'ജയ്ഭീം' വിവാദം; സൂര്യയ്ക്കും ജ്യോതികയ്ക്കുമെതിരെ കേസെടുക്കാൻ ഉത്തരവ്! ചിത്രത്തിന്റെ നിർമാതാക്കൾക്കെതിരായ പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ കോടതി ഉത്തരവ് ഇറക്കിയിരിക്കുകയാണ്. സൂര്യ നായകനായെത്തി നിരൂപക പ്രശംസയും പ്രേക്ഷക പ്രീതിയും ഒരുപോലെ ഏറ്റുവാങ്ങിയ ചിത്രമായിരുന്നു ജയ്ഭീം. തങ്ങളുടെ സമുദായത്തിന്റെ വികാരത്തെ മുറിപ്പെടുത്തുന്നതാണെന്ന് ചൂണ്ടിക്കാട്ടി വണ്ണിയാർ സമുദായത്തെ പ്രതിനിധീകരിക്കുന്ന സംഘടനയായ രുദ്ര വണ്ണിയാർ സേനയാണ് ചിത്രത്തിനെതിരെ കോടതിയെ സമീപിച്ചത്. മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതിയാണ് കേസിൽ എഫ്ഐആർ ഇടാൻ വേളച്ചേരി പൊലീസ് ഇൻസ്പെക്ടർക്ക് നിർദേശം കൊടുത്തത്.
2ഡി എന്റർടെയ്ൻമെൻ്റ്സിന്റെ ബാനറിൽ സൂര്യയും ജ്യോതികയും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. ഹിന്ദുത്വത്തിനും വണ്ണിയാർമാർക്കുമെതിരെ വെറുപ്പ് സൃഷ്ടിക്കുന്നതും സാമുദായിക മൈത്രിയെ അലോസരപ്പെടുത്തുന്നതുമായ രംഗങ്ങൾ സിനിമയിലുണ്ടെന്നും ഹർജിയിൽ പറയുന്നു. അഞ്ച് പ്രവർത്തി ദിവസങ്ങൾക്കകം എഫ്ഐആർ സമർപ്പിക്കാനാണ് കോടതി പൊലീസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. വണ്ണിയാർ സമുദായത്തിന്റെ നേതാവ് ആയിരുന്ന ഗുരു ഗോത്ര വിഭാഗത്തിനെതിരെ പ്രവർത്തിച്ച ആളാണെന്നും വണ്ണിയാർ സമുദായം നിയമം അനുസരിക്കാത്തവരാണെന്നും സിനിമ ചിത്രീകരിച്ചിരിക്കുന്നുവെന്നായിരുന്നു സന്തോഷ് നായ്ക്കർ ഹർജിയിൽ ചൂണ്ടിക്കാട്ടിയത്. മലയാളി താരം ലിജോമോളുടെ ചിത്രത്തിലെ പ്രകടനം ഏറെ കൈയ്യടികൾ നേടിയിരുന്നു.
ജ്ഞാനവേൽ ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചത്. ആമസോൺ പ്രൈമിലൂടെയായിരുന്നു ചിത്രം പ്രേക്ഷകരിലേക്ക് എത്തിയത്. ചിത്രത്തിലെ ചില രംഗങ്ങൾ സിനിമയിൽ നിന്ന് നീക്കം ചെയ്യണമെന്നും വണ്ണിയാർ സമുദായം ആവശ്യപ്പെട്ടിരുന്നു. എന്നാൽ സിനിമയിലൂടെ ഒരു സമുദായത്തേയും വേദനിപ്പിക്കാൻ ശ്രമിച്ചിട്ടില്ല എന്നായിരുന്നു സംവിധായകൻ പ്രതികരിച്ചത്. 1993 ൽ നടന്ന ഒരു യഥാർഥ സംഭവത്തെ അടിസ്ഥാനമാക്കി നിർമ്മിച്ച ചിത്രമായിരുന്നു ഇത്. തങ്ങളുടെ സമുദായത്തിന്റെ വികാരത്തെ മുറിപ്പെടുത്തുന്നതാണെന്ന് ചൂണ്ടിക്കാട്ടി വണ്ണിയാർ സമുദായത്തെ പ്രതിനിധീകരിക്കുന്ന സംഘടനയായ രുദ്ര വണ്ണിയാർ സേനയാണ് ചിത്രത്തിനെതിരെ കോടതിയെ സമീപിച്ചത്. മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതിയാണ് കേസിൽ എഫ്ഐആർ ഇടാൻ വേളച്ചേരി പൊലീസ് ഇൻസ്പെക്ടർക്ക് നിർദേശം കൊടുത്തത്.
അടിച്ചമർത്തപ്പെട്ടവർക്ക് വേണ്ടി പ്രവർത്തിക്കുന്ന ചന്ദ്രു എന്ന വക്കീൽ കഥാപാത്രമായാണ് സൂര്യ ചിത്രത്തിലെത്തിയത്. ഹിന്ദുത്വത്തിനും വണ്ണിയാർമാർക്കുമെതിരെ വെറുപ്പ് സൃഷ്ടിക്കുന്നതും സാമുദായിക മൈത്രിയെ അലോസരപ്പെടുത്തുന്നതുമായ രംഗങ്ങൾ സിനിമയിലുണ്ടെന്നും ഹർജിയിൽ പറയുന്നു. അഞ്ച് പ്രവർത്തി ദിവസങ്ങൾക്കകം എഫ്ഐആർ സമർപ്പിക്കാനാണ് കോടതി പൊലീസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
Find out more: