നിർമ്മാണ രംഗത്തേക്ക് കാലെടുത്തു വച്ച് നടി ആൻ അഗസ്റ്റിൻ! കന്നഡ സിനിമയിലൂടെയാണ് താരം നിർമാണ രംഗത്തേക്ക് ചുവടു വയ്ക്കുന്നത്. മലയാളത്തിലെ പ്രമുഖ നിർമാണ കമ്പനിയായ ഫ്രൈഡേ ഫിലിം ഹൗസിലൂടെ ആൻ അഗസ്റ്റിൻ നിർമ്മാണ രംഗത്തേക്ക് കടക്കുന്നു.കെ.എം. ചൈതന്യ ഒരുക്കുന്ന ചിത്രത്തിൽ കന്നടയിലെ പ്രമുഖ യുവ താരങ്ങളായ ലികിത് ഷെട്ടിയും അമൃത അയ്യങ്കാറും അഭിനയിക്കുന്നു. അജയ് രാജ്, താണ്ഡവ്, ധനരാജ് എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത്. മനോഹർ ജോഷി ഛായാഗ്രാഹണവും ദീപക് അലക്സാണ്ടർ സംഗീതവും ചിത്രത്തിനായി ഒരുക്കുന്നു. പ്രണോയ് പ്രകാശാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. 2015-ൽ പുറത്തിറങ്ങിയ മലയാള ചിത്രം അടി കപ്യാരെ കൂട്ടമണി എന്ന ചിത്രത്തിന്റെ കന്നഡ റീമേക്കാണ് അബ്ബാബ്ബ.
മലയാളത്തിൽ വളരെ രസകരമായ ചിത്രമാണ് അടി കപ്യാരെ കൂട്ടമണി. ചിത്രത്തിൽ ധ്യാൻ ശ്രീനിവാസൻ, മുകേഷ്, നമിത പ്രമോദ്, അജു വർഗ്ഗീസ്, നീരജ് മാധവ്, ബിജുക്കുട്ടൻ എന്നിവർ കേന്ദ്ര കഥാപാത്രമായെത്തിയ ചിത്രമായിരുന്നു ഇത്. കോമഡി-ഹൊറർ ചിത്രമായാണ് സിനിമ പ്രേക്ഷകരിലേക്ക് എത്തിയത്. ആൻ അഗസ്റ്റിന്റെ മിറാമർ ഫിലിംസും കൂടി കൈകോർത്താണ് സാൻഡൽവുഡിലേക്ക് കാൽവെക്കുന്നത്. തങ്ങളുടെ ആദ്യ നിർമ്മാണ സംരംഭമായ 'അബ്ബാബ്ബാ'യുടെ പോസ്റ്റർ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴി ആൻ അഗസ്റ്റിൻ പങ്കുവെച്ചാണ് ഈ വിവരം പ്രേക്ഷകരെ അറിയിച്ചത്. മലയാളത്തിലെ പ്രമുഖ നിർമാണ കമ്പനിയായ ഫ്രൈഡേ ഫിലിം ഹൗസ് കന്നട സിനിമ നിർമാണ രംഗത്തേക്ക് കിടക്കുന്നു.
മലയാളികളുടെ പ്രിയനടിയായ ആൻ അഗസ്റ്റിന്റെ മിറാമർ ഫിലിംസും കൂടി കൈകോർത്താണ് സാൻഡൽവുഡിലേക്ക് കാൽവെക്കുന്നത്. തങ്ങളുടെ ആദ്യ നിർമ്മാണ സംരംഭമായ “അബ്ബാബ്ബാ”യുടെ പോസ്റ്റർ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴി ആൻ അഗസ്റ്റിൻ പങ്കുവെച്ചാണ് ഈ വിവരം പ്രേക്ഷകരെ അറിയിച്ചത്. കെ.എം ചൈതന്യ ഒരുക്കുന്ന ചിത്രത്തിൽ കന്നടയിലെ പ്രമുഖ യുവ താരങ്ങളായ ലികിത് ഷെട്ടിയും അമൃത അയ്യങ്കാറും അഭിനയിക്കുന്നു. അജയ് രാജ്, താണ്ഡവ്, ധനരാജ് എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത്. മനോഹർ ജോഷി ഛായാഗ്രാഹണവും ദീപക് അലക്സാണ്ടർ സംഗീതവും ചിത്രറ്റജിനായി ഒരുക്കുന്നു. പ്രണോയ് പ്രകാശാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.
Find out more: