ഇൻറിമേറ്റ് സീനുകളിൽ അഭിനയിക്കുന്നവരെ മോശപ്പെട്ടവരായി കാണുന്നത് മാറണം സാധിക വേണുഗോപാൽ! സോഷ്യൽ മീഡിയയിലും സാധിക നിരന്തരം തൻ്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും വീഡിയോകളുമൊക്കെ പങ്കുവെക്കാറുണ്ട്. അവതാരകയും നടിയുമായ താരം തനിക്കെതിരെയുള്ള വിമർശനങ്ങൾക്കും മറ്റും ശക്തമായ ഭാഷയിലൂടെ മറുപടി നൽകിയും ശ്രദ്ധ നേടിയിട്ടുണ്ട്. ഇപ്പോഴിതാ പുതിയ സിനിമയായ 'ബാച്ചിലേഴ്സി'ൻറെ പ്രചരാണർത്ഥം സമയം മലയാളത്തിന് നൽകിയ അഭിമുഖത്തിൽ സാധിക മനസ്സ് തുറന്നിരിക്കുകയാണ്. സിനിമാ സീരിയൽ മോഡലിംഗ് രംഗത്ത് സജീവ സാന്നിധ്യമാണ്. നടിയും മോഡലുമായ സാധിക വേണുഗോപാൽ. സിനിമകളിൽ ഇൻറിമേറ്റ് സീനുകളിൽ അഭിനയിക്കുമ്പോൾ അത് ഏതാനും നിമിഷത്തെ മാത്രം കാര്യമാണ്.





  നമ്മളെ ഏറ്റവും കംഫർട്ടാക്കിയാണ് ആ രംഗം ചിത്രീകരിക്കാറുള്ളത്. അത് ഒരു സിനിമയിലെ ഏതാനും സെക്കൻഡുകൾ മാത്രമുള്ള ഒന്നായിരിക്കും. അത് അഭിനയം മാതമല്ലേ. അത് മാത്രം നോക്കി ഒരു രണ്ട് മണിക്കൂർ സിനിമയെ മൊത്തം കാണരുത്. ഇത് അങ്ങനെ കാണുന്നവർക്കാണ് പലപ്പോഴും പ്രശ്നം. ഇത് ഞങ്ങൾ പ്രൊഫഷൻറെ ഭാഗമായി ചെയ്യുന്നതല്ലേ, എല്ലാദിസവും ചെയ്യുന്നതല്ലോ, ആക്ഷനും കട്ടിനും ഇടയിൽ നടക്കുന്നതല്ലേ. അങ്ങനെ ചിന്തിക്കാൻ പലർക്കും കഴിയുന്നില്ല.  ഞാൻ 'ബ്രാ' എന്ന ഷോർട്ട് ഫിലം ചെയ്തപ്പോൾ ഓപ്പോസിറ്റ് അഭിനയിച്ച പയ്യന് 22 വയസ്സായിരുന്നു. ഇൻ്‍റിമേറ്റ് രംഗം ചിത്രീകരിക്കാൻ അവൻ കംഫർട്ട് ആയിരുന്നില്ല. അവന് ടെൻഷൻ ഉണ്ടായിരുന്നു, തൊടുമ്പോൾ പോലും എന്നോട് ചോദിച്ചിട്ടാണ് തൊട്ടത്.





  അങ്ങനെ ഏറ്റം കംഫർട്ടാക്കിയാണ് അഭിനയം. പലപ്പോഴും അവർ പറഞ്ഞ റിയാക്ഷനേ കാണിക്കാൻ കഴിയൂ. നമുക്ക് വേദനയോ മറ്റോ ഉണ്ടെങ്കിലും അതൊന്നും കാണിക്കാനാകില്ല. അതാണ് ആർടിസ്റ്റ്. ഓഡിയൻസിന് ജെന്യുവിൻ ആയിട്ട് തോന്നണം. എൻറെ സിനിമകളൊക്കെ കണ്ട് എന്നെ കൈൻഡ് ഓഫ് പ്രൊസ്റ്റിറ്റ്യൂട്ട് എന്ന രിതീയിൽ വിളിക്കുന്നവരുണ്ട്. അതിനർഥം ചെയ്ത കാരക്ടറുമായി അവർ എന്നെ ഉറപ്പിച്ചു, അത് ക്യാരക്ടറിൻറെ ഗുണമാണ്. ഇൻറിമേറ്റ് രംഗങ്ങളിൽ കൂടുതൽ വിമർശിക്കപ്പെടുന്നത് പെൺകുട്ടികളാണെന്ന് തോന്നുന്നില്ല. കോ ആർടിസ്റ്റുകൾക്കും കമൻറുകൾ വരാറുണ്ട്.






   അവൻ നന്നായിട്ട് ആസ്വദിക്കുന്നുണ്ട്, അവൾ ആസ്വദിച്ചു അങ്ങനെയൊക്കെ കമൻറുകൾ കണ്ടിട്ടുണ്ട്. ചിലർക്ക് ചില ടൈപ്പ് വസ്ത്രങ്ങൾ ഇടാൻ കഴിയില്ല. ശരീരപ്രകൃതിയോ വീട്ടിലുള്ളവർ അനുവദിക്കാത്തതുകൊണ്ടോ ഒക്കെ ആവാം. അത്തരം കാര്യങ്ങൾ മറ്റൊരാൾ ചെയ്ത് കാണിക്കുമ്പോൾ വിമർശിക്കുക സ്വഭാവികമാണ്. പലരുടേയും വിമർശനങ്ങളെ അങ്ങനയേ ഞാൻ കാണുന്നുള്ളൂ. പെൺകുട്ടികൾ ‍ പെൺകുട്ടികളെ സപ്പോർട്ട് ചെയ്യുന്നത് വളരെ അപൂർവ്വമാണെന്ന് എനിക്ക് തോന്നിയിട്ടുമുണ്ട്, സാധിക പറഞ്ഞിരിക്കുകയാണ്.

Find out more: