സുനൈന നായികയായെത്തുന്ന ചിത്രം റെജീനയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ! പൈപ്പിൻ ചുവട്ടിലെ പ്രണയം, സ്റ്റാർ എന്നീ സിനിമകൾക്ക് ശേഷം ഡോമിൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സതീഷ് നായരാണ് ' റെജീന 'യുടെ നിർമ്മാതാവും സംഗീത സവിധായകനും. പ്രശസ്ത സംവിധായകരായ ആഷിഖ് അബുവും, വെങ്കട് പ്രഭുവും ചേർന്ന് ഇന്ന് ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പുറത്തിറക്കി. ഒരു സ്റ്റൈലിഷ് ത്രില്ലർ ചിത്രമായാണ് ' റെജീന ' ഒരുങ്ങുന്നത്. തെന്നിന്ത്യയിലെ ശ്രദ്ധേയ നടി സുനൈനയെ നായികയാക്കി സംവിധായകൻ ഡോമിൻ ഡിസിൽവ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലായി അണിയിച്ചൊരുക്കുന്ന ചിത്രമാണ് 'റെജീന'.
ക്രൈം ത്രില്ലറായ ' റെജീന ' യെ കുറിച്ചുളള കൂടുതൽ വിവരങ്ങൾ ഉടൻ വെളിപ്പെടുത്തുമെന്നും അണിയറക്കാർ അറിയിച്ചു. പി ആർ ഒ സി.കെ.അജയ് കുമാർ. യെല്ലോ ബിയർ പ്രൊഡക്ഷൻ എൽ എൽ പി യുടെ ബാനറിൽ നിർമ്മിക്കുന്ന ' റെജീന ' ക്ക് വേണ്ടി മലയാളത്തിൽ ഹരി നാരായണൻ രചിച്ച് സതീഷ് നായർ സംഗീതം നൽകിയ ഗാനങ്ങൾ രമ്യാ നമ്പീശൻ, വൈക്കം വിജയലക്ഷ്മി എന്നിവരാണ് ഗായകർ. 2005-ൽ കുമാർ വെസ് കുമാരിയിലൂടെ സിനിമാലോകത്ത് അരങ്ങേറിയ സുനൈന ടെൻത് ക്ലാസ്, ബെസ്റ്റ് ഫ്രണ്ട്സ്, കാതലിൽ വിഴുന്തേൻ, മസിലാമണി, യാദുമഗി, വംശം, തിരുതാണി, നീർപറവൈ, സമർ, വൻമം, തെരി, കാവലൈ വീണ്ടും, തൊണ്ടൻ, കാളി, സില്ലു കരുപ്പട്ടി, ട്രിപ്, രാജ രാജ ചോര തുടങ്ങി നിരവധി സിനിമകളുടേയും നിലാ നിലാ ഓടി വാ, ഹൈ പ്രീസ്റ്റസ്, ഫിംഗർ ട്രിപ്പ്, ചദരംഗം തുടങ്ങിയ വെബ് സീരീസുകളുടേയും ഭാഗമായിട്ടുണ്ട്.
ക്രൈംത്രില്ലർ ചിത്രം 'റെജീന'യുടെ ഫസ്റ്റ് ലുക്ക് പുറത്തിറക്കി. സംവിധായകരായ ആഷിഖ് അബുവും, വെങ്കട് പ്രഭുവും ചേർന്നാണ് ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പുറത്തിറക്കിയത്. തെന്നിന്ത്യൻ നടി സുനൈനയാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഡോമിൻ.ഡി.സിൽവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തമിഴ്, മലയാളം, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലായാണ് ചിത്രം ഒരുക്കുന്നത്. മലയാളത്തിൽ 'റെജീന'ക്ക് വേണ്ടി ഹരി നാരായണനാണ് ഗാനങ്ങൾ രചിച്ചിരിക്കുന്നത്. സതീഷ് നായരാണ് ചിത്രത്തിന്റെ ഗാനങ്ങൾക്ക് സംഗീതം പകർന്നിരിക്കുന്നത്. രമ്യാ നമ്പീശൻ, വൈക്കം വിജലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.
ക്രൈംത്രില്ലറായാണ് ചിത്രം ഒരുക്കുന്നതെന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കി. 2007ൽ റിലീസ് ചെയ്‌ത ബെസ്റ്റ് ഫ്രണ്ട്സ് എന്ന ചിത്രത്തിന് ശേഷം സുനൈന അഭിനയിക്കുന്ന മലയാള ചിത്രം കൂടിയാണ് റെജീന. തെന്നിന്ത്യയിലെ ശ്രദ്ധേയ നടി സുനൈനയെ നായികയാക്കി സംവിധായകൻ ഡോമിൻ ഡിസിൽവ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലായി അണിയിച്ചൊരുക്കുന്ന ചിത്രമാണ് 'റെജീന'. ക്രൈം ത്രില്ലറായ ' റെജീന ' യെ കുറിച്ചുളള കൂടുതൽ വിവരങ്ങൾ ഉടൻ വെളിപ്പെടുത്തുമെന്നും അണിയറക്കാർ അറിയിച്ചു.
Find out more: