ഡാഡയെ കാണാൻ അലിയും സുപ്രിയയും; മകളുടെ ചിത്രം പങ്കിട്ട് സുപ്രിയ മേനോൻ! ആടുജീവിതത്തിനായി വിദേശത്തേക്ക് പോയിരിക്കുകയാണ് പൃഥ്വി. ഇത്തവണയും വിവാഹ വാർഷികത്തിന് പൃഥ്വി ഒപ്പമില്ലായിരുന്നുവെന്ന് സുപ്രിയ പറഞ്ഞിരുന്നു. അദ്ദേഹം തിരിച്ചെത്തിയതിന് ശേഷം ആഘോഷിക്കുമെന്നും സുപ്രിയ പറഞ്ഞിരുന്നു. സോഷ്യൽമീഡിയയിൽ സജീവമായ സുപ്രിയ പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. ഞാനെവിടെയാണെന്ന് ഊഹിക്കാനാവുമോയെന്നായിരുന്നു സുപ്രിയ ചോദിച്ചത്. നാളുകൾ നീണ്ട കാത്തിരിപ്പിനൊടുവിലായി പൃഥ്വിരാജിന് അരികിലേക്കെത്തിയിരിക്കുകയാണ് സുപ്രിയ മേനോനും അലംകൃതയും.
70 ലധികം ദിവസത്തിന് ശേഷമായാണ് അലംകൃത ഡാഡയെ കാണുന്നതെന്നും സുപ്രിയ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചിരുന്നു. ഡാഡ എന്നാണ് വരുന്നതെന്ന് നേരത്തെ തന്നെ ആലി ചോദിച്ച് തുടങ്ങിയിരുന്നുവെന്ന് നേരത്തെ താരം പറഞ്ഞിരുന്നു. നേരത്തെപ്പോലെയല്ല ഇപ്പോൾ അവളോട് കാര്യങ്ങൾ പറയുമ്പോൾ ശ്രദ്ധിക്കണമെന്നും ഡാഡയെ കിട്ടാത്തതിന്റെ പരിഭവം എപ്പോഴും അവൾക്കുണ്ടെന്നും പൃഥ്വിരാജും പറഞ്ഞിരുന്നു. അവളുടെ സമയം കൂടി നോക്കി ഇനി സിനിമകൾ സ്വീകരിച്ച് തുടങ്ങണം. സംവിധാനവും അഭിനയവുമൊക്കെയായി ആകെ തിരക്കിലായ പൃഥ്വിയെ വല്ലാതെ മിസ് ചെയ്യുമ്പോഴാണ് സുപ്രിയയും അലംകൃതയും ലൊക്കേഷനിലേക്ക് പോവുന്നത്. നേരത്തെ ലൂസിഫറിന്റെ ലൊക്കേഷനിലേക്ക് ഇരുവരും എത്തിയിരുന്നു.
ഇപ്പോഴിതാ ആടുജീവിതത്തിന്റെ ലൊക്കേഷനിലേക്ക് പോയിരിക്കുകയാണ് സുപ്രിയയും അലംകൃതയും. വെക്കേഷൻ സമയത്ത് സിനിമകൾ ചെയ്യാതെ തനിക്കൊപ്പം സമയം ചെലവഴിച്ചൂടേയെന്ന് മകൾ ചോദിച്ചിരുന്നതായി പൃഥ്വിരാജ് നേരത്തെ വ്യക്തമാക്കിയിരുന്നു. ചിത്രത്തിനായി ശരീരഭാരം കുറച്ചിരുന്നു അദ്ദേഹം. ഇടവേളയ്ക്ക് ശേഷം വീണ്ടും ചിത്രീകരണം ആരംഭിച്ചപ്പോഴും അദ്ദേഹം മെലിഞ്ഞിരുന്നു. കാണുന്നവർക്ക് മെലിയുന്നത് എളുപ്പമുള്ള കാര്യമായാണ് തോന്നുന്നത്, എന്നാൽ അങ്ങനെയല്ല പട്ടിണി കിടന്നാണ് ഈ പരുവത്തിലാവുന്നതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ബന്യാമിന്റെ നോവലിനെ അടിസ്ഥാനമാക്കിയൊരുക്കുന്ന ആടുജീവിതത്തിൽ നജീബ് എന്ന കഥാപാത്രത്തെയാണ് പൃഥ്വി അവതരിപ്പിക്കുന്നത്.
ഞാനെവിടെയാണെന്ന് ഊഹിക്കാനാവുമോയെന്നായിരുന്നു സുപ്രിയ ചോദിച്ചത്. നാളുകൾ നീണ്ട കാത്തിരിപ്പിനൊടുവിലായി പൃഥ്വിരാജിന് അരികിലേക്കെത്തിയിരിക്കുകയാണ് സുപ്രിയ മേനോനും അലംകൃതയും. സംവിധാനവും അഭിനയവുമൊക്കെയായി ആകെ തിരക്കിലായ പൃഥ്വിയെ വല്ലാതെ മിസ് ചെയ്യുമ്പോഴാണ് സുപ്രിയയും അലംകൃതയും ലൊക്കേഷനിലേക്ക് പോവുന്നത്. നേരത്തെ ലൂസിഫറിന്റെ ലൊക്കേഷനിലേക്ക് ഇരുവരും എത്തിയിരുന്നു. ഇപ്പോഴിതാ ആടുജീവിതത്തിന്റെ ലൊക്കേഷനിലേക്ക് പോയിരിക്കുകയാണ് സുപ്രിയയും അലംകൃതയും.
Find out more: