നദിയെ ആക്രമിച്ച കേസ്; ന്യായീകരണ തൊഴിലാളികളായെത്തുന്നവരുടെ അവസ്ഥയെ കുറിച്ചാലോചിക്കുമ്പോൾ അവരോട് സഹതാപമാണ് തോന്നുന്നതെ'ന്ന് അതിജീവിതയുടെ കുടുംബം! നടിയെ ആക്രമിച്ച കേസിൽ ദിലീപ് നിരപരാധി ആണെന്ന് പറഞ്ഞുകൊണ്ട് രംഗത്തെത്തിയ മുൻ ജയിൽ മേധാവി ആർ ശ്രീലേഖയുടെ പരാമർശത്തിന് എതിരെ സോഷ്യൽമീഡിയയിലുൾപ്പെടെ പ്രതിഷേധം ഉയർന്നിരിക്കുകയാണ്. ഇതിനെതിരെ അതിജീവിതയുടെ കുടുംബം തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിമർശനം ഉന്നയിച്ചിരിക്കുന്നത്. മറിച്ച്, പറഞ്ഞുപോയ വാക്കുകൾകൊണ്ട് ജീവിച്ചു കൊണ്ട് മരണം അനുഭവിക്കുന്നതാണ് ഏറെ വേദനാജനകം. ഇവിടെ ന്യായീകരണ തൊഴിലാളികളായെത്തുന്നവരുടെ അവസ്ഥയെ കുറിച്ചാലോചിക്കുമ്പോൾ അവരോട് സഹതാപമാണ് തോന്നുന്നത്.
കാലങ്ങളായി കെട്ടിപ്പടുത്ത വ്യക്തിത്വമാണ് ഒരു നിമിഷം കൊണ്ട് ഇനിയൊരിക്കലും പടുത്തുയർത്താനാകാത്ത വിധം തകർന്നടിയുന്നതെന്ന് ഇവർ തിരിച്ചറിയുന്നില്ല. ഒരുപാട് മനുഷ്യരുടെ മനസ്സിലാണ് അവർക്ക് അവർ ചിതയൊരുക്കുന്നത്. 'ആത്മഹത്യകൾ പലവിധമാണ്. ശാരീരികമായുള്ള ആത്മഹത്യയാണെങ്കിൽ അതവിടം കൊണ്ട് കഴിയും. ആത്മഹത്യ ചെയ്ത വ്യക്തിയ്ക്ക് പിന്നീടൊന്നും അറിയേണ്ടതില്ലല്ലോ, അതിനെ കുറിച്ച് ചിന്തിക്കേണ്ടതുമില്ല. സംശയമുണ്ടെങ്കിൽ നിങ്ങളുടെ പ്രിയപ്പെട്ടവരോട് ചോദിച്ചു നോക്കൂ, അവർ പറയും അത് വേണ്ടിയിരുന്നില്ലെന്ന്. ഒരു പക്ഷേ അവരുടെ പ്രിയപ്പെട്ടവരുടെ വാക്കുകൾക്കപ്പുറം തൻറെ വ്യക്തിത്വഹത്യക്ക് പകരമായി അതിനേക്കാൾ വിലമതിക്കുന്ന മറ്റെന്തെങ്കിലും അവരെ പ്രലോഭിപ്പിക്കുന്നുണ്ടാകാം. അതായിരിക്കാം ഇത്തരമൊരു നീക്കത്തിന് അവർ വിധേയരാകുന്നതിൻറെ മനഃശ്ശാസ്ത്രവും.
ശത്രുതയ്ക്ക് ഒരു തുല്യതയെങ്കിലും വേണമല്ലോ. സഹതാപമാണ് അതിനേക്കാൾ മ്ലേച്ഛമായ വികാരം ന്യായീകരണപരമ്പരയിൽ അടുത്ത വ്യക്തിയ്ക്കായി കാത്തിരിക്കുന്നു', എന്നാണ് ഫേസ്ബുക്ക് പോസ്റ്റ്. അതേസമയം നമ്പി നാരായണന് ശേഷം കേരള ചരിത്രത്തിൽ ഏറ്റവും വേട്ടയാടപ്പെട്ട വ്യക്തിയാണ് നടൻ ദിലീപ് എന്ന് രാഹുൽ ഈശ്വർ. നമ്പി നാരായണൻ അമ്പത് ദിവസത്തോളം ജയിലിൽ കിടന്നതെങ്കിൽ ദിലീപ് 85 ദിവസം കിടന്നു. നിരപരാധിയായ ഒരു മനുഷ്യനെ വേട്ടയാടുകയാണ്.
കേസിൽ അദ്ദേഹത്തിൻ്റെ കുടുംബത്തെയും വലിച്ചിഴച്ചുവെന്ന് രാഹുൽ ഈശ്വർ ട്വന്റിഫോറിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ദിലീപ് നിരപരാധിയാണെന്ന വാദങ്ങൾക്ക് കുറേക്കൂടി ശക്തി പകരുകയാണ് ആർ ശ്രീലേഖയുടെ വെളിപ്പെടുത്തൽ. സത്യത്തിനും നീതിക്കും ന്യായത്തിനും വേണ്ടിയാണ് അവർ നിൽക്കുന്നത്. ഇത് അഭിമാനത്തോടെ കാണേണ്ട കാര്യമാണ്. നിരന്തരമായ അധിക്ഷേപവും അവഹേളനവും അനുഭവിച്ച നമ്പി നാരായണന് സമാനമായോ അതിൽ കൂടുതലായുള്ള അവഹേളനമോ ആണ് ദിലീപ് അനുഭവിച്ചതെന്ന് രാഹുൽ ഈശ്വർ വ്യക്തമാക്കി.
Find out more: