ഭരതനെയും, കമൽഹാസനേയും പ്രണയിച്ച ശ്രീവിദ്യ; സിനിമയെ വെല്ലുന്ന ശ്രീവിദ്യയുടെ ജീവിതകഥ ഇങ്ങനെ! അഭിനയവും ആലാപനവുമൊക്കെയായി സജീവമായ താരം വിടവാങ്ങിയിട്ട് 16 വര്‍ഷമായിരിക്കുകയാണ്. 2006 ഒക്ടോബര്‍ 19നായിരുന്നു ശ്രീവിദ്യ അന്തരിച്ചത്. അര്‍ബുദ രോഗത്തെ തുടര്‍ന്നായിരുന്നു വിയോഗം. കഥാപാത്രങ്ങളിലൂടെയായി ഇന്നും ശ്രീവിദ്യ പ്രേക്ഷക മനസില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്. തമിഴ്‌നാട്ടുകാരിയായിരുന്നുവെങ്കിലും കേരളത്തിന്റെ മകളായി മാറുകയായിരുന്നു താരം. ശ്രീവിദ്യയുടെ സിനിമാജീവിതത്തിലേയും വ്യക്തി ജീവിതത്തിലേയും കാര്യങ്ങളെല്ലാം വീണ്ടും ചര്‍ച്ചയായി മാറിക്കൊണ്ടിരിക്കുകയാണ്. മലയാളികളുടെ എക്കാലത്തെയും മികച്ച അഭിനേത്രികളിലൊരാളായിരുന്നു ശ്രീവിദ്യ. കുട്ടിക്കാലത്ത് തന്നെ കലാരംഗത്ത് കഴിവ് തെളിയിച്ചിരുന്നു താരം.





   13ാമത്തെ വയസിലായിരുന്നു ശ്രീവിദ്യ അഭിനയലോകത്തേക്കെത്തുന്നത്. തിരുവുള്‍ ചൊല്‍വര്‍ എന്ന ചിത്രത്തിലൂടെയായിരുന്നു അത്. അമ്പലപ്രാവ് എന്ന സിനിമയിലെ നൃത്തരംഗത്തും താരം അഭിനയിച്ചിരുന്നു. പ്രശസ്ത ഗായികയായ എംഎല്‍ വസന്തകുമാരിയുടേയും ആര്‍ കൃഷ്ണമൂര്‍ത്തിയുടേയും മകളായാണ് ശ്രീവിദ്യ ജനിച്ചത്. വ്യക്തി ജീവിതത്തിലെ പല തീരുമാനങ്ങളും പരാജയമായിരുന്നു. കമല്‍ഹാസനുമായുള്ള പ്രണയം ഒരുകാലത്ത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ആശുപത്രിയില്‍ കഴിഞ്ഞിരുന്ന ശ്രീവിദ്യയെ കാണാനായി കമല്‍ഹാസന്‍ എത്തിയതും വാര്‍ത്തയായിരുന്നു.





  സിനിമയില്‍ നിന്നും മികച്ച അവസരങ്ങള്‍ ലഭിച്ചിരുന്നുവെങ്കിലും ജീവിതത്തില്‍ അത്ര നല്ല അനുഭവങ്ങളായിരുന്നില്ല താരത്തെ കാത്തിരുന്നത്. ശ്രീവിദ്യയും ഭരതനും പ്രണയത്തിലായിരുന്നുവെന്നും അവരുടെ പ്രണയത്തിലെ ഹംസമായിരുന്നു താനെന്നും മുന്‍പൊരിക്കല്‍ കെപിഎസി ലളിത പറഞ്ഞിരുന്നു. ശ്രീവിദ്യയെ അന്ന് ഭരതേട്ടന്‍ വിളിച്ചിരുന്നത് തന്റെ വീട്ടിലെ ഫോണിലായിരുന്നുവെന്നും അവര്‍ പറഞ്ഞിരുന്നു. അവര്‍ പിരിയുകയാണെന്നറിഞ്ഞപ്പോള്‍ വഴക്ക് പറഞ്ഞിരുന്നു. വിവാഹശേഷം അവരുടെ ബന്ധം വീണ്ടും തുടങ്ങിയെന്നറിഞ്ഞപ്പോള്‍ കരയാനേ കഴിഞ്ഞുള്ളൂവെന്നായിരുന്നു കെപിഎസി ലളിത പറഞ്ഞത്. കഥാപാത്രങ്ങളിലൂടെയായി ഇന്നും ശ്രീവിദ്യ പ്രേക്ഷക മനസില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്. തമിഴ്‌നാട്ടുകാരിയായിരുന്നുവെങ്കിലും കേരളത്തിന്റെ മകളായി മാറുകയായിരുന്നു താരം. ശ്രീവിദ്യയുടെ സിനിമാജീവിതത്തിലേയും വ്യക്തി ജീവിതത്തിലേയും കാര്യങ്ങളെല്ലാം വീണ്ടും ചര്‍ച്ചയായി മാറിക്കൊണ്ടിരിക്കുകയാണ്. 




  നിര്‍മ്മാതാവായിരുന്ന ജോര്‍ജ് തോമസായിരുന്നു ശ്രീവിദ്യയെ വിവാഹം ചെയ്തത്. അദ്ദേഹത്തിന്റെ സ്വഭാവം ശരിയല്ലെന്നും ഈ ബന്ധം ശരിയാവില്ലെന്നും പ്രിയപ്പെട്ടവര്‍ സൂചിപ്പിച്ചിരുന്നു. എന്നാല്‍ അതൊന്നും അന്ന് ശ്രീവിദ്യ ചെവിക്കൊണ്ടിരുന്നില്ല. വിവാഹം കഴിഞ്ഞ് വീണ്ടും അഭിനയിക്കാനായി അദ്ദേഹം നിര്‍ബന്ധിച്ചപ്പോഴായിരുന്നു സ്വഭാവത്തെക്കുറിച്ച് ശ്രീവിദ്യ മനസിലാസ്സിലാകുന്നത്. രണ്ടുവര്‍ഷത്തിന് ശേഷം ഇരുവരും വേര്‍പിരിയുകയായിരുന്നു.

Find out more: