പത്തൊമ്പതാം നൂറ്റാണ്ടി'ലെ നങ്ങേലി; കയാദുവിനെ വിനയൻ ഉറപ്പിച്ചത് ഇങ്ങനെ! തിരുവോണ ദിനത്തിൽ തീയേറ്ററുകളിലെത്തിയ ചിത്രം മികച്ച പ്രതികരണം നേടിയിരിക്കുകയാണ്. ആറാട്ടുപുഴ വേലായുധ പണിക്കർ എന്ന കാലം മറന്ന നവോത്ഥാന നായകനെ സിജു വിൽസൺ ഗംഭീരമായാണ് സ്‌ക്രീനിൽ പകർന്നാടിയിരിക്കുന്നത്. അതോടൊപ്പം തന്നെ കയാദു ലോഹർ എന്ന നടിയുടെ നങ്ങേലിയായുള്ള പ്രകടനവും ഏറെ മികച്ചു നിൽക്കുന്നതാണ്. സംവിധായകൻ വിനയൻറെ മാസ്റ്റർ പീസ് എന്നാണ് 'പത്തൊമ്പതാം നൂറ്റാണ്ട്' എന്ന സിനിമയെ പ്രേക്ഷകർ വാഴ്ത്തുന്നത്. ആയിരത്തി എണ്ണൂറുകളിലെ തിരുവിതാംകൂറിലെ ജാതി വ്യവസ്ഥയും അതിനെതിരെ പോരാടിയ നവോത്ഥാന നായകനായ ആറാട്ടുപുഴ വേലായുധ പണിക്കർ എന്ന വ്യക്തിയുടെ ജീവിതവും വിനയൻ 'പത്തൊമ്പതാം നൂറ്റാണ്ട്' എന്ന ദൃശ്യ വിസ്മയം ഒരുക്കിയിരിക്കുന്നത്.
മലയാളത്തിൻറെ ബാഹുബലി എന്നാണ് ഇതിനകം പ്രേക്ഷകർ ചിത്രത്തെ വാഴ്ത്തിയിരിക്കുന്നത്. മറാത്തി, കന്നഡ സിനിമകളിൽ അഭിനയിച്ചിട്ടുള്ള കയാദുവാണ് ചിത്രത്തിൽ നങ്ങേലിയായി എത്തിയിരിക്കുന്നത്. മുഗ്ലിപേറ്റേ, ഐ പ്രേം യു തുടങ്ങിയ സിനിമകളിൽ കയാദു അഭിനയിച്ച കഥാപാത്രങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ സിനിമകളിലൂടെയാണ് വിനയൻ തൻറെ നായികയെ കണ്ടെത്തിയത്. ചിത്രത്തിൽ ആക്ഷൻ രംഗങ്ങൾ ഉൾപ്പെടെ മികച്ച രീതിയിലാണ് കയാദു ചെയ്തിരിക്കുന്നത്. നങ്ങേലിയായുള്ള കയാദുവിൻറെ പകർന്നാട്ടം എടുത്തുപറയേണ്ടതാണ്. പൂനെ മോഡലും നടിയുമായ കയാദു മറാത്തി, കന്നഡ സിനിമകളിൽ മുമ്പ് ഏതാനും സിനിമകളിൽ അഭിനിച്ചിട്ടുണ്ട്.
മാറുമറയ്ക്കൽ സമരനായിക നങ്ങേലിയായാണ് ചിത്രത്തിൽ കയാദു എത്തിയിരിക്കുന്നത്. മറ്റനേകം ചരിത്ര പുരുഷൻമാരേയും ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ട്. മലയാളത്തിലേക്ക് മികച്ച തുടക്കമാണ് നടിക്ക് ലഭിച്ചിരിക്കുന്നത്. നിരവധി ഫാഷൻ ഷോകളിലുൾപ്പെടെ പങ്കുടെത്തിട്ടുമുണ്ട് താരം. ജുവല്ലറി പരസ്യ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുമുണ്ട്. ഇതുവരെ അഭിനയിച്ച സിനിമകളെല്ലാം റൊമാൻസിന് പ്രധാന്യം നൽകിയതായിരുന്നുവെങ്കിൽ ഇതാദ്യമായാണ് ഏറെ വെല്ലുവിളി ഉയർത്തുന്ന വേഷം കയാദു അഭിനയിച്ചത്.
ചിത്രത്തിൽ ആക്ഷൻ രംഗങ്ങൾ ഉൾപ്പെടെ മികച്ച രീതിയിലാണ് കയാദു ചെയ്തിരിക്കുന്നത്. നങ്ങേലിയായുള്ള കയാദുവിൻറെ പകർന്നാട്ടം എടുത്തുപറയേണ്ടതാണ്. മലയാളത്തിലേക്ക് മികച്ച തുടക്കമാണ് നടിക്ക് ലഭിച്ചിരിക്കുന്നത്. നിരവധി ഫാഷൻ ഷോകളിലുൾപ്പെടെ പങ്കുടെത്തിട്ടുമുണ്ട് താരം. ജുവല്ലറി പരസ്യ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുമുണ്ട്. ഇതുവരെ അഭിനയിച്ച സിനിമകളെല്ലാം റൊമാൻസിന് പ്രധാന്യം നൽകിയതായിരുന്നുവെങ്കിൽ ഇതാദ്യമായാണ് ഏറെ വെല്ലുവിളി ഉയർത്തുന്ന വേഷം കയാദു അഭിനയിച്ചത്.
Find out more: