6000 ഓഡിയോ ക്ലിപ്പുകൾ; കാവ്യയുടെ ചോദ്യം ചെയ്യൽ നിർണായകം! നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട കേസിൽ ഹൈക്കോടതിയിൽ നിന്ന് അനുകൂല വിധി ലഭിച്ചതിനു പിന്നാലെ കേസിൽ അന്വേഷണം ശക്തമാക്കി ക്രൈം ബ്രാഞ്ച്. ഗൂഢാലോചനയിൽ പ്രധാനപങ്കുണ്ടെന്നു കരുതുന്ന ദിലീപിൻ്റെ ഭാര്യ കാവ്യ മാധവനെ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നതെന്നാണ് വിവരം. ശബ്ദരേഖകൾ പൂർണമായും പരിശോധിച്ച് തെളിവു കണ്ടെത്താനാണ് അന്വേഷണസംഘം ശ്രമിക്കുന്നത്. കാവ്യ മാധവൻ ഉൾപ്പെടെയുള്ള സാക്ഷികളെ ഉടൻ വിളിച്ചു വരുത്തി ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യും. അതേസമയം, കേസുമായി ബന്ധപ്പെട്ട ദിലീപിൻ്റെ ബന്ധുക്കളും പ്രതിഭാഗം അഭിഭാഷകരും അടക്കമുള്ളവരുടെ മൊഴികൾ ചോർന്നതിൻ്റെ ആശങ്ക പ്രതിഭാഗത്തിനുണ്ട്.
കേസുമായി ബന്ധപ്പെട്ട് ലഭിച്ച ഓഡിയോ ക്ലിപ്പുകൾ കേന്ദ്രീകരിച്ചാണ് ക്രൈം ബ്രാഞ്ച് അന്വേഷണം മുന്നോട്ടു കൊണ്ടുപോകുന്നത്. സംഭാഷണ ശകലങ്ങൾ ഉൾപ്പെടുന്ന ആറായിരത്തിലധികം ശബ്ദസന്ദേശങ്ങൾ പരിശോധിക്കാനായി അഞ്ചംഗ ക്രൈം ബ്രാഞ്ച് സംഘത്തെയാണ് നിയോഗിച്ചിട്ടുള്ളത്. ഈ ശബ്ദരേഖകളിൽ നിന്ന് കേസിൽ പ്രോസിക്യൂഷനെ സഹായിക്കുന്ന തെളിവുകൾ കണ്ടെത്തുകയാണ് നിർണായകം. നടിയെ ആക്രമിച്ച സംഭവത്തിനു പിന്നിലെ ഗൂഢാലോചനയുടെ ചുരുളഴിക്കാൻ ഇതുവഴി സാധിക്കുമെന്നാണ് ക്രൈം ബ്രാഞ്ചിൻ്റെ പ്രതീക്ഷ. ദിലീപിൻ്റെയും മറ്റു പ്രതികളുടെയും ഫോണുകളിൽ നിന്നാണ് നിർണായക ശബ്ദരേഖകൾ കണ്ടെത്തിയത്. ദിലീപിൻ്റെ പത്മസരോവരം വീട് ചോദ്യം ചെയ്യലിനു പറ്റിയ വേദിയല്ലെന്നാണ് അന്വേഷണസംഘം കരുതുന്നത്.
ഈ സാഹചര്യത്തിൽ മറ്റേതെങ്കിലും കേന്ദ്രത്തിൽ ചോദ്യം ചെയ്യലിനു ഹാജരാകാൻ കാവ്യയോടു നിർദേശിച്ചേക്കും. നടിയ്ക്ക് ഉടൻ തന്നെ ക്രൈം ബ്രാഞ്ച് വീണ്ടും നോട്ടീസ് അയയ്ക്കുമെന്നാണ് റിപ്പോർട്ടുകൾ. കാവ്യയെ ക്രൈം ബ്രാഞ്ച് കേസിൽ പ്രതി ചേർക്കുമോ എന്ന കാര്യത്തിലും വ്യക്തതയില്ല.ദിലീപിൻ്റെ ഫോണിൽ നിന്ന് ഡേറ്റ നീക്കം ചെയ്യാൻ സഹായിച്ചെന്നു ആരോപിക്കപ്പെടുന്ന ഹാക്കർ സായ് ശങ്കറിനെയും വീണ്ടും വിളിപ്പിക്കും. അതേസമയം, കേസുമായി ബന്ധപ്പെട്ട ദിലീപിൻ്റെ ബന്ധുക്കളും പ്രതിഭാഗം അഭിഭാഷകരും അടക്കമുള്ളവരുടെ മൊഴികൾ ചോർന്നതിൻ്റെ ആശങ്ക പ്രതിഭാഗത്തിനുണ്ട്. കേസുമായി ബന്ധപ്പെട്ട് ലഭിച്ച ഓഡിയോ ക്ലിപ്പുകൾ കേന്ദ്രീകരിച്ചാണ് ക്രൈം ബ്രാഞ്ച് അന്വേഷണം മുന്നോട്ടു കൊണ്ടുപോകുന്നത്. ആലുവ പോലീസ് ക്ലബിൽ ചോദ്യം ചെയ്യലിനായി ഹാജരാകാൻ ആവശ്യപ്പെട്ടെങ്കിലും കാവ്യ മാധവൻ വിസമ്മതിച്ചിരുന്നു.സംഭാഷണ ശകലങ്ങൾ ഉൾപ്പെടുന്ന ആറായിരത്തിലധികം ശബ്ദസന്ദേശങ്ങൾ പരിശോധിക്കാനായി അഞ്ചംഗ ക്രൈം ബ്രാഞ്ച് സംഘത്തെയാണ് നിയോഗിച്ചിട്ടുള്ളത്
Find out more: