പീസി'ൻ്റെ ആഘോഷച്ചടങ്ങിൽ സ്റ്റാറായി നടി അദിതി രവി! കൈനിറയെ സിനിമകളാണ് അദിതിയെ തേടി എത്തുന്നത്. കുറി, പത്താംവളവ് തുടങ്ങിയ സിനിമകളായിരുന്നു നടിയുടേതായി ഒടുവിൽ പ്രേക്ഷകരിലേക്ക് എത്തിയത്. പീസ് എന്ന സിനിമയാണ് അദിതിയുടേതായി റിലീസിന് ഒരുങ്ങുന്നത്. കഴിഞ്ഞ ദിവസമാണ് ചിത്രത്തിൻ്റെ ട്രെയിലർ ലോഞ്ച് ചടങ്ങ് നടന്നത്. പരിപാടിയിൽ ആടിപ്പാടി അതിസന്തോഷവതിയായാണ് അദിതി രവി കാണപ്പെട്ടത്. മലയാളികളുടെ പ്രിയങ്കരിയായ അദിതി രവിയ്ക്ക് നിരവധി ആരാധകരാണുള്ളത്. ചുരിദാർ അണിഞ്ഞ് കിടിലൻ ലുക്കിലാണ് പരിപാടിയിൽ പങ്കെടുക്കാൻ അദിതി എത്തിയത്. ചുരുക്കം സമയം കൊണ്ട് ആരാധകരെ നേടിയെടുക്കാൻ തരത്തിനു സാധിച്ചു. 



  പിങ്ക് നിറത്തിലുള്ള ചുരിദാറിൽ സൂപ്പർ ലുക്കിലാണ് നടി വന്നിരിക്കുന്നത്. നടിയുടെ പുത്തൻ ലുക്കാണ് ഇപ്പോൾ വൈറൽ ആയികൊണ്ടിരിക്കുന്നത്. ജോജു ജോർജിന്റെ കേന്ദ്ര കഥാപാത്രമായി എത്തുന്ന  ചിത്രം പീസിന്റെ ട്രെയ്‌ലർ പുറത്തുവിട്ടു. ഇതിനോടൊപ്പം തന്നെ ചിത്രത്തിൻറെ റിലീസ് തീയതിയും പ്രഖ്യാപിച്ചിട്ടുണ്ട്. ചിത്രം ആഗസ്റ്റ് 19 ന് തീയേറ്ററുകളിൽ റിലീസ് ചെയ്യും. ചിത്രത്തിൻറെ ട്രെയ്‌ലർ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടി കഴിഞ്ഞു. ചിത്രത്തിൻറെ ട്രെയ്‌ലർ തന്നെ പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ എത്തിച്ചിരിക്കുകയാണ്. കള്ളും കഞ്ചാവും പരീക്ഷണങ്ങളും പൊലീസ് കേസും ഒക്കെയാണ് ചിത്രത്തിൻറെ ട്രെയ്‌ലറിൽ കാണിച്ചിരിക്കുന്നത്.   ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ സൻഫീറാണ്.





  ആക്ഷേപഹാസ്യ - ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രമാണ് പീസ്. വളരെ നാളുകൾക്ക് മുമ്പ് ചിത്രം പ്രഖ്യാപിച്ചുവെങ്കിലും നിരവധി കാരണങ്ങളാൽ ചിത്രത്തിൻറെ റിലീസ് നീണ്ട് പോകുകയായിരുന്നു. ചിത്രം മെയ് മാസത്തിൽ റിലീസ് ചെയ്യുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും വീണ്ടും വൈകുകയായിരുന്നു.  ആകെ നാല് ഭാഷകളിലായി ആണ് ചിത്രം എത്തുന്നത്. മലയാളം, തമിഴ്‌, തെലുങ്ക്‌ ഹിന്ദി എന്നീ ഭാഷകളിൽ ചിത്രം പ്രേക്ഷകരിലേക്ക് എത്തും.




  കാർലോസ് എന്ന ഡെലിവറി പാർട്ണറുടെ ജീവിതവും, അദ്ദേഹത്തെ ചുറ്റിപ്പറ്റി ഉണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിൻറെ പ്രമേയം. ചിത്രത്തിനായി പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. സ്ക്രിപ്റ്റ് ഡോക്ടർ പിക്ചേഴ്സിന്റെ ബാനറിലാണ് ചിത്രം എത്തുന്നത്. ചിത്രം നിർമ്മിക്കുന്നത് ദയാപരനാണ്. സംവിധായകനായ സൻഫീറിന്റെ തന്നെ കഥയ്ക്ക് സഫർ സനൽ, രമേശ് ഗിരിജ എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

 

Find out more: