രാജുവിൻറെ തൊട്ടു ബാക്കിൽ ഇട്ടാണ് ബോംബ് പൊട്ടിച്ചത് ; ജനഗാനമനയുടെ ട്രെയ്ലറിനെ കുറിച്ച് സംവിധായകൻ ഡിജോ ജോസ്! നാല് മിനിറ്റിലേറെ ദൈർഘ്യമുള്ള ജനഗണമനയുടെ ട്രെയിലർ ഇതിനകം ചർച്ചയായി കഴിഞ്ഞു. പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടുമാണ് സിനിമയിൽ പ്രധാന വേഷങ്ങളൽ അഭിനയിക്കുന്നത്. ഇപ്പോഴിതാ ട്രെയിലർ ലോഞ്ചിൻറെ ഭാഗമായി ലുലുമാളിൽ നടന്ന ചടങ്ങിനിടെ ഡിജോ പറഞ്ഞ വാക്കുകൾ ചർച്ചയായിരിക്കുകയാണ്. 'ക്യൂൻ' സംവിധായകൻ ഡിജോ ജോസ് ആൻറണി ചെയ്യുന്ന രണ്ടാമത്തെ സിനിമയായ 'ജനഗണമന'യുടെ ട്രെയിലർ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ''ജനഗണമനയുടെ ട്രെയിലർ കണ്ടപ്പോൾ നിങ്ങൾ ശ്രദ്ധിച്ചോ എന്നറിയില്ല. അവസാനം കണ്ട ആ സ്ഫോടനം ഞങ്ങൾ യഥാർഥത്തിൽ ചെയ്തതാണ്. ഗ്രാഫിക്സോ വിഷ്വൽ എഫക്ടോ ഒന്നുമല്ല.
ഒരു സിംഗിൾ ഷോട്ടിൽ എടുത്തതാണ് ആ രംഗം. അതിന് ഞാൻ ആദ്യം നന്ദി പറയുന്നത് രാജുവിനോടാണ്. മൂട്ടിലിട്ട് കത്തിക്കുകയെന്നൊക്കെ പറയില്ലേ, അതുപോലെ കത്തിച്ചതാണ് അത്. രാജുവിൻറെ തൊട്ടു ബാക്കിൽ ഇട്ടാണ് ബോംബ് പൊട്ടിച്ചത്. ശരിക്കും ഞാൻ ഉൾപ്പടെ അണിയറപ്രവർത്തകരെല്ലാം വളരെ ടെൻഷനിലായിരുന്നു. കൊവിഡ് എന്ന മഹാമാരിയുടെ ഇടയിലാണ് ഈ സിനിമ ഷൂട്ട് ചെയ്തത്. പക്ഷേ ഈ സിനിമയുടെ ഒരു ഫ്രെയിമിൽ പോലും കൊവിഡിനിടെയാണ് ചെയ്തത് എന്നൊരു ദാരിദ്ര്യം ആരും പറയരുതെന്ന് ആഗ്രഹമുണ്ടായിരുന്നു. അതുകൊണ്ടാണ് ഈ സിനിമ പുറത്തിറങ്ങാൻ ഇത്രയും വൈകിയത്'', ഡിജോയുടെ വാക്കുകൾ.
ഇത്രയും കമ്മിറ്റഡ് ആയി, പ്രഫഷനൽ ആയി ആ ഷോട്ടിന് തയാറായ രാജുവിനെ അഭിനന്ദിക്കാതിരിക്കാനാവില്ല. ഈ സിനിമയ്ക്ക് പിന്നിൽ ഒരുപാടുപേരുടെ കഷ്ടപ്പാടുണ്ട്. ഇവിടെ നോട്ടുനിരോധിക്കും വേണ്ടിവന്നാൽ വോട്ടും നിരോധിക്കും ഒരുത്തനും ചോദിക്കില്ല. കാരണം ഇത് ഇന്ത്യയാണ്..’ എന്ന ഡയലോഗുമായാണ് പൃഥ്വിരാജ് - സുരാജ് വെഞ്ഞാറമൂട് ചിത്രം ജനഗണമനയുടെ ട്രെയിലർ ഇന്നലെ പുറത്തിറങ്ങിയിരുന്നത്. ഇതിനകം നാല് മില്യണിനടുത്ത് കാഴ്ചക്കാരെ ട്രെയിലർ നേടിക്കഴിഞ്ഞു. സിനിമ രണ്ട് ഭാഗങ്ങളായാണ് റിലീസ് ചെയ്യുന്നത്.
ഇതിൽ രണ്ടാം ഭാഗത്തിൽ നിന്നുള്ള രംഗങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന ട്രെയിലറിലും മുൻപ് റിലീസ് ചെയ്ത ടീസറിലും ഉൾപ്പെടുത്തിയിട്ടുള്ളതെന്നും സംവിധായകൻ പറയുകയുണ്ടായി. പൃഥ്വിരാജും സുരാജ് വെഞ്ഞാറമ്മൂടുമാണ് പ്രധാനവേഷത്തിൽ. ചിത്രം ഏപ്രിൽ 28ന് തിയറ്ററിലെത്തും. ഡിജോ ജോസ് ആൻറണിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഷാരിസ് മുഹമ്മദിൻറേതാണ് ചിത്രത്തിൻറെ രചന. പൃഥ്വിരാജ് പ്രൊഡക്‌ഷൻസിൻറെ ബാനറിൽ സുപ്രിയ മേനോനും മാജിക് ഫ്രെയിംസിൻറെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും ചേർന്നാണ് സിനിമയുടെ നിർമാണ നിർവ്വഹണം.
Find out more: