ഇന്ദിരയായി മഞ്ജു; ചർക്കയുമായി സൗബിൻ, 'വെള്ളരിപട്ടണത്തിന്റെ സ്വാതന്ത്ര്യദിന പോസ്റ്റർ ചർച്ചയാകുന്നു! സ്വാതന്ത്ര്യദിന ആശംസയുമായി എത്തിയ 'വെള്ളരിപട്ടണ'ത്തിൻറെ പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിയിരിക്കുകയാണ്. ചിത്രം സെപ്റ്റംബറിൽ പ്രദർശനത്തിനെത്തുമെന്നും പോസ്റ്ററിൽ പറയുന്നു. 'രാഷ്ട്രീയം പറയാൻ സ്വാതന്ത്ര്യം കിട്ടിയിട്ട് 75വർഷം' എന്നതാണ് പോസ്റ്ററിലെ വാചകം. ചിത്രം കുടുംബപശ്ചാത്തലത്തിലുള്ള പൊളിറ്റിക്കൽ സറ്റയർ ആണെന്ന സൂചന നൽകുന്നതായിരുന്നു നേരത്തെ പുറത്തിറങ്ങിയ ടീസറുകളും ക്യാരക്ടർ റീലുകളും. അത് കൂടുതൽ ഉറപ്പിക്കുന്നതാണ് സ്വാതന്ത്ര്യദിന ആശംസാപോസ്റ്ററിലെ വാചകവും ചിത്രങ്ങളും. ഇന്ദിര ഗാന്ധിയുടെ മേക്ക് ഓവറിൽ ഞെട്ടിച്ച് മഞ്ജുവാര്യർ. 




  ചർക്കയിൽ നൂൽനൂറ്റ് സൗബിൻ ഷാഹിർ. ഛായാഗ്രഹണം- അലക്സ് ജെ.പുളിക്കൽ, എഡിറ്റിങ്-അപ്പു എൻ.ഭട്ടതിരി. മധുവാസുദേവനും വിനായക് ശശികുമാറുമാണ് ഗാനരചയിതാക്കൾ. സച്ചിൻ ശങ്കർ മന്നത്ത് സംഗീതം പകരുന്നു. കലാസംവിധാനം- ജ്യോതിഷ് ശങ്കർ, പ്രൊഡക്ഷൻ ഡിസൈനർ-ബെന്നി കട്ടപ്പന. അസോസിയേറ്റ് ഡയറക്ടർ-ശ്രീജിത് ബി.നായർ, കെ.ജി.രാജേഷ് കുമാർ, ഡിജിറ്റൽ മാർക്കറ്റിങ്- വൈശാഖ് സി.വടക്കേവീട്,പി.ആർ.ഒ-എ.എസ്.ദിനേശ്.
ഫുൾ ഓൺ സ്റ്റുഡിയോസ് നിർമിക്കുന്ന 'വെള്ളരിപട്ടണ'ത്തിൻറെ സംവിധാനം മഹേഷ് വെട്ടിയാറാണ്. മാധ്യമപ്രവർത്തകനായ ശരത്കൃഷ്ണയും സംവിധായകനും ചേർന്നാണ് രചന നിർവഹിക്കുന്നത്.






  മഞ്ജുവാര്യർക്കും സൗബിൻ ഷാഹിറിനും പുറമേ സലിംകുമാർ,സുരേഷ്‌കൃഷ്ണ,കൃഷ്ണശങ്കർ,ശബരീഷ് വർമ,അഭിരാമി ഭാർഗവൻ,കോട്ടയം രമേശ്,മാലപാർവതി,വീണനായർ,പ്രമോദ് വെളിയനാട് തുടങ്ങിയവരാണ് 'വെള്ളരിപട്ടണ'ത്തിലെ പ്രധാന അഭിനേതാക്കൾ.'എമർജൻസി' എന്ന സിനിമയിൽ കങ്കണ റണൗത് ഇന്ദിര ഗാന്ധിയായി അഭിനയിക്കുന്നുണ്ട്. ഇതിൻറെ ഫസ്റ്റ് ലുക് പോസ്റ്റർ ശ്രദ്ധനേടിയിരുന്നു. 'വെള്ളരിപട്ടണ'ത്തിൻറെ പോസ്റ്റർ പുറത്തുവന്നതോടെ കങ്കണയേക്കാൾ മഞ്ജുവിനാണ് ഇന്ദിരയോട് സാദൃശ്യം എന്നാണ് സമൂഹമാധ്യമങ്ങളിലെ കമൻറുകൾ. മഞ്ജുവിൻറെ ഈ വേഷപ്പകർച്ച ചിത്രത്തിൽ എങ്ങനെയാകും നിറയുകയെന്നും ചിത്രത്തിലെ സർപ്രൈസുകൾ എന്തൊക്കെയാകുമെന്നുമുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ.  





 ഫുൾ ഓൺ സ്റ്റുഡിയോസ് നിർമിക്കുന്ന 'വെള്ളരിപട്ടണ'ത്തിൻറെ സംവിധാനം മഹേഷ് വെട്ടിയാറാണ്. മാധ്യമപ്രവർത്തകനായ ശരത്കൃഷ്ണയും സംവിധായകനും ചേർന്നാണ് രചന നിർവഹിക്കുന്നത്. 'വെള്ളരിപട്ടണ'ത്തിൻറെ പോസ്റ്റർ പുറത്തുവന്നതോടെ കങ്കണയേക്കാൾ മഞ്ജുവിനാണ് ഇന്ദിരയോട് സാദൃശ്യം എന്നാണ് സമൂഹമാധ്യമങ്ങളിലെ കമൻറുകൾ. മഞ്ജുവിൻറെ ഈ വേഷപ്പകർച്ച ചിത്രത്തിൽ എങ്ങനെയാകും നിറയുകയെന്നും ചിത്രത്തിലെ സർപ്രൈസുകൾ എന്തൊക്കെയാകുമെന്നുമുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ. 'വെള്ളരിപട്ടണ'ത്തിൻറെ പോസ്റ്റർ പുറത്തുവന്നതോടെ കങ്കണയേക്കാൾ മഞ്ജുവിനാണ് ഇന്ദിരയോട് സാദൃശ്യം എന്നാണ് സമൂഹമാധ്യമങ്ങളിലെ കമൻറുകൾ.  

Find out more: