എന്റെ പ്രായത്തെ ഞാൻ മാറ്റും; വർക്കൗട്ട് വീഡിയോ പങ്കുവച്ച് നടി ജ്യോതിക! മൽഹാസൻ, രജനീകാന്ത്, വിജയ്, അജിത്, സൂര്യ, വിക്രം, അർജുൻ, ശരത്കുമാർ അങ്ങനെ നിരവധി മികച്ച അഭിനേതാക്കൾക്കൊപ്പം ജ്യോതിക സ്ക്രീൻ പങ്കിട്ടുണ്ട്. ഏറെ നാളത്തെ പ്രണയത്തിന് ശേഷം 2006ലായിരുന്നു നടൻ സൂര്യയുമായുള്ള ജ്യോതികയുടെ വിവാഹം. ദിയ, ദേവ് എന്ന് പേരുള്ള രണ്ട് മക്കളും താരദമ്പതികൾക്കുണ്ട്. വിവാഹ ശേഷം അഭിനയത്തിൽ നിന്ന് കുറച്ചു നാൾ ജ്യോതിക മാറി നിന്നിരുന്നു. പിന്നീട് 2015 ൽ 36 വയദിനിലെ എന്ന ചിത്രത്തിലൂടെ സിനിമ ലോകത്തേക്ക് ജ്യോതിക വൻ തിരിച്ചുവരവും നടത്തി. താരജാഡകളൊന്നുമില്ലാതെയാണ് പലപ്പോഴും പൊതുവേദികളിൽ ഉൾപ്പെടെ ജ്യോതികയെ കാണാറ്. കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റെ 44-ാം പിറന്നാൾ. ആരാധകരും സഹപ്രവർത്തകരുമുൾപ്പെടെ നിരവധി പേരാണ് ജ്യോതികയ്ക്ക് ആശംസകൾ നേർന്നത്.




 തെന്നിന്ത്യയൊട്ടാകെ ആരാധകരുള്ള നടിമാരിലൊരാളാണ് ജ്യോതിക. ഒരുവിധപ്പെട്ട മുൻനിര നായകൻമാർക്കൊപ്പമെല്ലാം ജ്യോതിക ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു. ഈ പിറന്നാളിന് ഞാനെനിക്ക് കരുത്തും ആരോഗ്യവും സമ്മാനിക്കുന്നു. പ്രായം എന്നെ മാറ്റാൻ ഞാൻ അനുവദിക്കില്ല. എന്റെ പ്രായത്തെ ഞാൻ മാറ്റും- എന്നാണ് വീഡിയോ പങ്കുവച്ച് ജ്യോതിക കുറിച്ചത്. സിങ്കപ്പെണ്ണേ, എല്ലാവർക്കും പ്രചോദനമാണ് ജോ, നിങ്ങൾ എല്ലായ്പ്പോഴും ഞങ്ങൾക്ക് പ്രചോദനമാണ് തുടങ്ങി നിരവധി കമന്റുകളാണ് ജ്യോതികയുടെ വീഡിയോയ്ക്ക് ആരാധകർ നൽകുന്ന കമന്റുകൾ.പിറന്നാൾ ദിനത്തിൽ തന്റെ വർക്കൗട്ട് വീഡിയോയാണ് താരം പങ്കുവച്ചത്.




ജിമ്മിൽ നിന്ന് തന്റെ ട്രെയ്‌നർ മഹേഷ് ഘനേക്കർക്കൊപ്പമുള്ള വർക്കൗട്ട് വീഡിയോയാണ് താരം പങ്കുവച്ചിരിക്കുന്നത്. റോഷാക്ക് എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ചിത്രം കൂടിയാണ് കാതൽ. 12 വർഷങ്ങൾക്ക് ശേഷം ജ്യോതിക മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് കാതൽ. ജ്യോതികയുടെ പിറന്നാൾ ദിനത്തിൽ അണിയറപ്രവർത്തകർ ചിത്രത്തിന്റെ പോസ്റ്ററും പങ്കുവച്ചിരുന്നു.മമ്മൂട്ടി- ജിയോ ബേബി കൂട്ടുകെട്ടിലെത്തുന്ന കാതൽ ആണ് ജ്യോതികയുടേതായി ഇനി വരാൻ പോകുന്ന ചിത്രം.ജയ് ഭീം എന്ന ചിത്രം ഇന്ത്യൻ സിനിമയൊട്ടാകെയുള്ള ഹീറോയിസം എന്ന ക്ലീഷേ തകർത്തു എന്ന് കഴിഞ്ഞ ദിവസം ഒരു അവാർഡ് പരിപാടിയ്ക്കിടെ ജ്യോതിക പറഞ്ഞിരുന്നു. 




സ്ക്രിപ്റ്റിൽ ഉള്ളതു പോലെ തന്നെ ചിത്രത്തിലെ നായകിയെ ആധാരമാക്കി കഥ പറഞ്ഞു എന്നുള്ളതാണ് ‍ഞാൻ കണ്ട മറ്റൊരു ഹീറോയിസം. സിനിമയുടെ നന്മയ്ക്ക് വേണ്ടി നമ്മൾ ഹീറോയിസത്തെ പൊളിച്ചെഴുതേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നാണ് എനിക്ക് പറയാനുള്ളത് എന്നും ജ്യോതിക പറഞ്ഞിരുന്നു.വിവാഹ ശേഷം മക്കളുടെ കാര്യങ്ങളുമായി തിരക്കിലായിരുന്ന ജ്യോതികയെ വർഷങ്ങൾക്ക് ശേഷം സിനിമയിലേക്ക് തിരികെ എത്തിച്ചതും സൂര്യ തന്നെയായിരുന്നു. മാതൃക ദമ്പതികളെന്നാണ് ഇവരെ പ്രേക്ഷകർ വിശേഷിപ്പിക്കുന്നതും.സിനിമയിൽ നായികയായി തിളങ്ങി നിന്ന സമയത്തായിരുന്നു ജ്യോതികയും സൂര്യയും വിവാഹിതരായത്.

Find out more: