വൈറൽ ഡാൻസിനെ കുറിച്ച് കുഞ്ചാക്കോ ബോബൻ മനസ്സ് തുറക്കുന്നു! ഉത്സവപ്പറമ്പിൽ ആരേയും കൂസാതെ പാട്ടുമായി ഒരു ബന്ധവുമില്ലാത്ത രീതിയിൽ ഡാൻസ് ചെയ്യുന്ന ചാക്കോച്ചന്റെ വീഡിയോ ക്ഷണനേരം കൊണ്ടായിരുന്നു തരംഗമായി മാറിയത്. ആ ഡാൻസ് കണ്ട് എനിക്ക് തന്നെ ചിരി വന്നുവെന്ന് ചാക്കോച്ചൻ പറയുന്നു. എന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിനെക്കുറിച്ചും അദ്ദേഹം വാചാലനായിരുന്നു. മാതൃഭൂമി ന്യൂസിന് നൽകിയ പ്രതികരണത്തിലായിരുന്നു ചാക്കോച്ചൻ വൈറൽ ഡാൻസിനെക്കുറിച്ച് വാചാലനായത്. കാതോട് കാതോരമെന്ന ചിത്രത്തിലെ ദേവദൂതർ പാടിയെന്ന ഗാനവുമായെത്തിയിരിക്കുകയാണ് കുഞ്ചാക്കോ ബോബൻ. സംവിധായകനായ രതീഷ് പൊതുവാളാണ് ഡാൻസിനെക്കുറിച്ച് പറഞ്ഞത്. എങ്ങനെ അവതരിപ്പിക്കണം, അയാളുടെ രൂപഭാവമൊക്കെ എങ്ങനെയായിരിക്കണം എന്നൊക്കെ തീരുമാനിച്ചത് അവരായിരുന്നു.
ഉത്സവപ്പറമ്പിൽ പാട്ടുമായി ഒരു ബന്ധവുമില്ലാതെ ഡാൻസ് ചെയ്യുന്നയാൾ കാണും. ഒടുക്കത്തെ ഡാൻസാണെങ്കിലും പാട്ടുമായി ഒട്ടും സിങ്കായിരിക്കില്ല. അത്തരത്തിലൊരു റഫറൻസ് എനിക്ക് തന്നിരുന്നു. ഇതെങ്ങനെ ചെയ്യണമെന്ന തരത്തിലുള്ള ആലോചനകൾ നടക്കുമ്പോഴാണ് കോറിയോഗ്രാഫറില്ലാതെ ചെയ്താലോ എന്ന് ചോദിച്ചത്. കോറിയോഗ്രാഫർ വന്ന് ചെയ്താൽ അത് ആ രീതിയിലായിപ്പോവും. ആ സ്‌പോട്ടിൽ എങ്ങനെ ചെയ്യാൻ തോന്നുന്നുവോ അത് പോലെ ചെയ്താലോയെന്ന് ചോദിച്ചിരുന്നു. അതിനുള്ളൊരു ഫ്രീഡം അവർ തന്നിരുന്നു. ഉത്സവപ്പറമ്പിൽ ആളുകൾക്കിടയിൽ ഡാൻസ് ചെയ്യുമ്പോൾ നല്ല ചമ്മലായിരുന്നു. ആ ചമ്മൽ വെച്ച് ചെയ്താൽ ശരിയാവില്ലായിരുന്നു. ചുറ്റുമുള്ളതൊന്നും കാണുന്നില്ലെന്ന തരത്തിൽ വന്നാണ് ഡാൻസ് ചെയ്തത്.
ചെയ്ത് കഴിഞ്ഞ് അത് കണ്ടപ്പോൾ എനിക്ക് തന്നെ ചിരി വന്നിരുന്നു.ചാക്കോച്ചനെ അഴിച്ച് വിട്ടിരിക്കുകയാണെന്നായിരുന്നു സംവിധായകൻ പ്രതികരിച്ചത്. ആ ദുഷ്ടനാണ് എന്നെക്കൊണ്ട് ഇതൊക്കെ ചെയ്യിക്കുന്നതെന്നായിരുന്നു ഇത് കേട്ടപ്പോൾ കുഞ്ചാക്കോ ബോബൻ പറഞ്ഞത്. എന്റെ മോന് പോലും എന്നെ മനസിലാവാത്ത രീതിയിലേക്ക് മാറ്റി. മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട പാട്ടുകളിലൊന്നായ ദേവദൂതർ റിക്രിയേറ്റ് ചെയ്യുമ്പോൾ ഒരുതരത്തിലും മോശമാവരുതെന്നുണ്ടായിരുന്നു. ഔസേപ്പച്ചൻ സാർ വിളിച്ച് അഭിനന്ദിച്ചത് വലിയ സന്തോഷമുള്ള കാര്യമാണ്. ഇത് തിയേറ്ററിൽ എക്‌സ്പീരിയൻസ് ചെയ്യേണ്ട സിനിമയാണെന്ന് ഞങ്ങളാദ്യം മുതലേ പറയുന്നുണ്ടായിരുന്നു.
ഇതേ വൈബ് തന്നെയാണ് തിയേറ്ററിൽ വന്നാലും ലഭിക്കുക. ഓഗസ്റ്റ് 11 മുതൽ അങ്ങനെയുള്ള കാഴ്ച കാണാനായി കാത്തിരിക്കുകയാണ്. അമ്പലപ്പറമ്പിലുള്ള ഇത്തരത്തിലുള്ള കാഴ്ച ഞാനിത് വരെ കണ്ടിട്ടില്ല. പട്ടി കടിച്ച് കഴിഞ്ഞതിന് ശേഷമായി ഒരാളുടെ ക്യാരക്ടറിൽ വരുന്ന മാറ്റങ്ങൾക്കൊപ്പം വളരെ സീരിയസായൊരു വിഷയവും ഈ സിനിമ ചർച്ച ചെയ്യുന്നുണ്ട്. സാധാരണയിൽ നിന്നും വ്യത്യസ്തമായി ആരേയും മൈൻഡ് ചെയ്യാതെ ഞാൻ ഡാൻസ് ചെയ്യുകയായിരുന്നു. ചമ്മൽ മാറ്റുന്നതിന് വേണ്ടിയായാണ് അങ്ങനെ ചെയ്തതെന്നും ചാക്കോച്ചൻ പറഞ്ഞിരുന്നു. ഓഗസ്റ്റ് 11 മുതൽ അങ്ങനെയുള്ള കാഴ്ച കാണാനായി കാത്തിരിക്കുകയാണ്.
Find out more: