കമൽ ഹസ്സൻ അഭിനയിച്ച 'വിക്ര'ത്തിലെ പാട്ടിനെതിരെ പൊലീസിൽ പരാതി! കഴിഞ്ഞ ദിവസം ചിത്രത്തിലെ പത്തല പത്തല എന്ന പാട്ട് പുറത്തുവന്നിരുന്നു. അനിരുദ്ധ് രവിചന്ദർ സംഗീതമൊരുക്കിയ പാട്ടിന് വരികളൊരുക്കിയതും പാടിയതും കമൽഹാസൻ തന്നെയായിരുന്നു. ഇപ്പോഴിത ഈ പാട്ടിനെതിരെ പൊലീസിൽ പരാതി നൽകിയിരിക്കുകയാണ്. പാട്ട് കേന്ദ്ര സർക്കാരിനെ അപമാനിക്കുന്നതാണെന്ന് കാണിച്ചാണ് ചെന്നൈ സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി ലഭിച്ചത്. മക്കൾ നീതി മയ്യത്തിന്റെ രാഷ്ട്രീയമാണ് പാട്ടിലൂടെ പറയുന്നതെന്നും പരാതിയിൽ പറയുന്നു. ചിത്രത്തിന് വിലക്ക് ഏർപ്പെടുത്തണമെന്നും പരാതിയിൽ പറയുന്നുണ്ട്. കമൽഹാസനെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന പുതിയ ചിത്രമാണ് വിക്രം.
വരികൾ കൊണ്ട് കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിക്കുകയാണ് പാട്ട്. ഖജനാവിൽ പണമില്ലെന്നും രോഗങ്ങൾ പടരുകയാണെന്നും പാട്ടിൽ പറയുന്നു. കേന്ദ്ര സർക്കാർ ഉണ്ടെങ്കിലും തമിഴന് ഒന്നും കിട്ടുന്നില്ല. താക്കോൽ കള്ളന്റെ കയ്യിലാണെന്നും പാട്ടിൽ പറയുന്നു. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ പാട്ടിന്റെ ലിറിക്കൽ വീഡിയോ മണിക്കൂറുകൾക്കുള്ളിൽ യൂട്യൂബിൽ ഹിറ്റ് ആയിരുന്നു.കമൽഹാസന്റെ നിർമാണ കമ്പനിയായ രാജ്കമൽ ഫിലിംസ് തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്. ലോകേഷ് കനകരാജ് ആണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നതും.
ചെന്നൈയുടെ സംസാര ഭാഷയിലുള്ള പാട്ട് ഇതിനോടകം തന്നെ രാഷ്ട്രീയ ചർച്ചകളിലും ഇടം നേടിക്കഴിഞ്ഞു. വിജയ് സേതുപതി, ഫഹദ് ഫാസിൽ, കാളിദാസ് ജയറാം, ചെമ്പൻ വിനോദ് എന്നിവരും ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നുണ്ട്. അതേസമയം സിനിമ ആസ്വാദകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് കമൽഹാസന്റെ വിക്രം. ചിത്രത്തിന്റേതായി പുറത്തുവരുന്ന ഓരോ വാർത്തകളും ഇരുകൈയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിക്കുന്നതും. ഇപ്പോഴിത ചിത്രത്തിലെ ആദ്യഗാനം റിലീസായിരിക്കുകയാണ്. അനിരുദ്ധ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന പാട്ടിന്റെ വരികൾ എഴുതിയിരിക്കുന്നത് കമൽഹാസൻ ആണ്.
“മുതുമുത്തശ്ശൻ മുതൽ ഇങ്ങോട്ട് എത്രയെത്ര കഴിവുള്ള പ്രതിഭകൾ ജീവിച്ച കുടുംബമാണ് അനിരുദ്ധിന്റേതെന്നും പൂർവ്വികരുടെ പാത പിന്തുടരുന്ന അനിരുദ്ധ് അതിഗംഭീര സംഗീത സംവിധായകനാണെന്നും” കമൽ ഹാസൻ ട്വിറ്ററിൽ കുറിച്ചു. ചിത്രത്തിന്റെ ഓഡിയോ ട്രെയിലർ റിലീസ് 15 ന് ചെന്നൈ നെഹ്‌റു സ്റ്റേഡിയത്തിൽ നടക്കുന്ന പ്രൗഢഗംഭീര ഇവന്റിൽ റിലീസ് ചെയ്യും. കൈതിക്കും മാസ്റ്ററിനും ശേഷം ലോകേഷ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമാണ് വിക്രം. കമൽഹാസനോടൊപ്പം വിജയ് സേതുപതി, ഫഹദ് ഫാസിൽ, നരേൻ, ചെമ്പൻ വിനോദ്, കാളിദാസ് ജയറാം തുടങ്ങി നീണ്ട താരനിര ചിത്രത്തിലുണ്ട്. റിലീസിന് മുന്നേ തന്നെ ചിത്രം ഒടിടി റൈറ്റ്സിലൂടെ നൂറു കോടി ക്ലബ്ബിൽ കയറിയിരുന്നു. ചിത്രം ജൂൺ 3 ന് തീയേറ്ററുകളിലെത്തും.
Find out more: