കള സിനിമയിലെ ഇന്റിമേറ്റ്‌ രംഗങ്ങൾ; ആ സിനിമ ചെയ്യാൻ കാണിച്ച ധൈര്യത്തെ പറ്റി നടി ദിവ്യ പിള്ള മനസ്സ് തുറക്കുന്നു! അയാൾ ഞാൻ അല്ല എന്ന ചിത്രത്തിലൂടെ അഭിമുഖമായ നടി പിന്നീട് ഊഴം, കള പോലുള്ള സിനിമകളിലും അഭിനയിച്ചു. ഇപ്പോൾ സൈമൺ ഡാനിയൽ എന്ന പുതിയ ചിത്രത്തിന്റെ റിലീസിനായി കാത്തിരിയ്ക്കുകയാണ് താരം. ഇന്ത്യഗ്ലിഡ്‌സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെ തന്റെ ബോൾഡ് കഥാപാത്രത്തെ കുറിച്ച് ദിവ്യ സംസാരിക്കുകയുണ്ടായി. വിരലിലെണ്ണാവുന്നത്ര സിനിമകൾ മാത്രമേ ചെയ്തിട്ടുള്ളൂ എങ്കിലും, ചെയ്ത സിനിമകളിലൂടെ മലയാളം ഇന്റസ്ട്രിയിൽ തന്റേതായ ഇടം കണ്ടെത്തിയ നടിയാണ് ദിവ്യ പിള്ള. സൈമൺ ഡാനിയലിൽ അല്പം ബോൾഡ് ആയ കഥാപാത്രത്തെയാണ് അവതരിപ്പിയ്ക്കുന്നത്.




  മാധ്യമപ്രവർത്തകയാണ്. ആക്ഷൻ രംഗങ്ങൾ എല്ലാം ഉണ്ട്. ഇന്റിമേറ്റ് രംഗങ്ങൾ ചെയ്യുമ്പോഴുള്ള ഇൻഹിബിഷൻസ് എന്തായാലും കള എന്ന ചിത്രത്തിന് ശേഷം ഇല്ലാതെയായി. കള ചെയ്യുമ്പോൾ എനിക്ക് ആദ്യം മടിയുണ്ടായിരുന്നു. പിന്നെ എന്റെ ഗുരുവിനോട് ചോദിച്ച ശേഷമാണ് അതിനുള്ള ധൈര്യം ലഭിച്ചത്. ഇത് നിന്റെ തൊഴിലാണ്, അതിനെ അങ്ങിനെ മാത്രം സമീപിച്ചാൽ മതി. സങ്കടവും ദേഷ്യവും സ്‌നേഹവും എല്ലാം പോലെ ഒരു വികാരമാണ് ഇതും. സിനിമയ്ക്ക് വേണ്ടി അതെല്ലാം എങ്ങിനെയാണോ ചെയ്യുന്നത് അത് പോലെ തന്നെയാണ് ഇതും എന്ന് അദ്ദേഹം പറഞ്ഞു. എന്നാലും ഷൂട്ട് ചെയ്യുന്നത് വരെ എനിക്ക് ആ രംഗം ചെയ്യുന്നതിനെ കുറിച്ചുള്ള ടെൻഷൻ ഉണ്ടായിരുന്നു. എല്ലാ ദിവസവും സെറ്റിലെത്തി ചോദിയ്ക്കും ഇന്നാണോ അത് ഷൂട്ട് ചെയ്യുന്നത് എന്ന്.




പക്ഷെ ഷൂട്ട് ചെയ്ത് കഴിഞ്ഞപ്പോഴേക്കും ആ ടെൻഷൻ പോയി. എല്ലാം വളരെ ടെക്‌നിക്കലാണ്. ക്യാമറയ്ക്ക് അനുസരിച്ച് നമ്മൾ നീങ്ങുന്നതേയുള്ളൂ. സത്യത്തിൽ കാണുന്ന പ്രേക്ഷകരെ തെറ്റിദ്ധരിപ്പിയ്ക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം. അത് വിജയിക്കണം. ആ രംഗം ടെക്‌നിക്കലി നല്ലതാക്കേണ്ട ശ്രദ്ധയിൽ മറ്റ് ഫീലിങ്‌സുകൾക്ക് ഒന്നും അവിടെ സ്ഥാനം ഉണ്ടാവില്ല, ഞാൻ എന്ത് ചെയ്താലും അച്ഛനും അമ്മയും സപ്പോർട്ട് ആണ്. അച്ഛന് പണ്ട് അഭിനയ മോഹം ഉണ്ടായിരുന്നു. അതുകൊണ്ട് സിനിമയിൽ എന്നെ ഏറ്റവും അധികം പിന്തുണയ്ക്കുന്നത് അച്ഛനാണ്. അമ്മയും എന്റെ ഇഷ്ടത്തിനും താത്പര്യത്തിനും തന്നെയാണ് പ്രാധാന്യം നൽകുന്നത്. 




  കളയിൽ ഇങ്ങനെ ഒരു രംഗം ഉണ്ടാവും എന്ന് നേരത്തെ അവരോട് പറഞ്ഞിരുന്നു. പക്ഷെ അമ്മയ്ക്ക് അത്ര ഇഷ്ടം ആയിരുന്നില്ല. ഇതിന്റെയൊക്കെ ആവശ്യം ഉണ്ടായിരുന്നോ എന്നാണ് ചോദിച്ചത്. വളരെ ഡെഡിക്കേറ്റഡ് ആയിട്ടുള്ള നടനാണ് ടൊവിനോ തോമസ്. ചെയ്യുന്ന കാര്യങ്ങൾക്ക് അതിന്റെ ഹണ്ട്രണ്ട് പേഴ്‌സന്റേജ് കൊടുക്കും. കളയുടെ സെറ്റിൽ എല്ലാ ദിവസവും വൈകുന്നേരം ടൊവിനോയുടെ വർക്കൗട്ട് സെക്ഷൻ ഉണ്ടാവും. അത് കാരണം ഞാനും മെലിഞ്ഞു. ആ വർക്കൗട്ട് ഉപകാരപ്പെട്ടത് സൈമൺ ഡാനിയലിന്റെ സെറ്റിലാണ്. കള കഴിഞ്ഞ ഉടനെ ഞാൻ ചെയ്ത സിനിമ സൈമൺ ഡാനിയൽ ആയിരുന്നു.

Find out more: