സൈക്കോ ത്രില്ലർ ഗണത്തിൽ ഉൾപ്പെടുന്ന 'ഇൻ'! സൈക്കോളജിക്കൽ ത്രില്ലർ വിഭാഗത്തിലുള്ള ചിത്രം സംവിധാനം ചെയ്തത് രാജേഷ് നായരാണ്. ദീപ്തി സതി, മധുപാൽ, കിയാൻ കിഷോർ, മനോഹരി, വിജയ് ബാബു, കൃഷ്ണൻ ബാലകൃഷ്ണൻ തുടങ്ങിയവരാണ് ചിത്രത്തിൽ അഭിനയിച്ചത്. റിപ്പർ മോഡലിലുള്ള തുടർ കൊലപാതകങ്ങളെക്കുറിച്ച് പോലീസിന് സമാന്തരമായി ഒരു ജേണലിസ്റ്റും അന്വേഷിക്കുന്നതാണ് ചിത്രത്തിൻ്റെ കഥാവിഷയം. വലിയ പ്രമോഷനൊന്നും ഇല്ലാതെ മനോരമ മാക്സ് വഴി നേരിട്ട് റിലീസായ മലയാള ചിത്രമാണ് ഇൻ. ഇൻ ഒരു കൊച്ചു ചിത്രമാണ്, കൂടുതൽ പ്രതീക്ഷയില്ലാതെ കാണേണ്ട ചിത്രം. എൻഡ് ക്രഡിറ്റ്സ് അടക്കം 81 മിനുട്ടുകൾ മാത്രമുള്ള ചിത്രം അമിത പ്രതീക്ഷകൾ ഇല്ലാത്തവർക്ക് മുഷിച്ചിൽ ഇല്ലാതെ കണ്ടിരിക്കാൻ കഴിയും. ജോണർ വ്യക്തമാക്കുന്നതും പ്രേക്ഷകരെ കഥയിലേക്ക് കൂട്ടിക്കൊണ്ട് പോകുന്നതുമായ ഒരു രംഗത്തിലൂടെയാണ് ചിത്രം ആരംഭിക്കുന്നത്. കാണികൾ തരിച്ചിരുന്നു പോകുന്ന ആ രംഗം നല്ലൊരു തുടക്കം തന്നെയായിരുന്നു.





  ഇൻ ഒരു കൊച്ചു ചിത്രമാണ്, കൂടുതൽ പ്രതീക്ഷയില്ലാതെ കാണേണ്ട ചിത്രം. എൻഡ് ക്രഡിറ്റ്സ് അടക്കം 81 മിനുട്ടുകൾ മാത്രമുള്ള ചിത്രം അമിത പ്രതീക്ഷകൾ ഇല്ലാത്തവർക്ക് മുഷിച്ചിൽ ഇല്ലാതെ കണ്ടിരിക്കാൻ കഴിയും. ജോണർ വ്യക്തമാക്കുന്നതും പ്രേക്ഷകരെ കഥയിലേക്ക് കൂട്ടിക്കൊണ്ട് പോകുന്നതുമായ ഒരു രംഗത്തിലൂടെയാണ് ചിത്രം ആരംഭിക്കുന്നത്. കാണികൾ തരിച്ചിരുന്നു പോകുന്ന ആ രംഗം നല്ലൊരു തുടക്കം തന്നെയായിരുന്നു. സൈക്കോ ത്രില്ലർ എന്ന് കേൾക്കുമ്പോൾ തന്നെ രാക്ഷസൻ, അഞ്ചാം പാതിര തുടങ്ങിയ ചിത്രങ്ങൾ പ്രേക്ഷകരുടെ മനസ്സിലേക്ക് ഓടിയെത്തും. എന്നാൽ അത്തരത്തിലൊന്ന് പ്രതീക്ഷിച്ച് 'ഇൻ' കാണാൻ ശ്രമിച്ചാൽ കനത്ത നിരാശയായിരിക്കും ഫലം.  പോലീസിന് ഒരു തുമ്പും ലഭിക്കാത്ത അവസരത്തിൽ ജെന്നിഫർ തൻ്റെ ചില കണ്ടെത്തലുകൾ പോലീസിനെ ധരിപ്പിക്കുന്നതും തുടർന്നുള്ള കാര്യങ്ങളുമാണ് ചിത്രത്തിൽ കാണാനുള്ളത്. കുറ്റാന്വേഷണം എന്ന ട്രാക്കിലാണ് കഥ നീങ്ങുന്നത്.





   ഒരു ഭാഗത്ത് പോലീസ് അന്വേഷിക്കുമ്പോൾ മറുഭാഗത്ത് ജെന്നിയെന്ന ജേണലിസ്റ്റും നിഗൂഢതകളുടെ ചുരുൾ അഴിക്കുകയാണ്. രണ്ടുതരത്തിലുള്ള ഈ അന്വേഷണങ്ങൾ സമന്വയിച്ച് കുറ്റവാളിയിലേക്ക് എത്തുന്നതായാണ് കഥ അവതരിപ്പിച്ചിട്ടുള്ളത്. പക്ഷേ, അതിന് പൂർണ്ണത നൽകാൻ തിരക്കഥാകൃത്തായ മുകേഷ് രാജായ്ക്കും, സംവിധായകനായ രാജേഷ് നായർക്കും കഴിഞ്ഞില്ല. നെടുമങ്ങാട് സ്റ്റേഷൻ പരിധിയിൽ നടന്ന കൊലപാതകങ്ങളുടെ അന്വേഷണ ചുമതല ഡിഎസ്പി അയ്യപ്പനാണ്. പെൻഷനാകാൻ അധിക സമയം ബാക്കിയില്ലാത്ത അയാൾക്ക് തുടർ കൊലപാതകങ്ങൾ ശരിക്കും തലവേദനയായി മാറി. മുകളിൽ നിന്നുള്ള സമ്മർദ്ദത്തിന് ഒപ്പം പ്രതിയെ പിടികൂടാത്തതിൽ ജെന്നിഫർ അടക്കമുള്ള മാധ്യമ പ്രവർത്തകരും പോലീസിനെ വിമർശിച്ചിരുന്നു.





  അന്വേഷണ തൽപരയായ ജന്നിഫർ ഈ വിഷയത്തിൽ ഒരു ആർട്ടിക്കിൾ എഴുതാനായി നിർണ്ണായക വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. കഥയിലെ പ്രധാന ഘടകങ്ങളിൽ ഒന്നായ ഇൻവെസ്റ്റിഗേഷൻ വളരെ മോശമായി കൈകാര്യം ചെയ്തതാണ് ചിത്രത്തെ തളർത്തിയത്. ജെന്നിഫർ നടത്തുന്ന അന്വേഷണം ചെറുതായെങ്കിലും സ്ക്രീനിൽ കാണാനായി, പക്ഷേ ചിത്രത്തിലെ പോലീസ് വെറും നോക്കുകുത്തികളായിരുന്നു. കഥയിൽ പുതുമയൊന്നും ഇല്ലെങ്കിലും, നല്ലൊരു ത്രില്ലർ ഒരുക്കാൻ ആവശ്യമായ ഘടകങ്ങൾ അതിലുണ്ടായിരുന്നു. പക്ഷേ ഒരു ഹ്രസ്വചിത്രം ഒരുക്കുന്നതുപോലെയാണ് സംവിധായകൻ അത് കൈകാര്യം ചെയ്തത്. 30-40 മിനുട്ടിൽ നിന്നും 81 മിനുട്ടുകളിലേക്ക് എത്തിച്ചെന്നത് മാത്രമാണ് ആകെയുള്ള വ്യത്യാസം! വില്ലൻ കഥാപാത്രത്തെ പ്രേക്ഷകർക്ക് കാട്ടിത്തന്നുകൊണ്ടാണ് ചിത്രം മുന്നോട്ട് നീങ്ങിയത്. അതിനാൽ തന്നെ കഥയിൽ പ്രത്യേകിച്ച് സസ്പെൻസൊന്നും ബാക്കിയുണ്ടായിരുന്നില്ല. 





  അപ്പോൾ കുറഞ്ഞപക്ഷം അയ്യപ്പനും ജെന്നിയും വില്ലനിലേക്ക് എത്തുന്ന രീതികളെങ്കിലും മികച്ചതായി ഒരുക്കേണ്ടിയിരുന്നു. പ്രേക്ഷകർ കണ്ടിട്ടില്ലാത്ത കഥയൊന്നുമല്ല ഇൻ പറയുന്നത്. എന്നിരുന്നാലും വേറിട്ടൊരു ആംഗിളിലൂടെ അത് പ്രേക്ഷകരിലേക്ക് എത്തിക്കാൻ സംവിധായകൻ ശ്രമിച്ചിട്ടുണ്ട്. ഒരേ കുറ്റവാളിയെ വ്യത്യസ്ത വഴികളിലൂടെ തിരയുന്ന രണ്ട് കഥാപാത്രങ്ങൾ ഒരു ഘട്ടത്തിൽ ഒരേ പാതയിലേക്ക് എത്തുന്നതും അവരുടെ പിന്നീടുള്ള യാത്രയും വേണ്ട രീതിയിൽ വികസിപ്പിച്ചല്ല തിരക്കഥ ഒരുക്കിയിരുന്നത്. തിരക്കഥയിലെ ബലക്കുറവ് മനസ്സിലാക്കാതെ സ്വപ്നം യാഥാർത്ഥ്യമാക്കാൻ ശ്രമിച്ച സംവിധായകനും അതിനാൽത്തന്നെ പിഴച്ചു.

Find out more: