ലോകം തന്നെ എനിക്ക് എതിരെ തിരിഞ്ഞാലും നിനക്ക് വേണ്ടി അത് ഞാൻ ചെയ്യും, പിറന്നാൾ ദിനത്തിൽ മകളോട് സത്യം ചെയ്ത് അമൃത സുരേഷ്! സോഷ്യൽ മീഡിയയിൽ തുടർച്ചയായി ഫോട്ടോകളും പോസ്റ്റുകളും പങ്കുവച്ചുകൊണ്ടാണ് പാപ്പുവിന്റെ ജന്മദിനം തനിയ്ക്ക് എത്രത്തോളം പ്രാധനപ്പെട്ടതാണ് എന്ന് അമൃത പ്രകടിപ്പിയ്ക്കുന്നത്. അവളുടെ ചിരിയാണ് തന്നെ ജീവിയ്ക്കാൻ പ്രേരിപ്പിയ്ക്കുന്നത് എന്നാണ് അമൃത സുരേഷ് പറയുന്നത്. മകൾ പാപ്പുവിന്റെ പിറന്നാൾ ആഘോഷിച്ചുകൊണ്ടിരിയ്ക്കുകയാണ് അമൃത സുരേഷ്. പിങ്ക് നിറത്തിലുള്ള വസ്ത്രവും, ഹെയർബാന്റും എല്ലാം വച്ച് പാപ്പു ചിരിച്ച് പിടിച്ച് നിൽക്കുന്ന ഫോട്ടോ ആണ് അമൃത സുരേഷ് ഏറ്റവും ആദ്യം പങ്കുവച്ചത്. 'ഞങ്ങളുടെ പുന്നാരക്കുടത്തിന് ഒരായിരം പിറന്നാൾ ഉമ്മ' എന്നാണ് ആ ചിത്രത്തിന് ഗായിക നൽകിയിരിയ്ക്കുന്ന ക്യാപ്ഷൻ.




പോസ്റ്റിന് താഴെ പാപ്പുവിന് പിറന്നാൾ ആശംസകൾ അറിയിച്ച് ആരാധകരും എത്തി.തുടർന്ന് നടന്ന പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങളും അമൃത ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു. കേക്കിന് മുന്നിൽ പാപ്പുവും അമൃത സുരേഷും ഗോപി സുന്ദറും നിൽക്കുന്ന ഫോട്ടോയാണ് ഒന്ന്. മൂവരും പിങ്ക് നിറത്തിലുള്ള വേഷമാണ് ധരിച്ചിരിയ്ക്കുന്നത്. 'പാപ്പുകുട്ടന് ഞങ്ങളുടെ പിറന്നാളുമ്മ' എന്നാണ് ക്യാപ്ഷൻ നൽകിയിരിയ്ക്കുന്നത്.ഫങ്കി ഫോർ' എന്നാണ് ഫോട്ടോയ്ക്ക് ക്യാപ്ഷൻ നൽകിയിരിയ്ക്കുന്നത്. 




ഈ ക്യാപ്ഷന്റെ ഉടമ പാപ്പുവാണെന്നും അമൃത പറയുന്നു. പിറന്നാൾ ആഘോഷം വളരെ രസകരവും ആഘോഷവും ആയിരുന്നു എന്ന് ഈ ചിത്രങ്ങളിൽ നിന്നും വ്യക്തം. അഭിരാമിയും അമൃതയും ഗോപി സുന്ദറും പാപ്പുവും ഉള്ള ഒരു ചിത്രവും അമൃത തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. എന്റെ പാപ്പു, കുഞ്ഞേ മമ്മിയുടെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും മനോഹരമായ കാര്യം നീ തന്നെയാണ്. എന്ത് സംഭവിച്ചാലും, ലോകം തന്നെ മമ്മിയ്ക്ക് എതിരെ നിന്നാലും ഈ ചിരി എന്നും നിന്റെ മുഖത്ത് ഞാൻ നിലനിർത്തും എന്ന് ഞാൻ സത്യം ചെയ്യുന്നു.



മമ്മി നിന്നെ അത്രയധികം ഇഷ്ടപ്പെടുന്നു.. നീ ശക്തയാണ്. ഹാപ്പി ബേർത്ത് ഡേ കൺമണി.. നീ ആണ് എന്റെ ജീവിതം' അമൃത എഴുതി. പാപ്പുവിന്റേതായി ഏറ്റവും ആദ്യം എടുത്ത ഫോട്ടോ പങ്കുവച്ചുകൊണ്ട് ഒരു ഇമോഷണൽ കുറുപ്പും അമൃത പങ്കുവച്ചിട്ടുണ്ട്. 'അവളുടെ ആദ്യത്തെ ചിരി.. എന്നെ ഭ്രാന്ത് പിടിപ്പിയ്ക്കുന്ന ചിരി.. ഈ ചിരിയ്ക്ക് വേണ്ടിയാണ് ഞാൻ ജീവിയ്ക്കുന്നത്.. എന്നെ ജീവിപ്പിയ്ക്കുന്നത് ഈ ചിരിയാണ്.

Find out more: