ശാകുന്തളം' റിലീസ് തീയതി പുറത്ത് വിട്ടു അണിയറ പ്രവർത്തകർ! കഴിഞ്ഞ ദിവസം ചിത്രത്തിലെ ദുഷ്യന്തന്റെ ലുക്ക് അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. ഇപ്പോൾ ശാകുന്തളത്തിന്റെ പുതിയ വിശേഷം പങ്കുവച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ.സിനിമാസ്വാദകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ശാകുന്തളം. സമാന്തയും ദേവ് മോഹനും പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തിന്റെ പുതിയ അപ്ഡേറ്റുകളെല്ലാം ഇരുകൈയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്.മധുബാല, മോഹൻ ബാബു, സച്ചിൻ ഖേദ്ക്കർ, ഗൗതമി, അദിതി ബാലൻ, അനന്യ നാഗല്ല, കബീർ ബേദി, അല്ലു അർഹ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. ഛായാഗ്രഹണം ശേഖർ വി ജോസഫ്. നീലിമ ഗുണ ആണ് ചിത്രം നിർമ്മിക്കുന്നത്. തെലുങ്കിന് പുറമേ കന്നഡ, മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലും ചിത്രം പുറത്തിറങ്ങും.




 ചിത്രത്തിന്റേതായി ഇതുവരെ പുറത്തുവന്ന പോസ്റ്ററുകളെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു.നവംബർ നാലിന് ചിത്രം തീയേറ്ററുകളിലെത്തുമെന്നാണ് റിലീസ് പോസ്റ്റർ പങ്കുവച്ച് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്. ഗുണശേഖറാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ബിഗ് ബജറ്റിലാണ് ചിത്രമൊരുങ്ങുന്നത്. 'സൂഫിയും സുജാത'യും എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നടനാണ് ദേവ് മോഹൻ. മഹാനായ നാടകകൃത്ത് കാളിദാസൻറെ ക്ലാസിക്കൽ കൃതിയായ 'ശാകുന്തളം' അടിസ്ഥാനമാക്കിയാണ് ചിത്രമൊരുക്കുന്നത്. അഭിഞ്ജാനശാകുന്തളം' എന്ന ക്ലാസിക് കൃതിയെ ആസ്പദമാക്കി അണിയിച്ചൊരുക്കുന്ന ചിത്രത്തിൽ വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. ഈ കൃതിയുടെ ഒട്ടനവധി ആവിഷ്‌ക്കാരങ്ങൾ ഇതിനോടകം തന്നെ പ്രേക്ഷകൻ കണ്ടുംകഴിഞ്ഞു.





നാടകമായും സിനിമയായുമെല്ലാം പരിചിതമാണ് ഈ പ്രണയകാവ്യവും ഇതിലെ കഥാപാത്രങ്ങളും. ഇതിന്റെ പുനഃരാവിഷ്‌കാരം എന്ന നിലയിലാണ് പ്രേക്ഷകർ 'ശാകുന്തള'ത്തിനായി കാത്തിരിക്കുന്നത്.കേട്ട് പഴകിയ മിത്തുകളിൽ നിന്ന് വ്യത്യസ്ഥമായി ശകുന്തളയുടെ കണ്ണിലൂടെയാണ് ചിത്രം ഒരുക്കുന്നതെന്ന് അണിയറ പ്രവർത്തകർ നേരത്തെ വ്യക്തമാക്കിയിരുന്നു. സമാന്തയെ കേന്ദ്രകഥാപാത്രമാക്കി ഗുണശേഖര അണിയിച്ചൊരുക്കുന്ന തെലുങ്ക് ചിത്രത്തിൽ 'സൂഫിയും സുജാതയും' എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ സൂഫി, ദേവ് മോഹനാണ് ചിത്രത്തിൽ ദുഷ്യന്തനായി എത്തുന്നത്.




'രുദ്രമാദേവി'ക്ക് ശേഷം ഗുണശേഖര സംവിധാനം ചെയ്യുന്ന ചിത്രം നീലിമ ഗുണയും ദിൽ രാജുവും ചേർന്ന് ഗുണ ടീംവർക്ക്‌സ് ആന്റ് ദിൽ രാജു പ്രൊഡക്ഷൻസിന്റെ ബാനറിലാണ് നിർമ്മിക്കുന്നത്.'ബാഹുബലി'യിൽ വില്ലൻ വേഷം കൈകാര്യം ചെയ്ത റാണ ദഗ്ഗുബട്ടിയെ നായകനാക്കി 'ഹിരണ്യകശ്യപു' എന്നൊരു ചിത്രവും ഗുണശേഖർ പ്രഖ്യാപിട്ടിട്ടുണ്ട്. എന്നാൽ ഈ സിനിമ പിന്നീട് പൂർത്തിയാകെതെ പോയി. ശാകുന്തളം, കാവ്യനായകി എന്നാണ് ഗുണശേഖർ ചിത്രത്തെ കുറിച്ച് പറയുന്നത്. ഇതുവരെയുള്ള ശാകുന്തളം കഥകളിൽ നിന്നും വ്യത്യസ്തമായി ശകുന്തളയുടെ പക്ഷത്തുനിന്നുകൊണ്ടാണ് ചിത്രം തയ്യാറാക്കുന്നത്.

Find out more: