വയനാടിന്റെ സ്വർണ്ണ ഖനന ചരിത്രം പറഞ്ഞ് 'തരിയോട് പ്രൈമിൽ! കഴിഞ്ഞ ദിവസം മുതലാണ് ചിത്രം സ്ട്രീമിങ് തുടങ്ങിയത്. പത്തൊമ്പതാം നൂറ്റാണ്ടിൽ വയനാടിന്റെ പല പ്രദേശങ്ങളിലായി നടന്ന സ്വർണ്ണ ഖനനത്തിന്റെ ചരിത്രം പ്രമേയമായമാക്കിയാണ് ഡോക്യുമെന്ററി ഒരുക്കിയിരിക്കുന്നത്. നിലവിൽ ഇന്ത്യ ഒഴികെ അമേരിക്ക, യുകെ, ഓസ്ട്രേലിയ, ജർമ്മനി, തുടങ്ങി 132 രാജ്യങ്ങളിലാണ് ചിത്രം പ്രൈം വീഡിയോയിൽ ലഭ്യമാകുന്നത്. ഇന്ത്യയുൾപ്പടെയുള്ള എല്ലാ രാജ്യങ്ങളിലും അമേരിക്കൻ ഒടിടി പ്ലാറ്റ്‌ഫോമായ ‘ഡൈവേഴ്‌സ് സിനിമ’യിലൂടെ ജൂൺ 11 മുതൽ ചിത്രം ലഭ്യമാണ്. ഉടനെ മറ്റ് പല പ്ലാറ്റ്‌ഫോമുകളിലും ചിത്രം ലഭ്യമാകും. നിർമൽ ബേബി വർഗീസ് സംവിധാനം ചെയ്ത ‘തരിയോട്' എന്ന ഡോക്യുമെന്ററി ചിത്രം ആമസോൺ പ്രൈം വിഡിയോയിൽ റിലീസ് ചെയ്തു.





  കാസബ്ലാങ്കാ ഫിലിം ഫാക്ടറിയുടെ ബാനറിൽ ബേബി ചൈതന്യ നിർമ്മിച്ച തരിയോടിന്റെ വിവരണം ദേശീയ അവാർഡ് ജേതാവായ അലിയാറാണ്. കഴിഞ്ഞ വർഷത്തെ കേരള സ്റ്റേറ്റ് ടെലിവിഷൻ അവാർഡ്‌സിൽ മികച്ച എഡ്യൂക്കേഷണൽ പ്രോഗ്രാം, സെവൻത്ത് ആർട്ട് ഇൻഡിപെൻഡന്റ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച ഹ്രസ്വ ഡോക്യുമെന്ററി, മികച്ച ഹ്രസ്വ ഡോക്യുമെന്ററി സംവിധായകൻ, ഹോളിവുഡ് ഇന്റർനാഷണൽ ഗോൾഡൻ ഏജ് ഫിലിം ഫെസ്റ്റിവലിൽ മികച്ച ഡോക്യുമെന്ററി, റീൽസ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ജൂറി അവാർഡ് തുടങ്ങി രാജ്യത്തിനകത്തും പുറത്തുമായി ഇതിനകം ധാരാളം അവാർഡുകൾ കരസ്ഥമാക്കിയ ‘തരിയോട്’ നിരവധി ചലച്ചിത്ര മേളകളിൽ ശ്രദ്ധ നേടിയിട്ടുണ്ട്. 




   സംവിധാന സഹായികൾ: വി. നിഷാദ്, അരുൺ കുമാർ പനയാൽ, ശരൺ കുമാർ ബാരെ. വിവരണം: പ്രൊഫ. അലിയാർ, കലാസംവിധാനം: സനിത എ. ടി, നറേഷൻ റെക്കോർഡിങ് ആൻഡ് ഫൈനൽ മിക്സിങ്ങ്: രാജീവ് വിശ്വംഭരൻ, ട്രാൻസ്ലേഷൻ ആൻഡ് സബ്‌ടൈറ്റിൽസ്: നന്ദലാൽ ആർ, സെൻസർ സ്‌ക്രിപ്റ്റ്: സി. എസ്. അജിത്ത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: മാത്യു എം. തോമസ്, ഫാ. ബിജു മാവറ, ഛായാഗ്രഹണം: മിഥുൻ ഇരവിൽ, നിർമൽ ബേബി വർഗീസ്. പശ്ചാത്തല സംഗീതം: ഒവൈൻ ഹോസ്‌കിൻസ്, അഡിഷണൽ ക്യാമറ: ഷോബിൻ ഫ്രാൻസിസ്, അശ്വിൻ ശ്രീനിവാസൻ, ഷാൽവിൻ കെ പോൾ.

Find out more: