ടൊവിനോ ചിത്രം 'നാരദൻ' ആമസോൺ പ്രൈമിൽ! ഇന്നലെ രാത്രി 10 മണിയോടെ പ്രദർശനം ആരംഭിച്ചു. ആഷ്ഖ് അബു-ടൊവിനോ തോമസ് കൂട്ടുകെട്ടി പിറന്ന 'നാരദൻ' ഒടിടി റിലീസിൽ എത്തി. ആമസോൺ പ്രൈമിലാണ് ചിത്രം എത്തിയത്. മാർച്ച് മൂന്നിനാണ് നാരദൻ തീയേറ്ററുകളിൽ എത്തിയത്. ആഷ്ഖ് അബുവിന്റെ സംവിധാനത്തിൽ എത്തിയ ഏറെ വ്യത്യസ്തതകളുള്ള ചിത്രമായിരുന്നു നാരദൻ. മാധ്യമ പ്രവർത്തകരേയും ദൃശ്യ മാധ്യമ മേഖലയേയും ചുറ്റിപ്പറ്റിയാണ് നാരദൻ പുരോഗമിക്കുന്നത്. തീയേറ്ററിനകത്തും പുറത്തും ചർച്ച ചെയ്യപ്പെട്ട ചിത്രം കൂടിയായിരുന്നു നാരദൻ. ചിത്രത്തിൽ രഞ്ജി പണിക്കർ, ഷറഫുദീൻ, ഇന്ദ്രൻസ്, വിജയ രാഘവൻ, ജാഫർ ഇടുക്കി, ജോയ് മാത്യു എന്നിവരും അണിനിരക്കുന്നു. സന്തോഷ് കുരുവിളയോടൊപ്പം റിമാ കല്ലിങ്കലും ആഷിഖ് അബുവും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.
ഉണ്ണി ആർ തിരക്കഥ എഴുതിയ ചിത്രത്തിൽ ടൊവിനോയുടെ നായികയായി എത്തിയത് അന്ന ബെൻ ആണ്. ഇതാദ്യമായാണ് മലയാളത്തിൽ നിന്നുള്ള ഒരു നടൻ ഫിലിം ഫെയറിന്റെ കവർ ചിത്രത്തിൽ ഇടം പിടിക്കുന്നത്. സിനിമാ ജീവിതം തുടങ്ങിയതിന്റെ പത്താം വർഷത്തിൽ ആണ് ടോവിനോ ഈ സ്വപ്നനേട്ടം സ്വന്തമാക്കുന്നത്. മിന്നൽ മുരളിയുടെ വലിയ വിജയത്തോടെ പാൻ ഇന്ത്യൻ സ്റ്റാർ പദവിയിലേക്ക് ടൊവിനോ ഉയർന്നിരുന്നു. അതിനു പിന്നാലെയാണ് മലയാള സിനിമയ്ക്ക് തന്നെ അഭിമാനിക്കാൻ സാധിക്കുന്ന നേട്ടം താരം സ്വന്തമാക്കുന്നത്. നാരദനിലെ ടൊവിനോയുടെ ചിത്രമാണ് ഇപ്രാവശ്യത്തെ ഫിലിം ഫെയർ മാഗസിന്റെ ഡിജിറ്റൽ കവർ ചിത്രമായത്. ടൊവിനോ തോമസിനേയും അന്ന ബെന്നിനേയും കേന്ദ്രകഥാപാത്രങ്ങളാക്കി ആഷിഖ് സംവിധാനം ചെയ്യുന്ന 'നാരദനി'ലെ അന്ന ബെന്നിൻറെ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി.
മാധ്യമപ്രവർത്തകയായ ഷാക്കിറ മുഹമ്മദ് ആയിട്ടാണ് അന്ന ചിത്രത്തിൽ എത്തുന്നത്. ബോൾഡ് ആയി ചാനൽ പ്രെമോകളിൽ മാധ്യമപ്രവർത്തകർ പോസ് ചെയ്യുന്ന രീതിയിലാണ് അന്നയുടെ പോസ്റ്റർ. 2021 ലെ തൻറെ ഏറ്റവും മികച്ച സൃഷ്ടിയാണ് നാരദൻ എന്ന് സംവിധായകൻ ആഷിഖ് അബു നേരത്തെ ഇൻസ്റ്റഗ്രാമിലൂടെ പറഞ്ഞിരുന്നു. സമകാലിക ഇന്ത്യയിലെ മാധ്യമ ലോകത്തെ അടിസ്ഥാനമാക്കിയാണ് നാരദൻ ഒരുക്കിയിരിക്കുന്നത്. മിന്നൽമുരളിക്ക് ശേഷം റിലീസ് ചെയ്യാനിരിക്കുന്ന ടൊവിനോ ചിത്രം, മായാനദിക്ക് ശേഷം ആഷിഖും ടൊവിനോയും ഒന്നിക്കുന്ന ചിത്രം,
സാറാസിന് ശേഷം വരുന്ന അന്ന ബെന്നിൻറെ ചിത്രം എന്നീ നിലകളിലെല്ലാം നാരദൻ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു.
ഉണ്ണി. ആർ. ആണ് ചിത്രത്തിൻറെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. രണ്ട് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് ടൊവിനോ സിനിമയിലെത്തുന്നത്. വാർത്തകളിലെ ധാർമികതയാണോ അതോ മാധ്യമ സ്ഥാപനങ്ങൾ തമ്മിലുള്ള മത്സരമാണോ എന്തായിരിക്കും ഈ സിനിമ എന്നാണ് പലരുടേയും സംശയം.
Find out more: