നാലു സുഹൃത്തുക്കളുടെ കഥ പറയുന്ന 'തീ‍ർപ്പ്' തിയറ്ററുകളിൽ! ടിയാൻ ഒരുക്കയതിന് സമാനമായ ഒരു കഥാഗതി തന്നെയാണ് തീർപ്പ് എന്നും സോഷ്യൽമീഡിയയിൽ ചർച്ചകൾ പുരോഗമിക്കുകയാണ്. സുഹൃത്തുക്കളായവരുടെ ജീവിതം പ്രമേയമാക്കിക്കൊണ്ട് കേരളത്തിലെ രണ്ട് കാലഘട്ടങ്ങളിലൂടെ കടന്നുപോകുന്നൊരു കഥയാണ് സിനിമയുടെ ഇതിവൃത്തം. അതിനുള്ള സാമുദായിക രാഷ്ട്രീയ വിഷയങ്ങളാണ് സിനിമ ചർച്ച ചെയ്യുന്നത്. 'ജനഗണമന'യ്ക്കും 'കടുവ'യ്ക്കും ശേഷം വേറിട്ടൊരു പൃഥ്വിയെ 'തീർപ്പി'ൽ കാണാമെന്നും ആദ്യ ഷോ കണ്ടവരുടെ പ്രതികരണം. നാലു സുഹൃത്തുക്കളുടെ കഥ പറയുന്ന 'തീ‍ർപ്പ്' ഇന്ന് തീയേറ്ററുകളിലെത്തിയിരിക്കുകയാണ്. ആദ്യ പകുതി സംഘർഷങ്ങളുടേതാണ്, പിടിച്ചിരുത്തുന്നതുമാണ്.



എന്നാൽ രണ്ടാം പകുതിയിൽ ശരാശരിക്കും താഴെയാണ്. പ്രേക്ഷകർക്ക് ഒട്ടും കണക്ടാകാത്ത ക്ലൈമാക്സുമാണെന്നാണ് ട്വിറ്റിൽ ചിലർ കുറിച്ചിരിക്കുന്നത്. ന്യൂനപക്ഷ വേട്ടയെ സവർണരായവർ അഡ്രസ് ചെയ്യുന്ന സിനിമയാണ് തീ‍ർപ്പ്. സവർണ ഹിന്ദുത്വ ബോധം ന്യൂനപക്ഷങ്ങളെ ചൂഷണം ചെയ്യുന്നതാണ് തീ‍ർപ്പ് മുന്നോട്ടുവയ്ക്കുന്നതെന്നും ചിലർ ഫേസ്ബുക്കിലുൾപ്പെടെ കുറിപ്പുകൾ പങ്കുവെച്ചിട്ടുണ്ട്. ഒരു വശത്ത് ഫാസിസത്തേയും ആ കടന്നു കയറ്റം ന്യൂനപക്ഷങ്ങളുടെ അധികാര സംവിധാനങ്ങളെ ചൂഷണം ചെയ്യുന്നതും സിനിമയിൽ അവതരിപ്പിക്കുന്നുണ്ട്. രാജ്യത്ത് നിലനിക്കുന്ന ഇസ്ലാമോഫോബിയയെ സിനിമ അഡ്രസ് ചെയ്യുന്നുണ്ട്.



എല്ലാ ഇസ്ലാമിസ്റ്റുകളും പാകിസ്ഥാനിക്കളാണെന്ന ചിന്തയെ ചോദ്യം ചെയ്യുന്ന സിനിമ പക്ഷേ അവർക്കിടയിൽ തന്നെ കുഴപ്പക്കാരുമുണ്ടെന്നും പറഞ്ഞുവയ്ക്കുന്ന ചിത്രം ഒരു സ്ലോ ബേർണർ ആണെന്നും ടിപ്പിക്കൽ മുരളി ഗോപി സിനിമയെന്നും ചിലർ എഴുതിയിട്ടുണ്ട്. പൃഥ്വിരാജ് അവതരിപ്പിക്കുന്ന അബ്‍ദുള്ള എന്ന കഥാപാത്രം, ചൂഷണം ചെയ്യപ്പെട്ട ഒരു സമൂഹത്തിൻറെ പ്രതിനിധിയായി നടത്തുന്ന ഒറ്റയാൾ പോരാട്ടമാണ് തീർപ്പ്. കുഞ്ഞാലി മരയ്ക്കാറുടെ വംശപാരമ്പര്യമുള്ള കുടുംബത്തിൻറെ പ്രതിനിധിയുമാണ് അബ്‍ദുള്ള. ഒരു വംശത്തെ നശിപ്പിക്കുമ്പോൾ പൂർണ്ണമായി നശിപ്പിക്കണം. ആ വംശത്തിൻറെ പാരമ്പര്യത്തേയും എന്ന് സിനിമയിൽ പറയുന്നുമുണ്ട്, രതീഷ് അമ്പാട്ടിൻറെ ഒരു പരീക്ഷണ ചിത്രമായി വിശേഷിപ്പിക്കാമെന്നും കുറിപ്പുകളുണ്ട്.




സവർണരായവരെ മാത്രമേ സിനിമയിൽ അഡ്രസ് ചെയ്തിട്ടുള്ളു. അത് ചരിത്രപരമായ നീതികേട് ആണെന്ന് പറയേണ്ടി വരും.കുഞ്ഞാലി മരയ്ക്കാർ അറബിക്കടലൻറെ സിംഹമെന്നാണല്ലോ വെപ്പ്. അയാളെ കടലെടുത്തതാണെന്ന് വിചാരിച്ചോട്ടെ, എന്നൊരു ഡയലോഗുണ്ട് ചിത്രത്തിൽ. ഹിന്ദുത്വ ചിന്തയുടെ പ്രതികരണം കൂടിയാണിത്. ചിലയിടങ്ങളിലൊക്കെ വലിച്ചു നീട്ടിയതായാണ് അനുഭവപ്പെട്ടത്. കുറച്ചുകൂടിയൊക്കെ വെട്ടിയൊതുക്കിയിരുന്നെങ്കിൽ കുറച്ചുകൂടി എൻഗേജിംഗ് ആകുമായിരുന്നുവെന്നും എഴുതിയിട്ടുണ്ട് ചിലർ.ആകെ മൊത്തത്തിൽ നോക്കുമ്പോൾ നാട്ടിൽ ന്യൂനപക്ഷ വിഭാഗങ്ങളെ എങ്ങനെയാണ് ഫാസിസ്റ്റ് ശക്തികൾ ചൂഷണം ചെയ്യുന്നതെന്നും ഹിന്ദുത്വ വർഗ്ഗീയതയും ഭൂരിപക്ഷ വർഗ്ഗീയതയും ന്യൂനപക്ഷങ്ങളെ എങ്ങനെ ബാധിക്കുന്നുവെന്നും ഒരു കുടംബത്തെ മുനിർനിർത്തിയാണ് ചിത്രം അവതരിപ്പിക്കുന്നതെന്നും ചിലർ.

Find out more: