എയർപോർട്ടിൽ നിന്ന് അറസ്റ്റ് ചെയ്യരുതെന്ന് കാണിച്ച് വിജയ് ബാബുവിന് കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. കൊച്ചിയിൽ എത്തിയതിന് പിന്നാലെ വിജയ് ബാബുവിനെ അന്വേഷണ സംഘം സൗത്ത് പോലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. നടിയുടെ പരാതിക്ക് പിന്നാലെ വിദേശത്തേക്ക് കടന്ന വിജയ് ബാബു 39 ദിവസങ്ങൾക്ക് ശേഷമാണ് കഴിഞ്ഞ ദിവസം കൊച്ചിയിൽ എത്തിയിരുന്നത്, രണ്ട് ദിവസം പോലീസ് നടനെ സ്റ്റേഷനിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. മുമ്പ് കോടതി ഈ കേസ് പരിഗണിച്ചപ്പോൾ വിജയ് ബാബുവിനെ കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പ്രോസിക്യൂഷൻ അറിയിച്ചിരുന്നു.
തുടർന്നാണ് ഇന്ന് മുൻകൂർ ജാമ്യ ഹർജി വീണ്ടും പരിഗണിക്കാനിരുന്നത്. ഉഭയസമ്മതപ്രകാരമാണ് ലൈംഗിക ബന്ധമുണ്ടായതെന്നും സിനിമയിൽ അവസരം നിഷേധിച്ചപ്പോഴാണ് തനിക്കെതിരെ പരാതിയുമായി നടി വന്നതെന്നുമാണ് വിജയ് ബാബു അന്വേഷണ സംഘത്തിന് മുന്നിൽ പറഞ്ഞത്. കേസ് കെട്ടിച്ചമച്ചതാണെന്നും വിജയ് ബാബു പോലീസിന് മുമ്പാകെ അറിയിക്കുകയുണ്ടായി. കൊച്ചിയിൽ യുവനടിയെ പീഡിപ്പിച്ചെന്ന കേസിൽ നിർമ്മാതാവും നടനുമായ വിജയ് ബാബുവിൻറെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും.
നടിയുടെ പരാതിക്ക് പിന്നാലെ രാജ്യം വിട്ട് വിദേശത്തായിരുന്ന വിജയ് ബാബുവിനെ ഹൈക്കോടതി നിർദ്ദേശപ്രകാരം 39 ദിവസങ്ങൾ കഴിഞ്ഞ് കഴിഞ്ഞ ദിവസമാണ് കൊച്ചിയിൽ എത്തിച്ചിരുന്നത്. എയർപോർട്ടിൽ നിന്ന് അറസ്റ്റ് ചെയ്യരുതെന്ന് കാണിച്ച് വിജയ് ബാബുവിന് കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. കൊച്ചിയിൽ എത്തിയതിന് പിന്നാലെ വിജയ് ബാബുവിനെ അന്വേഷണ സംഘം സൗത്ത് പോലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു.