ചിരിയുടെ മാലപ്പടക്കവുമായി 'ആനന്ദം പരമാന്ദം' ടീസർ! ഷാഫി സംവിധാനം ചെയ്യുന്ന ചിത്രം ഫാമിലി, ഹ്യൂമർ, എന്റർടെയ്നറായാണ് ചിത്രമൊരുങ്ങുന്നത്. ബന്ധങ്ങളുടെ കഥയാണ് അടിസ്ഥാനപരമായി പറയുന്നത്. 'പഞ്ചവർണ്ണത്തത്ത', 'ആനക്കള്ളൻ' എന്നീ ചിത്രങ്ങൾക്കു ശേഷം സപ്തതരംഗ് ക്രിയേഷൻസിന്റെ ബാനറിൽ ഒ.പി. ഉണ്ണികൃഷ്ണൻ, സന്തോഷ് വള്ളക്കാലിൽ, ജയഗോപാൽ, പി.എസ്. പ്രേമാനന്ദൻ, കെ. മധു എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ എം. സിന്ധുരാജ് എഴുതുന്നു. ഷറഫുദ്ദീൻ നായകനായെത്തുന്ന പുതിയ ചിത്രമാണ് 'ആനന്ദം പരമാനന്ദം'. ചിത്രത്തിന്റെ ടീസർ സൈന മൂവീസിലൂടെ റിലീസായി. ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ച് വിശ്രമ ജീവിതത്തിലേക്കു കടന്ന പോസ്റ്റ്മാൻ ദിവാകരക്കുറുപ്പ്,
വിവാഹം കഴിക്കാനുള്ള സ്വപ്നവുമായി ഗൾഫിൽ നിന്നും എത്തുന്ന പി.പി. ഗിരീഷ് എന്ന യുവാവിനേയും കേന്ദ്രീകരിച്ചാണ് ഈ ചിത്രത്തിന്റെ പ്രമേയം. ദിവാകരക്കുറുപ്പിനെ ഇന്ദ്രൻസും, പി.പി.ഗിരീഷിനെ ഷറഫുദ്ദീനും അവതരിപ്പിക്കുന്നു. 'തിങ്കളാഴ്ച്ച നിശ്ചയം' ഫെയിം അനഘ നാരായണനാണ് നായിക. അജുവർഗീസിന്റെ 'മുളകിട്ട ഗോപി' ഈ ചിത്രത്തിലെ മറ്റൊരു രസാകരമായ കഥാപാത്രമാണ്. മറ്റൊരു പ്രധാന കഥാപാത്രം ബൈജു സന്തോഷിന്റെ 'സുധനളിയനാണ്. പാലക്കാട് ജില്ലയിലെ കൊല്ലങ്കോടും പരിസരങ്ങളിലുമായിട്ടാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തികരിച്ചത്. നു മഞ്ജിത്തിന്റെ വരികൾക്ക് ഷാൻ റഹ്മാൻ ഈണം പകരുന്നു.
ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ച് വിശ്രമ ജീവിതത്തിലേക്കു കടന്ന പോസ്റ്റ്മാൻ ദിവാകരക്കുറുപ്പ്, വിവാഹം കഴിക്കാനുള്ള സ്വപ്നവുമായി ഗൾഫിൽ നിന്നും എത്തുന്ന പി.പി. ഗിരീഷ് എന്ന യുവാവിനേയും കേന്ദ്രീകരിച്ചാണ് ഈ ചിത്രത്തിന്റെ പ്രമേയം. ദിവാകരക്കുറുപ്പിനെ ഇന്ദ്രൻസും, പി.പി.ഗിരീഷിനെ ഷറഫുദ്ദീനും അവതരിപ്പിക്കുന്നു. 'തിങ്കളാഴ്ച്ച നിശ്ചയം' ഫെയിം അനഘ നാരായണനാണ് നായിക.
ഛായാഗ്രഹണം- മനോജ് പിള്ള, എഡിറ്റർ- വി.സാജൻ, കല-അർക്കൻ, മേക്കപ്പ്-പട്ടണം റഷീദ്, കോസ്റ്റ്യൂം ഡിസൈൻ- സമീറാ സനീഷ്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ-റിയാസ്, അസ്സോസ്സിയേറ്റ് ഡയറക്ടർ- രാജീവ് ഷെട്ടി, പ്രൊഡക്ഷൻ മാനേജേഴ്‌സ്- ശരത്, അന്ന. പ്രൊഡക്ഷൻ എക്‌സിക്കുട്ടീവ്- ബാബുരാജ് മനിശ്ശേരി, പ്രൊഡക്ഷൻ കൺട്രോളർ- ഡിക്‌സൻപൊടുത്താസ്. സപ്തത തരംഗ് റിലീസ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു. സാദിഖ്, കിച്ചു ടെല്ലസ്, കൃഷ്ണചന്ദ്രൻ, ശാലു റഹിം, കിജൻ രാഘവൻ, വനിത കൃഷ്ണചന്ദ്രൻ, നിഷാ സാരംഗ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
Find out more: