ഇത് ദിൽഷയോടുള്ള പ്രതികാരമോ? ആരതിയ്‌ക്കൊപ്പം റൊമാൻസ് ചെയ്യാൻ കണ്ടെത്തിയത് ദിൽഷയ്ക്ക് ഏറ്റവും ഇഷ്ടമുള്ള പാട്ട്! ദിൽഷയും റോബിനും അത് സ്ഥിരീകരിയ്ക്കുന്നതിന് മുൻപേ, സത്യത്തിൽ അവരെ ഒന്നിപ്പിച്ചത് തന്നെ സോഷ്യൽ മീഡിയ ആണെന്ന് പറഞ്ഞാലും തെറ്റില്ല. ഇപ്പോഴിതാ ആ പ്രണയത്തിന്റെ പരാജയവും റോബിന്റെ പുതിയ പ്രണയവും എല്ലാം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. വൈറലാവാൻ വേണ്ടി മാത്രം റോബിൻ അടിക്കടി ഓരോ വീഡിയോയുമായി എത്തുന്നുണ്ട്. സോഷ്യൽ മീഡിയ ഏറ്റവും അധികം ആഘോഷിച്ച പ്രണയമായിരുന്നു ദിൽറോബ്.  എന്നാൽ ഷോയ്ക്ക് പുറത്ത് വച്ചും റോബിൻ ദിൽഷയോടുള്ള ഇഷ്ടം പ്രകടമാക്കി. ദിൽഷയുടെ വിജയത്തിന് വേണ്ടി തന്നാൽ കഴിയുന്നത് എല്ലാം ചെയ്തു. ദിൽഷയ്ക്കും ആ ഇഷ്ടം ഉണ്ട് എന്ന് തന്നെയാണ് ജനങ്ങളും കരുതിയത്.





  ബിഗ്ഗ് ബോസ് ഹൗസിൽ വച്ച് ഗെയിമിന്റെ ഭാഗമായി റോബിൻ ദിൽഷയോട് പ്രണയാഭ്യർത്ഥന നടത്തുന്നു എന്നായിരുന്നു പുറത്ത് വന്ന വാർത്തകൾ.എന്നാൽ ബിഗ്ഗ് ബോസ് ഷോ കഴിഞ്ഞ് പുറത്തിറങ്ങിയതോടെ കഥ എല്ലാം മാറി. റോബിൻ തന്നെ സമ്മർദ്ദത്തിലാക്കുകയാണ് എന്ന് പറഞ്ഞ് ദിൽഷ തന്നെ രംഗത്ത് എത്തി. റോബിന് പെട്ടന്ന് തന്നെ എന്നെ വിവാഹം ചെയ്യണം. അതിന് എനിക്ക് പറ്റില്ല, എനിക്ക് എന്റെ കുടുംബത്തിലെ കാര്യങ്ങളും നോക്കേണ്ടതുണ്ട് എന്നൊക്കെയാണ് ദിൽഷ പറഞ്ഞത്. റോബിനുമായുള്ള സൗഹൃദം തന്നെ ഉപേക്ഷിക്കുകയാണ് എന്നും ദിൽഷ പറഞ്ഞിരുന്നു.വിഷയത്തിൽ ഇപ്പോഴെങ്കിലും വെട്ടി തുറന്ന് പറഞ്ഞതിന് ദിൽഷയെ പ്രശംസിച്ചവർ ഉണ്ടായിരുന്നുവെങ്കിലും, റോബിനെ തേച്ചു എന്ന് പറഞ്ഞവരായിരുന്നു കൂടുതലും.





  എന്ത് തന്നെയായാലും ആ ബന്ധം മുളയിലെ നുള്ളി എറിയപ്പെട്ടു. അതിനിടയിലേക്കാണ് റോബിനെ അഭിമുഖം ചെയ്യാനായി ആരതി പൊടി എന്ന നടി എത്തുന്നത്. പിന്നീട് ആരതിയെ മുന്നിൽ നിർത്തി ദിൽഷയോട് പ്രതികാരം ചെയ്യുന്ന റോബിനെയാണ് കണ്ടത്. എല്ലാ പോസ്റ്റുകളിലും ആരതിയെ ടാഗ് ചെയ്തും, ആരതിയ്‌ക്കൊപ്പമുള്ള വീഡിയോകൾ പങ്കുവച്ചും റോബിൻ ഇൻസ്റ്റഗ്രാമിൽ സജീവമായി. റോബിൻ ആരാധകർക്ക് സത്യത്തിൽ ഓരോ വീഡിയോയും ആഘോഷമായിരുന്നു. അതെല്ലാം അവർ ദിൽഷയ്ക്ക് നേരെ ഒരു ആയുധമായി പ്രയോഗിച്ചു.





   റോബിൻ പങ്കുവയ്ക്കുന്ന ഓരോ വീഡിയോയ്ക്ക് താഴെയും ദിൽഷയെ മനപൂർവ്വം തേജോവധം ചെയ്യുന്ന കമന്റുകളും വന്നു. എന്നാൽ ഇതൊന്നും മൈന്റ് ചെയ്യാതെ തന്റെ ഫോട്ടോഷൂട്ടും മേക്കോവറും ഒക്കെയായി തിരക്കിലായിരുന്നു ദിൽഷ. അതിന് ഇടയിലാണ് ആരതിയെ താൻ വിവാഹം ചെയ്യാൻ പോകുകയാണ് എന്ന് റോബിൻ പരസ്യമായി പ്രഖ്യാപിച്ചത്.

Find out more: