എതിർപ്പുകളെ മറികടന്നാണ് താൻ സിനിമയിലേക്കെത്തുന്നതെന്ന് ജാനകി! പ്രണയത്തിന് ഈ പറഞ്ഞ അതിർവരമ്പുകളില്ലെന്ന് ഉറക്കെ പറയുകയാണ് ഹോളി വൂണ്ട് എന്ന സിനിമ. സ്വവർഗാനുരാഗികളായ രണ്ട് സ്ത്രീകളുടെ കഥയാണ് ചിത്രം പറയുന്നത്. പരസ്പരം പ്രണയിക്കുന്ന രണ്ട് സ്ത്രീകളെ അവരുടെ നിശബ്ദ പ്രണയത്തിലൂടെ ഈ സമൂഹത്തിന് മുന്നിൽ വെയ്ക്കുക കൂടിയാണ് ഹോളി വൂണ്ട്. സിനിമ ഇതിനോടകം തന്നെ ഒട്ടനവധി ചർച്ചകൾക്ക് കാരണമായി. ലെസ്ബിയൻ പ്രണയകഥ പറഞ്ഞെത്തിയ ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് ബിഗ് ബോസ് മലയാളം സീസൺ നാലിലൂടെ മലയാളികൾക്ക് സുപരിചിതയായ ജാനകി സുധീർ ആയിരുന്നു. ബിഗ് ബോസ് ഷോയിലെത്തുന്നതിന് മുൻപ് തന്നെ മോഡലിംഗ് രംഗത്തും അഭിനയത്തിലുമൊക്കെയായി സജീവമായിരുന്നു ജാനകി. വ്യത്യസ്തമായിട്ട് എന്തെങ്കിലും ചെയ്യണമെന്നായിരുന്നു എന്റെ ആഗ്രഹം. നോർമൽ ആയി നമ്മൾ ചെയ്യുന്ന കഥാപാത്രങ്ങളിൽ നിന്ന് മാറിയിട്ട് വേറിട്ട കഥാപാത്രം ചെയ്യണമെന്നുണ്ടായിരുന്നു.
സൈലന്റ് മൂവി ആയതുകൊണ്ടുതന്നെ അഭിനയത്തിന് നല്ല പ്രാധാന്യമുണ്ടായിരുന്നു. അങ്ങനെ ആ മെയിൻ റോൾ ഞാൻ ചോദിച്ച് മേടിക്കുകയായിരുന്നു. ലെസ്ബിയൻ സ്റ്റോറി ആയതുകൊണ്ടു തന്നെ ചില കാര്യങ്ങളൊക്കെ നേരിടേണ്ടതായി വരും. പിന്നെ അത്ര ഇന്റിമസി സിനിമയിൽ വരുന്നില്ല. ഒരു ലിപ് ലോക്ക് സീൻ മാത്രമേ വരുന്നുള്ളൂ. അത് കുറച്ച് ബുദ്ധിമുട്ടായിരുന്നു. കാരണം ഞാനിതുവരെ സ്ത്രീകളെ ചുംബിച്ചിട്ടില്ല. അതൊരു പ്രശ്നമായിരുന്നു. പിന്നെ നമ്മുടെ ടീം നല്ല സപ്പോർട്ടായിരുന്നു. അവസാന ഭാഗമായപ്പോഴൊക്കെ ആയിരുന്നു ഈ സീനൊക്കെ ഷൂട്ട് ചെയ്യുന്നത്. അപ്പോഴേക്കും എല്ലാവരുമായി നല്ല സൗഹൃദമായി. പിന്നെ അങ്ങ് അത് ചെയ്യുകയായിരുന്നു. പിന്നെ പ്രൊഡ്യൂസറിന് അദ്ദേഹം ചെലവാക്കിയതിന്റെ ഇരട്ടി പൈസ എന്തായാലും കിട്ടി. അത് നമ്മുക്ക് എല്ലാവർക്കും സന്തോഷം തന്ന കാര്യമാണ്. സിനിമയെ കുറിച്ച് നന്നായി അറിയാവുന്ന ആളുകൾക്ക് സിനിമ ഇഷ്ടപ്പെട്ടിട്ടുണ്ട്.
നന്നായി അഭിനയിച്ചിട്ടുണ്ടെന്നുമൊക്കെ കുറേ പേർ വിളിച്ചു പറഞ്ഞിരുന്നു. നോർമൽ പ്രേക്ഷകരില്ലേ, സിനിമയിൽ സീൻ ഉണ്ടെന്ന് വിചാരിച്ച് പോയവർക്കൊക്കെ ഒരടിയായി. കാരണം അവർ വിചാരിക്കുന്ന ഒരു സംഭവം സിനിമയിൽ ഇല്ല.
വീട്ടിൽ നിന്ന് ആദ്യമൊന്നും വലിയ സപ്പോർട്ട് ഉണ്ടായിരുന്നില്ല. പിന്നെ അവർക്ക് മനസിലായി, എന്നോട് പറഞ്ഞിട്ട് കാര്യമൊന്നുമില്ലായെന്ന്. പിന്നെ ഈ സിനിമയിൽ ഇങ്ങനെയൊക്കെ സീനുകളുണ്ടെന്ന് അമ്മയോട് പറഞ്ഞിരുന്നു. ഇത് ഞാനായിട്ട് ആദ്യമായി ചെയ്യുന്ന സംഭവം ഒന്നുമല്ല. പുറത്തുള്ള ആളുകൾക്കൊക്കെ ഇതൊക്കെ സിംപിൾ ആണ്. അതൊക്കെ നോർമൽ ആണ്. മറ്റു സിനിമകളിൽ എന്തെല്ലാം സീനുകൾ കാണിക്കുന്നു. അത്രയൊന്നും ഇതിൽ ഇല്ല. അതൊരു സൊസൈറ്റിയുടെ പ്രശ്നമാണ്. അവിടെ നിന്ന് മാറുമ്പോൾ നമ്മുക്ക് ലോകമെന്താണെന്ന് കുറച്ചു കൂടി മനസിലാകും. അതൊക്കെ ഞാൻ അമ്മയോട് പറഞ്ഞു. ഇപ്പോൾ പിന്നെ അമ്മയ്ക്ക് മനസിലായി. അതുകൊണ്ട് പിന്നെ ഒന്നും പറയാറില്ല. ഇപ്പോൾ എന്റെ ഇഷ്ടത്തിനനുസരിച്ച് ജീവിക്കാനുള്ള സ്വാതന്ത്ര്യത്തിലേക്ക് ഞാൻ എത്തിയിരിക്കുന്നു.
അരിവാൾ എന്നൊരു സിനിമ പുതിയതായി കമ്മിറ്റ് ചെയ്തിട്ടുണ്ട്. ഇതും ഒരു അവാർഡ് ടൈപ്പ് സിനിമ തന്നെയാണ്. ഒരു ട്രൈബൽ സ്റ്റോറിയാണ്. വയനാട്ടിലാണ് ഷൂട്ടിങ്ങൊക്കെ. അടുത്തമാസം 15 മുതൽ അതിന്റെ ചിത്രീകരണം തുടങ്ങും. ഒപ്പം സോഷ്യൽ മീഡിയയിൽ വരുന്ന കമന്റുകൾ ഭയങ്കരമായി ശ്രദ്ധിച്ച് അതിന്റെ പുറകേ പ്രതികരിക്കാനൊന്നും ഞാൻ പോകാറില്ല. പറയുന്നവർ എന്ത് വേണമെങ്കിലും പറഞ്ഞോട്ടെ. എന്റെ സ്വാതന്ത്ര്യമാണ് ഞാൻ ചെയ്യുന്നത്. അതിൽ മറ്റുള്ളവർക്ക് അഭിപ്രായം പറയാമെന്നല്ലാതെ അതിൽ കയറി ഇടപെടാനൊന്നും പറ്റില്ല. പിന്നെ എന്റെ വ്യക്തിസ്വാതന്ത്ര്യമാണ്, ഞാൻ എന്ത് ചെയ്യണം, ഞാൻ എങ്ങനത്തെ ഫോട്ടോ എടുക്കണം എന്നുള്ളത്. അത് മറ്റൊരാളെ വേദനിപ്പിക്കാത്ത തരത്തിലാണ് ഞാൻ എന്റെ കാര്യങ്ങൾ ചെയ്യുന്നത്. അപ്പോൾ അതിൽ ഒരുപരിധിയിൽ കൂടുതൽ ആരും കയറി ഇടപെടാതെ ഇരുന്നാൽ മതി. സോഷ്യൽ മീഡിയയിൽ വന്ന് ആളുകൾ കമന്റിടുന്നതൊന്നും എന്നെ ബാധിക്കാറില്ല.
Find out more: