തമിഴ്നാട്ടിലും 'ബീസ്റ്റി'ൻറെ പ്രദർശനം തടയണമെന്ന് മുസ്ലിം ലീഗ്! ഏപ്രിൽ 13ന് ചിത്രം തീയേറ്ററുകലിൽ റിലീസ് ചെയ്യാനിരിക്കുകയാണ്. കഴിഞ്ഞ ദിവസം കുവൈറ്റിൽ ചിത്രത്തിന് വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ ‘ബീസ്റ്റി’ൻറെ പ്രദർശനം തമിഴ്‌നാട്ടിൽ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് മുസ്ലിം ലീഗ്. മുസ്ലിം ലീഗ് തമിഴ്‌നാട് അധ്യക്ഷൻ വി എം എസ് മുസ്തഫ ഇക്കാര്യം സൂചിപ്പിച്ചുകൊണ്ട് സംസ്ഥാന ആഭ്യന്തര സെക്രട്ടറി എസ് കെ പ്രഭാകറിന് കത്തുനൽകിയിരിക്കുകയാണ്. സംവിധായകൻ നെൽസൺ ദിലീപ് കുമാറും ദളപതി വിജയ്‍യും ഒന്നിക്കുന്ന ബീസ്റ്റ് എന്ന സിനിമ പ്രഖ്യാപനം മുതൽ തന്നെ ചർച്ചയായ സിനിമയാണ്. 




  ചിത്രത്തിൽ ഇസ്ലാം മതവിശ്വാസികളെ തീവ്രവാദികളായാണ് ചിത്രീകരിച്ചിട്ടുള്ളതെന്നാണ് മുസ്തഫ കത്തിൽ ആരോപിച്ചിരിക്കുന്നത്. സിനിമകളിൽ പരമ്പരാഗതമായി തന്നെ അത്തരത്തിലാണ് ഇസ്ലാം മത വിശ്വാസികളെ ചിത്രീകരിക്കാറുള്ളത്. ബോംബാക്രമണത്തിനും വെടിവെപ്പുകൾക്കുമൊക്കെ മുസ്ലീങ്ങൾ മാത്രമാണെന്ന തരത്തിൽ സിനിമകളിൽ വളച്ചൊടിക്കപ്പെടുന്നത് ഖേദകരമായ വസ്തുതയാണ് ‘ബീസ്റ്റ്’ പ്രദർശപ്പിച്ചാൽ തമിഴ്നാട്ടിൽ അത് അസാധാരണ സാഹചര്യത്തിലേക്കു നയിക്കുമെന്നും കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. മലയാളി താരം ഷൈൻ ടോം ചാക്കോയും ചിത്രത്തിൽ പ്രധാന വേഷത്തിലുണ്ട്. ഈ മാസം 13 നാണ് ചിത്രം പ്രദർശനത്തിനെത്താനിരിക്കുന്നത്. ചിത്രത്തിലേതായി പുറത്തിറങ്ങിയ അറബിക് കുത്ത് പാട്ടും പിന്നാലെ ട്രെയിലറും ഏറെ തരംഗമായിരുന്നു. 





  ലോകേഷ് കനകരാജ് സംവിധാനം ചെയ്ത മാസ്റ്ററിന്ശേഷം വിജയ് അഭിനയിച്ച ‘ബീസ്റ്റി’ൽ പൂജ ഹെഗ്ഡെയാണ് നായികയായെത്തുന്നത്. അതേസമയം വിജയ് നായകനായി ഏപ്രൽ 13ന് പുറത്തിറങ്ങാനിരിക്കുന്ന 'ബീസ്റ്റി'ന് കുവൈത്തിൽ വിലക്ക്. 'ബീസ്റ്റിലെ' അറബിക് കുത്ത് പാട്ട് ഇതിനകം വൻ ഹിറ്റായിട്ടുണ്ട്. കഴിഞ്ഞ ദിവസം പറത്തിറങ്ങിയ ട്രെയിലറും തരംഗമായിരുന്നു. ഇപ്പോഴിതാ 'ബീസ്റ്റി'ന് കുവൈത്തിൽ വിലക്ക് ഏർപ്പെടുത്തിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോ‍ട്ട് ചെയ്തിരിക്കുകയാണ്. 'കുറുപ്പ്', 'എഫ്‍ഐആർ' എന്നീ ചിത്രങ്ങൾക്ക് അടുത്തിടെ കുവൈത്തിൽ വിലക്കുണ്ടായിരുന്നു. ഇപ്പോഴിതാ പിന്നാലെ 'ബീസ്റ്റി'നും കുവൈത്തിൽ നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്. വിലക്കിന് പിന്നിലെ കാരണമെന്തെന്ന് വ്യക്തമല്ല. 





തീവ്രവാദ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ ഉള്ളതിനാലാണെന്നാണ് അനൗദ്യോഗികമായ വിവരം.  ബീസ്റ്റ്' എന്ന ചിത്രത്തിൽ 'വീരരാഘവൻ' എന്ന സ്‍പൈ ഏജൻറ് ആയാണ് വിജയിയുടെ കഥാപാത്രം എത്തുന്നത്. നഗരത്തിലെ ഒരു ഷോപ്പിംഗ് മാൾ തീവ്രവാദികൾ പിടിച്ചെടുത്ത് സന്ദർശകരെ ബന്ദികളാക്കുന്നതും തുടർന്നുള്ള സംഭവങ്ങളുമാണെന്നാണ് ട്രെയിലറിൽ നിന്ന് അറിയാനാകുന്നത്. ചിത്രത്തിൽ അനിരുദ്ധ് രവിചന്ദറിൻറെ ട്രാക്കുകളും ഇതിനകം ശ്രദ്ധേയമാണ്. കൊലമാവ് കോകില, ഡോക്ടർ എന്നീ സിനിമകൾക്ക് ശേഷം നെൽസൺ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. കലാനിധി മാരനാണ് നിർമാണം. സൺ പിക്ചേഴ്‍സ് ആണ് ബാനർ. മനോജ് പരമഹംസയാണ് സിനിമയുടെ ഛായാഗ്രാഹണം. ആർ നിർമലാണ് ചിത്രസംയോജനം നിർവഹിക്കുന്നത്. ഏപ്രിൽ 14നാണ് ചിത്രം തീയേറ്ററുകളിലെത്തുന്നത്.

Find out more: