.സുപ്രിയ ടെക്‌സ്റ്റൈൽസ് എന്ന കടയുണ്ടായിരുന്നു കാവ്യയുടെ അച്ഛന്. നാളുകൾ നീണ്ട ആലോചനയ്ക്ക് ശേഷമായാണ് വസ്ത്രവ്യാപാര രംഗത്തേക്കിറങ്ങാൻ തീരുമാനിച്ചത്.
കുടുംബവും സിനിമയും പോലെ തന്നെയാണ് തനിക്ക് ബിസിനസും. എല്ലാ കാര്യത്തിലും പിന്തുണയ്ക്കാറുണ്ട് കുടുംബം. ട്രൻഡിന്റെ പുറകെ പോവണമെന്നുള്ളത് കൊണ്ട് ഇതൊരു ബാധ്യതയാവുമോയെന്നായിരുന്നു ആശങ്ക. സിനിമയിലായാലും പൊതുപരിപാടികളിൽ പങ്കെടുക്കുമ്പോഴായാലും കാവ്യയും കുടുംബവും അണിയുന്നത് ലക്ഷ്യയിൽ ഡിസൈൻ ചെയ്ത വസ്ത്രങ്ങളാണ്. മക്കളായ മീനാക്ഷിക്കും മഹാലക്ഷ്മിക്കും വേണ്ടിയും ലക്ഷ്യയിൽ വസ്ത്രങ്ങൾ ഡിസൈൻ ചെയ്യാറുണ്ട്.
Find out more: