'വെള്ളരിപട്ടണം' ഉടൻ എത്തുന്നു; ആശംസകളുമായി മമ്മൂട്ടി! മെഗാസ്റ്റാർ മമ്മൂട്ടി സ്വന്തം ഫെയ്‌സ്ബുക്ക് പേജിലൂടെ 'വെള്ളരിപട്ടണ'ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. ഫുൾ ഓൺസ്റ്റുഡിയോസ് നിർമിച്ച് മഹേഷ് വെട്ടിയാർ സംവിധാനം ചെയ്ത് മഞ്ജുവാര്യരും സൗബിൻഷാഹിറും പ്രധാനവേഷങ്ങളിൽ അഭിനയിക്കുന്ന 'വെള്ളരിപട്ടണ'ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ആട്ടിൻകുട്ടിയെ നെഞ്ചോട് ചേർത്ത് മഞ്ജു പ്രത്യക്ഷപ്പെടുമ്പോൾ മുണ്ടിലും ഷർട്ടിലുമായി നാട്ടിൻ പുറത്തുകാരനെ ഓർമിപ്പിക്കുന്ന മട്ടിലാണ് സൗബിൻ ഫസ്റ്റ് ലുക്കിൽ നിറയുന്നത്. മെഗാസ്റ്റാർ മമ്മൂട്ടി സ്വന്തം ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ഫസ്റ്റ്‌ലുക്ക് റിലീസ് ചെയ്തത്. മഞ്ജുവാര്യർക്കും സൗബിൻ ഷാഹിറിനും പുറമേ സലിംകുമാർ,സുരേഷ്‌കൃഷ്ണ,കൃഷ്ണശങ്കർ,ശബരീഷ് വർമ,അഭിരാമി ഭാർഗവൻ,കോട്ടയം രമേശ്,മാലപാർവതി,വീണനായർ,പ്രമോദ് വെളിയനാട് തുടങ്ങിയവരാണ് 'വെള്ളരിപട്ടണ'ത്തിലെ പ്രധാന അഭിനേതാക്കൾ.
ആക്ഷൻ ഹീറോ ബിജു,അലമാര,മോഹൻലാൽ,കുങ്ഫുമാസ്റ്റർ തുടങ്ങിയ സിനിമകൾക്ക് സിനിമകൾക്ക് ശേഷം ഫുൾ ഓൺ സ്റ്റുഡിയോസ് നിർമിക്കുന്ന 'വെള്ളരിപട്ടണ'ത്തിന്റെ രചന നിർവഹിച്ചത് മാധ്യമപ്രവർത്തകനായ ശരത്കൃഷ്ണയും സംവിധായകനും ചേർന്നാണ്. ജ്യോതിഷ് ശങ്കറാണ് കലാസംവിധായകൻ. പ്രൊഡക്ഷൻ കൺട്രോളർ ബെന്നി കട്ടപ്പന. ശ്രീജിത് ബി.നായരും കെ.ജി.രാജേഷ് കുമാറുമാണ് അസോസിയേറ്റ് ഡയറക്ടർമാർ.പി ആർ ഒ-എ എസ് ദിനേശ്. അലക്‌സ് ജെ.പുളിക്കൽ ഛായാഗ്രഹണം നിർവഹിക്കുന്നു. എഡിറ്റിങ്-അപ്പു എൻ.ഭട്ടതിരി. മധുവാസുദേവനും വിനായക് ശശികുമാറുമാണ് ഗാനരചയിതാക്കൾ. സച്ചിൻ ശങ്കർ മന്നത്ത് സംഗീതം പകരുന്നു. ഫുൾ ഓൺസ്റ്റുഡിയോസ് നിർമിച്ച് മഹേഷ് വെട്ടിയാർ സംവിധാനം ചെയ്ത് മഞ്ജുവാര്യരും സൗബിൻ ഷാഹിറും പ്രധാനവേഷങ്ങളിൽ അഭിനയിക്കുന്ന ചിത്രത്തിന്റെ പേര് 'വെള്ളരിപട്ടണം' എന്ന് മാറ്റി.
'വെള്ളരിക്കാപട്ടണം' എന്ന പേരിലാണ് ചിത്രം പ്രഖ്യാപിച്ചിരുന്നത്. ഇതേ പേരിൽ മറ്റൊരു ചിത്രം സെൻസർ ചെയ്യപ്പെട്ടതുകൊണ്ടാണ് പേരുമാറ്റുന്നതെന്ന് ഫുൾ ഓൺസ്റ്റുഡിയോസ് അറിയിച്ചു. വെള്ളരിപട്ടണത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറും ഉടൻ പുറത്തിറക്കും. ഫുൾ ഓൺസ്റ്റുഡിയോസ് പേരിനായി അപേക്ഷിക്കുമ്പോൾ ഫിലിം ചേംബറിലോ സൗത്ത് ഇന്ത്യൻ ഫിലിം ചേംബറിലോ വെള്ളരിക്കാപട്ടണം എന്ന പേര് മറ്റാരും രജിസ്റ്റർ ചെയ്തിരുന്നില്ലെന്ന് ബന്ധപ്പെട്ടവർ പറയുന്നു.
കേരളത്തിൽ സിനിമ നിർമാണത്തിന് അനുമതി നൽകുന്നതിനും ടൈറ്റിൽ രജിസ്‌ട്രേഷനുമുള്ള അധികാരം ഫിലിം ചേംബറിനാണ്. ഇതനുസരിച്ച് 2019 നവംബർ അഞ്ചിന് ഫുൾ ഓൺ സ്റ്റുഡിയോസ് ഫിലിം ചേംബറിൽ 'വെള്ളിരിക്കാപട്ടണം' എന്ന പേര് രജിസ്റ്റർ ചെയ്തു. ചേംബറിന്റെ നിർദേശപ്രകാരം, ഇതേപേരിൽ 1985ൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ നിർമാതാവും സംവിധായകനുമായ തോമസ് ബെർളിയുടെ അനുമതിപത്രം ഉൾപ്പെടെയാണ് തങ്ങൾ രജിസ്‌ട്രേഷന് അപേക്ഷിച്ചത്.
Find out more: