പൃഥ്വിരാജിനെ ഓർത്ത് ലജ്ജിക്കുന്നു'വെന്ന് കുറുവാച്ചൻ്റെ കൊച്ചുമകൻ! സമ്മിശ്രമായ പ്രതികരണങ്ങളാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ യഥാർത്ഥ കടുവാക്കുന്നേൽ കുറുവച്ചൻ്റെ കൊച്ചുമകൻ ജോസ് നെല്ലുവേലിൽ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു കുറിപ്പാണ് ഇപ്പോൾ ചർച്ചയായി മാറിയിരിക്കുന്നത്. ആ ചിത്രത്തെക്കുറിച്ചും ആ സിനിമയും തൻ്റെ മുത്തച്ഛനുമായുള്ള ബന്ധത്തെക്കുറിച്ചും ജോസ് തൻ്റെ കുറിപ്പിലൂടെ തുറന്നു പറയുന്നുണ്ട്. പൃഥ്വിരാജ് എന്ന നടനെയും സംവിധായകൻ ഷാജി കൈലാസിനെയും ജോസ് കടുത്തരീതിയിൽ തന്നെയാണ് വിമർശിച്ചിരിക്കുന്നത്. നാളുകൾ നീണ്ടു നിന്ന വിവാദങ്ങൾക്കൊടുവിലാണ് കടുവാക്കുന്നേൽ കുറുവച്ചൻ്റെ കഥപറയുന്ന കടുവ തീയേറ്ററുകളിൽ റിലീസ് ചെയ്തത്. ഇന്നലെയാണ് താൻ സിനിമ കണ്ടു.
ഒരു മനുഷ്യനും അദ്ദേഹത്തിൻ്റെ കുടുംബവും വർഷങ്ങളോളം അനുഭവിച്ച പോലീസ് അടിച്ചമർത്തലുകളും പരേതനായ ജോസഫ് തോമസ് വട്ടവയലിൽ (സിനിമയിൽ ജോസഫ് ചാണ്ടി) എന്ന അന്നത്തെ പൊലീസ് ഐജിയുടെ ദുരാരോപണങ്ങളും ക്രൂരമായ ചെയ്തികളും അനുഭവിച്ച സങ്കടകരവും പ്രകോപനകരവുമായ ജീവിതകഥ നിർലജ്ജം മാറ്റിമറിച്ച് ഈ സിനിമയുടെ സംവിധായകനും തിരക്കഥാകൃത്തും ഈ സിനിമയിൽ ഉൾപ്പെട്ടിരിക്കുന്ന എല്ലാവരും ചേർന്ന് കടുവ എന്ന പേരിൽ സിനിമയാക്കിയിരിക്കുന്നു എന്ന് കണ്ടപ്പോൾ ഞാൻ അക്ഷരാർഥത്തിൽ ഞെട്ടിപ്പോയി. പാലായിലെ മുൻതലമുറയിലെ മിക്കവർക്കും അറിയാവുന്ന ഒരു കഥയാണിത്. സിനിമ തൻ്റെ ജീവിതത്തിൽ നിന്ന് പകർത്തി എഴുത്താണെന്ന് തെളിയിക്കാനുള്ള അദ്ദേഹത്തിൻ്റെ നിയമപരമായ എല്ലാ ശ്രമങ്ങളും പാഴായി, പ്രായാധിക്യം കാരണം യുദ്ധം തുടരാൻ കഴിയാത്തത്രയും ദുർബലനാണ് ഇന്ന് അദ്ദേഹമെന്നും ജോസ് നെല്ലുവേലിൽ കുറിച്ചിരിക്കുന്നു.
മകളുടെ ചരമവാർഷിക ദിനത്തിൽ ഐജി ജോസഫ് തോമസ് വട്ടവയലിൽ പള്ളിക്ക് സമ്മാനിച്ച കീബോർഡിനെ ചൊല്ലി തുടങ്ങിയ തർക്കം വ്യക്തിപരമായ തർക്കങ്ങളിലേക്ക് നീങ്ങുകയായിരുന്നു. എൻ്റെ അമ്മ ഏഴാം ക്ലാസ്സിലും അമ്മയുടെ ഇളയ സഹോദരൻ കിൻ്റർഗാർഡനിലും ആയിരിക്കുമ്പോഴാണ് ഈ കിരാത യുദ്ധം ആരംഭിച്ചത്.മകളുടെ ചരമവാർഷികദിനത്തിൽ ഐജി ജോസഫ് തോമസ് വട്ടവയലിൽ പള്ളിക്ക് സമ്മാനിച്ച കീബോർഡിനെ ചൊല്ലി തുടങ്ങിയ തർക്കം വ്യക്തിപരമായ തർക്കങ്ങളിലേക്ക് നീങ്ങുകയായിരുന്നു. പലതവണ എൻ്റെ മുത്തച്ഛൻ്റെ ബാർ അടിച്ചു തകർത്ത ഇയാൾ തോട്ടങ്ങൾ നശിപ്പിക്കുകയും വീടിനു പിന്നിൽ സ്ഥലം വാങ്ങി ശ്മശാനമാക്കി മാറ്റുകയും പട്ടാപ്പകൽ അദ്ദേഹത്തെ ആക്രമിക്കാൻ ഗുണ്ടകളെ അയയ്ക്കുകയും മുൻകൂർ അറിയിപ്പ് കൂടാതെ തോക്ക് ലൈസൻസ് റദ്ദാക്കി എൻ്റെ മുത്തച്ഛനെ ജയിലിലടക്കുകയും ചെയ്തു.
എന്താണ് സംഭവിച്ചത് എന്ന് അറിയാൻ താൽപ്പര്യം ഉള്ളവർക്കായി മാത്രം 12 എപ്പിസോഡ് ദൈർഘ്യമുള്ള ഒരു യൂട്യൂബ് വിഡിയോ ഞങ്ങൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. എൻ്റെ മുത്തച്ഛൻ്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടത്തിൽ അദ്ദേഹത്തിൻ്റെ സുഹൃത്തും സജീവ പിന്തുണയും ആയിരുന്ന റിട്ടയേർഡ് എസ്പി ഓഫീസർ ജോർജ് ജോസഫ് യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചതെന്ന് വിശദീകരിക്കുന്നുണ്ട്.സിനിമയുടെ അമ്പതു ശതമാനത്തിലധികം ജോസ് കുരുവിനാകുന്നേലിൻ്റെ ജീവിതത്തിൽ നിന്നെടുക്കുകയും അതിനൊപ്പം ഒരിക്കലും സംഭവിച്ചിട്ടില്ലാത്ത ചില മസാല കഥകളും നാടകങ്ങളും കൂട്ടിചേർത്ത് സിനിമയാക്കി മാറ്റുകയും ചെയ്തിട്ട് ഇപ്പോൾ ഇതിന് അദ്ദേഹത്തിൻ്റെ ജീവിതവുമായി ഒരു ബന്ധവും ഇല്ലെന്നാണ് ഇവർ അവകാശപ്പെടുന്നത്.
Find out more: