IFFK വേദിയിൽ മേളയ്ക്ക് തിരിതെളിയ്ക്കാൻ അതിഥിയായി നടി ഭാവന! മേളയ്ക്ക് നടി ഭാവന തിരി കൊളുത്തി. വേദിയിലേക്കെത്തിയ ഭാവനയെ ആലിംഗനം ചെയ്ത് ചുംബനവും നൽകി സ്വീകരിച്ചത് ബീന പോളാണ്. ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപാണ് ഇത്തവണ മുഖ്യാതിഥിയായി എത്തുന്നത്. ഐഎസിന്റെ ബോംബാക്രമണത്തിൽ ഇരുകാലുകളും നഷ്ടപ്പെട്ട കുർദ്ദിഷ് സംവിധായിക ലിസ ചലാന് ചടങ്ങിൽ മുഖ്യമന്ത്രി സ്പിരിറ്റ് ഓഫ് സിനിമ അവാർഡ് സമ്മാനിച്ചു. അനന്തപുരി ഇനി സിനിമാക്കാഴ്ചകളുടെ നാളുകളിലേക്ക്. 26-ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് (ഐഎഫ്എഫ്കെ) തിരിതെളിഞ്ഞു. വൈകിട്ട് 6.30ന് മുഖ്യമന്ത്രി പിണറായി വിജയനാണ് മേള ഉദ്ഘാടനം ചെയ്തതോടെ മേളയ്ക്ക് പ്രൌഢഗംഭീരമായ തുടക്കമാവുകയായിരുന്നു.






  പോരാട്ടത്തിൻ്റെ പ്രതീകമായ മറ്റൊരു പെൺ പ്രതീകമായ ഭാവനയെ വേദിയിലേക്ക് ക്ഷണിക്കുന്നുവെന്നായിരുന്നു രഞ്ജിത്ത് പറഞ്ഞത്. ഷാജി എൻ കരുൺ പൂക്കൾ നൽകിയാണ് ഭാവനയെ വേദിയിലേക്ക് ആനയിച്ചത്. വേദിയെ ധന്യമാക്കുകയാണ് ഭാവനയുടെ സാന്നിധ്യമെന്ന് രഞ്ജിത്ത് പറഞ്ഞപ്പോഴും സദസ്സിൽ നിറയെ കൈയ്യടിയായിരുന്നു. വേദിയിൽ ഭാവന എത്തിയത് തീർത്തും അപ്രതീക്ഷിതമായിട്ടായിരുന്നു. നിറകൈയ്യടിയോടെയാണ് ഭാവനയെ സദസ്സ് സ്വീകരിച്ചത്. ഭാവനയെ വേദിയിലേക്ക് ക്ഷണിച്ചത് സംവിധായകനും നടനുമായ രഞ്ജിത്താണ്.ഭാവനയുടെ തിരിച്ചുവരവ് ഒട്ടും അതിശയകരമായ കാര്യമല്ലെന്നും മറിച്ച് സ്ത്രീകൾക്ക് പ്രചോദനം നൽകുന്നതാണെന്നും ചലച്ചിത്ര പ്രവർത്തക ബീനാ പോൾ അഭിപ്രായപ്പെട്ടിരുന്നു.





  ഭാവനയുടെ പോരാട്ടവും അതിനു കാരണം കൂടിയാണെന്നും മാറ്റി നിർത്തപ്പെടേണ്ട ഒരാളല്ല ഭാവനയെന്നും ബീന പോൾ പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസമാണ് ഭാവനയുടെ മലയാള സിനിമയിലേക്കുള്ള തിരിച്ച് വരവ് ചിത്രം പ്രഖ്യാപിച്ചത്. നിരവധി പേരായിരുന്നു ഭാവനയ്ക്ക് ആശംസകളും രണ്ടാം വരവിൽ സ്വാഗതവുമോതി രംഗത്ത് വന്നത്. മലയാളത്തിൽ നിന്ന് നായാട്ട്, സണ്ണി, ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ തുടങ്ങിയ സിനിമകളാണ് പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. മന്ത്രി വി.ശിവൻകുട്ടി ഫെസ്റ്റിവൽ ഹാൻഡ്ബുക്ക് ഗതാഗത മന്ത്രി ആന്റണി രാജുവിനു നൽകി പ്രകാശനം ചെയ്യും. അതേസമയം ഭക്ഷ്യ മന്ത്രി ജി. ആർ. അനിൽ ഫെസ്റ്റിവൽ ബുള്ളറ്റിൻ മേയർ ആര്യാ രാജേന്ദ്രന് നൽകിയും പ്രകാശനം ചെയ്യും. ബംഗ്ലാദേശ് ചിത്രം രഹാനയാണ് ഉദ്ഘാടന ചിത്രം. ഇത്തവണ 15 തിയേറ്ററുകളിൽ ഏഴ് വിഭാഗങ്ങളിലായി 173 ചിത്രങ്ങളാണ് പ്രദർശനത്തിന് എത്തുന്നത്. 





 അന്താരാഷ്‍ട്ര മത്സര വിഭാഗം, ലോക പ്രസിദ്ധ സംവിധായകരുടെ ഏറ്റവും പുതിയ ചിത്രങ്ങൾ ഉൾപ്പെടുന്ന ലോകസിനിമാ വിഭാഗം, ഇന്ത്യൻ സിനിമ നൗ, മലയാള സിനിമ റ്റുഡേ, ക്ലാസിക്കുകളുടെ വീണ്ടെടുപ്പ്, നെടുമുടി വേണുവിന് ആദരം എന്നിവയാണ് ഏഴ് വിഭാഗങ്ങൾ.ചലച്ചിത്ര അക്കാഡമി പ്രസിദ്ധീകരണമായ സമീക്ഷയുടെ ഫെസ്റ്റിവൽ പതിപ്പ് അഡ്വ. വി. കെ. പ്രശാന്ത് എംഎൽഎ പുറത്തിറക്കും. കെഎസ്എഫ്ഡിസി ചെയർമാൻ ഷാജി എൻ. കരുൺ മാസിക ഏറ്റുവാങ്ങും. ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്കറിന് ഗായത്രി അശോകനും സൂരജ് സാത്തെയും ചേർന്ന് ഒരുക്കുന്ന ശ്രദ്ധാഞ്ജലിയോടെയാണ് ഉദ്ഘാടനച്ചടങ്ങുകൾക്ക് ആരംഭമായത്. 14 ചിത്രങ്ങളാണ് മത്സരവിഭാഗത്തിൽ ഉള്ളത്. ഇന്ത്യയിൽ നിന്ന് നാല് ചിത്രങ്ങളും തുർക്കി, അർജന്റീന, അസർബൈജാൻ, സ്പെയിൻ തുടങ്ങി ഒൻപതു രാജ്യങ്ങളിൽ നിന്നുള്ള ചിത്രങ്ങളുമാണ് ഈ വിഭാഗത്തിൽ ഉള്ളത്.

Find out more: