അനൂപ് മേനോനോട് ക്ഷമ പറഞ്ഞ് അവതാരകനായും മോഡലായുമായ നടൻ ജീവ! സീ കേരളം ചാനലിലെ സരിഗമപ എന്ന റിയാലിറ്റി ഷോയിലൂടെയാണ് ജീവ ഏവർക്കും പ്രിയങ്കരനായത്. ഇപ്പോൾ '21 ഗ്രാംസ്' എന്ന ചിത്രത്തിൽ പ്രധാനവേഷത്തിൽ ജീവയെത്തുന്നുണ്ട്. മാർച്ച് 18 ന് ചിത്രം തീയേറ്റുകളിലെത്തും. ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായെത്തുന്നത് അനൂപ് മേനോനാണ്. ചിത്രത്തിലെ അണിയറപ്രവർത്തകരെ വെല്ലുവിളിച്ച് ഒരു ചലഞ്ചുമായി ജീവ എത്തിയിരുന്നു. ഇപ്പോൾ ജീവയുടെ ചലഞ്ച് ഏറ്റെടുത്തിരിക്കുകയാണ് അനൂപ് മേനോനും ചിത്രത്തിന്റെ സംവിധായകൻ ബിബിൻ കൃഷ്ണയും. അവതാരകനായും മോഡലായുമൊക്കെ തിളങ്ങി നിൽക്കുന്ന താരമാണ് ജീവ. നിരവധി ആരാധകരാണ് ജീവയ്ക്കുള്ളത്.






   ഇൻവസ്റ്റിഗേഷൻ ക്രൈം ത്രില്ലറായാണ് ചിത്രമൊരുക്കിയിരിക്കുന്നത്. രഞ്ജി പണിക്കർ, രഞ്ജിത്ത്, അനു മോഹൻ, ലിയോണ ലിഷോയ്, ലെന, ചന്തുനാഥ്, മറീന മൈക്കിൾ തുടങ്ങിയവരും ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നുണ്ട്. ദീപക് ദേവാണ് ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത്. ചിത്രത്തിൽ ഒരു പാട്ട് മാത്രമേ ഉള്ളൂ. ചിത്രത്തിന്റേതായി പുറത്തുവന്ന ട്രെയിലറും പാട്ടുമെല്ലാം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ദ് ഫ്രണ്ട് റോ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആണ് ചിത്രമൊരുങ്ങുന്നത്. ഒരു കൊലപാതകക്കേസ് അന്വേഷിക്കാനെത്തുന്ന പൊലീസ് ഉദ്യോഗസ്ഥനായാണ് ചിത്രത്തിൽ അനൂപ് മേനോൻ എത്തുക. കഴിഞ്ഞ ദിവസം രാത്രിയിൽ ചിത്രത്തിന്റെ പോസ്റ്റർ ചുവരുകളിൽ ജീവയും സുഹൃത്തും കൂടി ഒട്ടിച്ചിരുന്നു.




    ഇതിന്റെ വീഡിയോ പങ്കുവച്ചു കൊണ്ടാണ് ജീവ മറ്റു താരങ്ങളേയും അണിയറപ്രവർത്തകരേയും വെല്ലുവിളിച്ചത്. എന്നാൽ ഇതിന് പിന്നാലെ ജീവയുടെ ചലഞ്ച് ഏറ്റെടുത്ത് അനൂപ് മേനോനും സംവിധായകനും അണിയറപ്രവർത്തകരുമെത്തി. ഇവർ പോസ്റ്റർ ഒട്ടിക്കുന്നതിന്റെ വീഡിയോയും ജീവ പങ്കുവച്ചിട്ടുണ്ട്. അനൂപ് മേനോനെ വെല്ലുവിളിച്ചതിൽ ജീവ ക്ഷമ പറയുന്നുമുണ്ട് വീഡിയോയിൽ. ചലഞ്ച് ഏറ്റെടുത്ത അനൂപ് മേനോന് നന്ദി പറയാനും ജീവ മറന്നില്ല. ജീവ തങ്ങളുടെ സിനിമയായ 21 ഗ്രാംസിന്റെ പോസ്റ്റർ മതിലിൽ ഒട്ടിക്കുകയും ശേഷം പറയുന്ന കാര്യങ്ങളുമാണ് വീഡിയോയുടെ രൂപത്തിൽ പോസ്റ്റ്‌ ആയി പങ്കിട്ടിരുന്നത്. താൻ ചെയ്തത് പോലെ സിനിമയിലെ നായകനായ അനൂപ് മേനോൻ അടക്കമുള്ളവർക്ക് ചെയ്യാനാകുമോ എന്ന രീതിയിലായിരുന്നു ചലഞ്ച് ചെയ്തത്.





ഇത് സാമൂഹ്യ മാധ്യമങ്ങളിൽ വൻ തരംഗമായിരിക്കുകയാണ്. എന്നാൽ ഒരു ദിവസത്തിനു ശേഷം നിർമ്മാതാവും സംവിധായകനുമുൾപ്പെടെ 21 ഗ്രാംസിന്റെ എല്ലാ ടീമംഗങ്ങളും അനൂപ് മേനോന്റെ നേതൃത്വത്തിൽ ചലഞ്ച് അംഗീകരിച്ചിരിക്കുകയാണ്. ഇതിനായി രാത്രിയിൽ എല്ലാവരും ചേർന്ന് ചിത്രത്തിന്റെ പോസ്റ്റർ ഒട്ടിക്കുകയും അത് ജീവയുടെ ചലഞ്ച് ആക്സെപ്റ്റ് ചെയ്‌ത് കൊണ്ടാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ത്രില്ലർ ചിത്രം '21 ഗ്രാംസിന്റെ' പ്രമോഷന്റെ ഭാഗമായി പോസ്റ്റർ ഒട്ടിക്കാൻ തയ്യാറായിരിക്കുകയാണ്‌ നടൻ അനൂപ്‌ മേനോൻ. ചിത്രത്തിലെ മറ്റൊരു നടനും അവതാരകനും സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർ കൂടിയായ ജീവ തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിൽ കഴിഞ്ഞ ദിവസം തുടക്കമിട്ട ചാലഞ്ച്‌ ഏറ്റെടുത്തുകൊണ്ടാണ്‌ അനൂപ്‌ മേനോൻ പോസ്റ്റർ ഒട്ടിക്കുവാൻ ഇറങ്ങുന്നത്‌.

Find out more: