ഇരുവരുടെയും സ്വകാര്യ ജീവിതത്തിലെ ചരിത്രങ്ങൾ ചികയുന്ന സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത് ഗോപി സുന്ദറിൻ്റെ മക്കളുടെ പ്രതികരണമാണ്.ഇപ്പോഴിതാ ഗോപി സുന്ദറിൻ്റെ ആദ്യ ഭാര്യ പ്രിയയിൽ ഗോപി സുന്ദറിനു ജനിച്ച രണ്ട് മക്കൾ നടത്തിയ പ്രതികരണമാണ് വൈറലാകുന്നത്. ഗോപി സുന്ദറിന് ആദ്യ വിവാഹത്തിൽ രണ്ടു ആൺകുട്ടികളാണ് ഉള്ളത്. ഗോപിസുന്ദറിൻ്റെ മൂത്ത മകൻ മാധവ് ഗോപീസുന്ദർ അച്ഛനെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. മാധവ് ഗോപീസുന്ദർ പറയുന്നത് തനിക്ക് എല്ലാം തൻ്റെ അമ്മയാണെന്നും അച്ഛൻ്റെ കാര്യത്തിൽ താൻ ശ്രദ്ധിക്കുന്നില്ലെ എന്നുമാണ് അദ്ദേഹത്തെ താൻ മൈൻഡ് ചെയ്യാറില്ല എന്നും മാധവ് പ്രതികരിച്ചു.
ഇൻസ്റ്റാഗ്രാമിൽ ഒരു ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മാധവ് ഗോപീ സുന്ദർ. അച്ഛൻ്റെ മോശം സ്വഭാവങ്ങൾ തന്നെ ഒരിക്കലും സ്വാധീനിക്കുക പോലുമില്ല എന്നും അച്ഛനെ പോലെ ഒരിക്കലും ആകാൻ താൻ ആഗ്രഹിക്കുന്നില്ല എന്നുമാണ് മാധവ് പറഞ്ഞത്. ഒരു സുഹൃത്ത് മാധവിനോട് കമൻ്റായി പറഞ്ഞത് നിങ്ങൾ നിങ്ങളുടെ അമ്മയ്ക്ക് കൂടുതൽ പിന്തുണ നൽകുക എന്നും നിങ്ങൾ നിങ്ങളുടെ കുടുംബത്തെ സ്നേഹിക്കുന്ന ഒരുദിവസം നിങ്ങൾ നിങ്ങളുടെ അമ്മയുടെ സ്നേഹം തിരിച്ചറിയുമെന്നുമാണ്. ആ നിമിഷത്തിനായി കാത്തിരിക്കുന്നുവെന്നും തീർച്ചയായും അദ്ദേഹം നിങ്ങളുടെ അടുത്തേക്ക് തിരിച്ചു വരും എന്നുമായിരുന്നു. അതിനു മറുപടിയായി മാധവ് പങ്കുവെച്ച കമൻ്റ് ഇപ്പോൾ ഏറെ ശ്രദ്ധേയമായി മാറുകയാണ്.
ഞാനപ്പോഴും അമ്മയെയാണ് പിന്തുണയ്ക്കുന്നത് എന്നായിരുന്നു മാധവ് ഈ കമൻ്റിനു നൽകിയ മറുപടി. പക്ഷേ തൻ്റെ അച്ഛൻ തിരിച്ചു വരുമെന്ന കാര്യത്തിൽ തനിക്ക് ഒരു പ്രതീക്ഷയുമില്ല. അദ്ദേഹം ഒരിക്കലും തിരിച്ചു വരില്ലെന്നും ആ മടങ്ങിവരവ് ഞങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും അങ്ങനെ ഒരു കാര്യം ആരും പ്രതീക്ഷിക്കേണ്ടെന്നും മാധവ് ഉറപ്പിച്ച് പറയുന്നുണ്ട്. മുൻപും ഇത്തരം പ്രസ്താവനകളുമായി മകൻ രംഗത്തെത്തിയിട്ടുണ്ടായിരുന്നു. അച്ഛൻ്റെ കാര്യത്തിൽ താൻ അഭിപ്രായം പറയുന്നില്ല. തനിക്കും സഹോദരനും എല്ലാം അമ്മയാണ്. എല്ലാം അമ്മയോടാണ് തങ്ങൾ തുറന്നു പറയുന്നത്. ഒരു കുറവും വരുത്താതെ ആണ് അമ്മ തങ്ങളെ നോക്കുന്നതെന്നും ഗോപി സുന്ദറിൻ്റെ മകൻ മാധവ് പറഞ്ഞു. അച്ഛനെപ്പോലെ ഒരിക്കലും താൻ ആവില്ലെന്നും അച്ഛൻ്റെ ഒരു ശീലങ്ങളും പിന്തുടരാൻ ആഗ്രഹിക്കുന്നുമില്ല എന്നാണ് മാധവ് പറഞ്ഞത്.