നിഖിൽ സിദ്ധാർത്ഥിന്റെ പാൻ ഇന്ത്യയിൽ നായികയായി ഐശ്വര്യ മേനോൻ! ഒരു പാൻ ഇന്ത്യൻ റിലീസായാണ് ചിത്രമൊരുങ്ങുന്നത്. തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ, മലയാളം ഭാഷകളിലാണ് ചിത്രമെത്തുക. നിഖിൽ നായകനായെത്തുന്ന 19-ാമത്തെ ചിത്രം കൂടിയാണിത്. ഗൂഡചാരി, എവരു, എച്ച്ഐടി ഫെയിം എഡിറ്റർ ഗാരി ബിഎച്ച് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചരൺ തേജ് ഉപ്പളപതി സിഇഒ ആയ എഡ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ കെ രാജ ശേഖർ റെഡ്ഡി ആണ് ചിത്രം നിർമ്മിക്കുന്നത്. നിഖിൽ സിദ്ധാർത്ഥ നായകനായെത്തുന്ന പുതിയ ചിത്രമാണ് സ്പൈ. തികച്ചും വ്യത്യസ്തമായ കഥാപാത്രമായാണ് നിഖിൽ ചിത്രത്തിലെത്തുന്നത്.
ഹോളിവുഡിലെ ജൂലിയൻ അമരു എസ്ട്രാഡയാണ് ഛായാഗ്രാഹണം നിർവ്വഹിക്കുന്നത്. ഒരു ഹോളിവുഡ് സ്റ്റണ്ട് ഡയറക്ടർ ആക്ഷൻ സീക്വൻസുകളുടെ മേൽനോട്ടം വഹിക്കുന്നു. ശ്രീചരൺ പകല ചിത്രത്തിന് വേണ്ടി ശബ്ദട്രാക്ക് ഒരുക്കുന്നു. അർജുൻ സൂരിസെറ്റി കലാവിഭാഗം കൈകാര്യം ചെയ്യുന്നു, രവി ആന്റണി പ്രൊഡക്ഷൻ ഡിസൈനർ ആണ്. പി ആർ ഒ- എ എസ് ദിനേശ്, ശബരി. ഒരു കംപ്ലീറ്റ് ആക്ഷൻ - പാക്ക്ഡ് സ്പൈ ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തിൽ നിഖിലിന്റെ നായികയായി ഐശ്വര്യ മേനോൻ ആണെത്തുന്നത്. അഭിനവ് ഗോമതം, സന്യ താക്കൂർ, ജിഷു സെൻഗുപ്ത, നിതിൻ മേത്ത, രവി വർമ്മ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
നിർമ്മാതാവ് കെ രാജ ശേഖർ റെഡ്ഡിയുടെതാണ് കഥ. ദസറയ്ക്ക് ചിത്രം തീയേറ്ററുകളിലെത്തും. എഡിറ്റർ - ഗാരി ബിഎച്ച്. പിടികിട്ടാപുള്ളി സുകുമാര കുറുപ്പിൻറെ ജീവിതം ആസ്പദമാക്കി ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത 'കുറുപ്പ്' നവംബറിൽ തിയറ്ററിൽ എത്തും. സിനിമയുടെ അണിയറക്കാരാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ദുൽഖർ സൽമാൻ ആണ് ചിത്രത്തിൽ സുകുമാരകുറുപ്പായി വേഷമിടുന്നത്. ദുൽഖറിന്റെ കരിയറിലെ ഏറ്റവും വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിമാണ് കുറുപ്പ്.
സിനിമയുടെ മുടക്കുമുതൽ 35 കോടിയാണ്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെറെർ ഫിലിംസും എം സ്റ്റാർ എന്റർടൈൻമെൻറ്സും ചേർന്നാണ് ചിത്രം നിർമിച്ചത്. ഒടിടി പ്ലാറ്റ് ഫോമിലാവും സിനിമ പ്രദർശിപ്പിക്കുക എന്ന് നേരത്തെ വാർത്തകളുണ്ടായിരുന്നു. എന്നാൽ തിയേറ്ററുകൾ വീണ്ടും തുറന്നുപ്രവർത്തിക്കാൻ തീരുമാനമായതിന്റെ പശ്ചാത്തലത്തിൽ ചിത്രം തിയേറ്ററിൽ തന്നെ റിലീസ് ചെയ്യാനാണ് അണിയറപ്രവർത്തകരുടെ തീരുമാനം.
Find out more: