ജിഷിന് എതിരെയാണോ വരദയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്? വരദ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്റിൽ നിന്നാണ് എല്ലാത്തിന്റെയും തുടക്കം. തുടർന്ന് നൽകിയ ഒരു അഭിമുഖത്തിൽ അങ്ങനെ ഒന്നില്ല, ഞങ്ങൾ വിവാഹ മോചിതരായിട്ടില്ല എന്ന് ജിഷിൻ വ്യക്തമാക്കി. ഇപ്പോഴിതാ വരദയുടെ പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റ് ജിഷിന്റെ ആ അഭിമുഖവുമായി കൂട്ടി കലർത്തിയണ് പുറത്ത് വരുന്നത്. കഴിഞ്ഞ കുറച്ച് ദിവസമായി സോഷ്യൽ മീഡിയയിൽ വൈറലാവുന്ന വിഷയമാണ് ജിഷിൻ മോഹനും വരദയും വിവാഹ മോചിതരായി എന്ന്. വരദ സോഷ്യൽ മീഡിയയിൽ നിന്നും ജിഷിനൊപ്പമുള്ള ചിത്രങ്ങളും മറ്റും ഡിലീറ്റ് ചെയ്തു എന്ന് പറഞ്ഞുകൊണ്ടാണ് വിവാഹ മോചന വാർത്തകൾ പ്രചരിച്ചു തുടങ്ങിയത്. തുടർന്ന് യൂട്യൂബിൽ സജീവമായ താരം ഡേ ഇൻ മൈ ലൈഫിലും മറ്റ് വീഡിയോകളിലും ഒന്നും ജിഷിനെ കാണിച്ചില്ല. എന്ന് മാത്രമല്ല, ജിഷിനെ കുറിച്ച് ഒരു വാക്കും സംസാരിച്ചതും ഇല്ല.




  ഇതെല്ലാം പ്രചരിയ്ക്കുന്ന വാർത്തകൾക്ക് ആക്കം കൂട്ടുകയായിരുന്നു. വിവാഹ മോചന വാർത്തകൾ ശക്തമായി പ്രചരിയ്ക്കുന്നതിന് ഇടയിലാണ് 'എന്റെ മൂക്ക് തൊടുന്ന ഇടത്ത് നിങ്ങളുടെ സ്വാതന്ത്രം അവസാനിയ്ക്കും' എന്ന് പറഞ്ഞ് വരദ ഇൻസ്റ്റഗ്രാം പോസ്റ്റ് പങ്കുവച്ചത്. അതിന് ശേഷം അനു ജോസഫിന് നൽകിയ അഭിമുഖത്തിൽ പ്രചരിയ്ക്കുന്ന വാർത്തയെ കുറിച്ച് ചോദിച്ചപ്പോൾ വരദ അത് നിഷേധിച്ചിട്ടില്ല. ശരിയോ തെറ്റോ, മറ്റുള്ളവരുടെ സ്വകാര്യ ജീവിതത്തിൽ കയറി ഇടപെടാൻ ആർക്കും അവകാശമില്ല, അത് തെറ്റാണ് എന്നായിരുന്നു വരദയുടെ പ്രതികരണം.




  അതിനിടയിൽ ഫോക്കസ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ വിവാഹ മോചനത്തെ കുറിച്ച് ചോദിച്ചപ്പോൾ 'വരദ പറഞ്ഞത് തന്നെയാണ് ശരി, മൂക്ക് തൊടുന്ന ഇടത്ത് സ്വാതന്ത്രം അവസാനിയ്ക്കും' എന്ന് ജിഷിനും പറഞ്ഞു. ഇതുവരെ വിവാഹ മോചിതരായിട്ടില്ല, ഇനി ആവുമ്പോൾ പറയാം എന്നായിരുന്നു അവതാരക ആവർത്തിച്ച് ചോദിച്ചപ്പോൾ ജിഷിന്റെ പ്രതികരണം.വിഷയം ഇങ്ങനെ മുന്നോട്ട് പോയിക്കൊണ്ടിരിയ്ക്ക് ഇതാ പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റുമായി എത്തിയിരിയ്ക്കുകയാണ് വരദ. എന്തിനാണ് ജനങ്ങൾ നുണ പറയുന്നത്? എന്ന് ചോദിച്ചുകൊണ്ടാണ് വരദയുടെ പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റ്.




   നുണ പറയുന്ന എട്ട് സാഹചര്യങ്ങളും വരദ എണ്ണി പറയുന്നുണ്ട്. അത് ഇപ്രകാരമാണ്, 'തെറ്റുകൾ മറച്ചുവയ്ക്കാൻ, ആരെങ്കിലും സംരക്ഷിക്കാൻ, എന്തെങ്കിലും നേടിയെടുക്കാൻ (അഭിമുഖങ്ങളിൽ കള്ളം പറയുന്നത്), പ്രശംസ നേടാൻ, പ്രശ്‌നങ്ങളിൽ നിന്ന് ഒളിച്ചോടാൻ, നാണക്കേട് മറക്കാൻ, സ്വകാര്യ സൂക്ഷിക്കാൻ, വിവരങ്ങൾ മറച്ച് വച്ച് മാധ്യമങ്ങൾക്ക് മുന്നിൽ അവരവരുടെ അധികാരം കാണിക്കാൻ''- ഇതിൽ അഭിമുഖങ്ങളിൽ കള്ളം പറയുന്നത് എന്തിനാണ് എന്ന വരദയുടെ ചോദ്യമാണ് ഇപ്പോൾ പ്രേക്ഷകർ ഏറ്റെടുത്തിരിയ്ക്കുന്നത്.

Find out more: