'ന്നാ താൻ കേസ് കൊട്' നാളെ തീയേറ്ററുകളിലേക്ക് എത്തുന്നു! 'ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ', 'കനകം കാമിനി കലഹം' എന്നീ സിനിമകളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ സംവിധായകൻ രതീഷ് ബാലകൃഷ്ണൻ പൊതുവാളാണ് 'ന്നാ താൻ കേസ് കൊട്' സംവിധാനം ചെയ്തിരിക്കുന്നത്. സന്തോഷ് ടി കുരുവിളയാണ് ചിത്രത്തിന്റെ നിർമ്മാണം. പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന കുഞ്ചാക്കോ ബോബൻ ചിത്രം 'ന്നാ താൻ കേസ് കൊട്' നാളെ (ആഗസ്റ്റ് 11) തീയേറ്ററുകളിലെത്തും.'ന്നാ താൻ കേസ് കൊടി' ന്റേതായി പുറത്തുവിട്ട ഗാനരംഗത്തിന് ചാക്കോച്ചൻ ചുവട് വെയ്ക്കുന്നത് സാമൂഹ്യമാധ്യമങ്ങളിൽ വലിയ ചർച്ചയായി മാറിയിരുന്നു.





   മമ്മൂട്ടി നായകനായ 'കാതോട് കാതോരം' എന്ന ചിത്രത്തിന് വേണ്ടി യേശുദാസ് പാടിയ ദേവദൂതർ പാടി എന്ന ഗാനമാണ് 'ന്നാ താൻ കേസ് കൊടി'ന് വേണ്ടി പുനരാവിഷ്‌കരിച്ചിരിക്കുന്നത്. ബിജു നാരായണൻ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. നമ്മുടെ നാട്ടിൻ പുറവും സാധാരണ മനുഷ്യരും സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങളും ആക്ഷേപഹാസ്യരൂപത്തിലാണ് സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത്. ശുദ്ധമായ തമാശകൾക്ക് പ്രാധാന്യം നൽകുന്നതാണ് ചിത്രമെന്ന് ട്രെയിലർ സൂചിപ്പിക്കുന്നു. എസ്.ടി.കെ. ഫ്രെയിംസിന്റെ ബാനറിൽ സന്തോഷ് ടി. കുരുവിള നിർമ്മാണവും, കുഞ്ചാക്കോ ബോബൻ പ്രൊഡക്ഷൻസ്, ഉദയ പിക്ചേഴ്സ് എന്നീ ബാനറുകളുടെ കീഴിൽ കുഞ്ചാക്കോ ബോബൻ സഹനിർമ്മാണം നിർവഹിക്കുന്ന 'ന്നാ താൻ കേസ് കൊട്' ഹാസ്യപശ്ചാത്തലത്തിലാണ് അവതരിപ്പിക്കുന്നത്. 




  കഴിഞ്ഞ ദിവസമാണ് സിനിമയുടെ ട്രെയിലർ പുറത്തുവിട്ടത്. 2.6 മില്ല്യൺ ആളുകളാണ് ഇതിനോടകം ട്രെയിലർ കണ്ടിരിക്കുന്നത്. 'കൊഴുമ്മൽ രാജീവൻ' അഥവാ 'അംബാസ് രാജീവൻ' എന്നാണ് ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. 'വിക്രം, സൂപ്പർ ഡീലക്‌സ്' ഉൾപ്പെടെയുള്ള ചിത്രങ്ങളിലൂടെ ശ്രദ്ധനേടിയ തമിഴ് താരം ഗായത്രി ശങ്കർ ചിത്രത്തിൽ പ്രധാന വേഷത്തിലുണ്ട്. 'ആൻഡ്രോയ്ഡ് കുഞ്ഞപ്പനി'ലും 'കനകം കാമിനി കലഹ'ത്തിലും ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ച രാജേഷ് മാധവനാണ് മറ്റൊരു ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.


പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന കുഞ്ചാക്കോ ബോബൻ ചിത്രം 'ന്നാ താൻ കേസ് കൊട്' നാളെ (ആഗസ്റ്റ് 11) തീയേറ്ററുകളിലെത്തും.'ന്നാ താൻ കേസ് കൊടി' ന്റേതായി പുറത്തുവിട്ട ഗാനരംഗത്തിന് ചാക്കോച്ചൻ ചുവട് വെയ്ക്കുന്നത് സാമൂഹ്യമാധ്യമങ്ങളിൽ വലിയ ചർച്ചയായി മാറിയിരുന്നു. മമ്മൂട്ടി നായകനായ 'കാതോട് കാതോരം' എന്ന ചിത്രത്തിന് വേണ്ടി യേശുദാസ് പാടിയ ദേവദൂതർ പാടി എന്ന ഗാനമാണ് 'ന്നാ താൻ കേസ് കൊടി'ന് വേണ്ടി പുനരാവിഷ്‌കരിച്ചിരിക്കുന്നത്. ബിജു നാരായണൻ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. നമ്മുടെ നാട്ടിൻ പുറവും സാധാരണ മനുഷ്യരും സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങളും ആക്ഷേപഹാസ്യരൂപത്തിലാണ് സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത്.  

Find out more: