മുജ്ജന്മത്തിലേ ബന്ധമുണ്ടെന്ന് ജ്യോത്സ്യൻ പറഞ്ഞു,എന്ത് വന്നാലും അനുഭവിക്കാൻ റെഡിയെന്ന് മാധവി!അനന്യയുടെ സഹോദരൻ കൂടിയായ അർജ്ജുൻ ആസിഫ് അലി നായകനായെത്തിയ 'കുഞ്ഞെൽദോ' എന്ന സിനിമയിലൂടെയാണ് കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. സാറാസ്, വൂൾഫ്, ഒരു റൊണാൾഡോ ചിത്രം, കുട്ടൻപിള്ളയുടെ ശിവരാത്രി, തങ്കഭസ്മകുറിയിട്ട തമ്പുരാട്ടി തുടങ്ങിയ ചിത്രങ്ങളിലും അർജുൻ അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ ഞാനും എന്റാളും റിയാലിറ്റി ഷോയിൽ മത്സരാർത്ഥികൾ ആണ് അർജുനും മാധവിയും. നടൻ, ആർജെ, അവതാരകൻ തുടങ്ങി വ്യത്യസ്ത മുഖങ്ങളിൽ തിളങ്ങുന്ന താരമാണ് അർജുൻ. അടുത്തിടെയാണ് അർജുൻ വിവാഹിതനായത് മാധവിയാണ് അർജ്ജുൻ്റെ ഭാര്യ. ഞങ്ങൾക്ക് വലിയ കഥയൊന്നും ഇല്ല പറയാൻ ഒരുപാട് ആളുകളെ പ്രണയിച്ചിട്ടുണ്ടെന്നും അർജുൻ പറയുന്നു. "തനിക്കും പ്രണയം ഉണ്ടായിരുന്നു. അയാൾ ഇപ്പോ വിവാഹം കഴിഞ്ഞു വളരെ നന്നായി ജീവിക്കുന്നു.





  അതിനുശേഷം ആലോചനകൾ വന്നിരുന്നു. എന്നാൽ വിവാഹം ഇപ്പോൾ വേണ്ട എന്നു പറഞ്ഞു നിന്ന സമയത്താണ് കസിൻ വഴി ഈ അർജുന്റെ ആലോചന വരുന്നത്", മാധവി സംസാരിച്ചു തുടങ്ങുന്നു.ആര്ജെ ആയിരുന്നു കുറച്ചുനാൾ. ആങ്കർ ചെയ്തു.അച്ഛനും അമ്മയും, ചേച്ചിയും ഭർത്താവ് ആഞ്ജനേയനും അടങ്ങുന്നതാണ് കുടുംബം. ഞങ്ങളുടെ കല്യാണം കഴിഞ്ഞത് അടുത്തിടെയാണ്. അവതാരകയുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയാണ് മാധവിയും, അർജുനും.  ഞങ്ങൾക്ക് പരസ്പരം അറിയാമായിരുന്നു. ഏട്ടൻ ഇടുന്ന ഫോട്ടോസ് ഞാനും എന്റെ ഫോട്ടോസ് ഏട്ടനും കാണാറുണ്ടായിരുന്നു. ഞങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും ഫോളോ ചെയ്യുണ്ടായിരുന്നു. ഞാൻ ഏട്ടനെ ഫോളോ ചെയ്യുകയായിരുന്നു.




  എന്നാൽ ഏട്ടൻ എന്നെ ഫോളോ ചെയ്യുന്നുണ്ടയിരുന്നില്ല. വിവാഹാലോചനകൾ വീട്ടിൽ നടക്കുന്നതും ഉണ്ട് കസിൻ അപ്പോൾ പറഞ്ഞു ഞാൻ അങ്ങോട്ട് ഏട്ടനോട് സംസാരിക്കാൻ. അങ്ങനെയാണ് ഞാൻ സംസാരിച്ചു തുടങ്ങിയത്- മാധവി പറഞ്ഞു. വീട്ടിൽ ജാതകം നോക്കി പൊരുത്തം നോക്കിയപ്പോൾ ആറു പൊരുത്തമേ ഉണ്ടായുള്ളൂ എന്ന് മാധവി പറയുമ്പോൾ ആറ് പൊരുത്തം ഉണ്ട് അങ്ങനെ പറയാൻ ഹരി പത്തനാപുരം തിരുത്തുന്നു. ആറ് പൊരുത്തം ഉള്ളൂവെങ്കിലും ഞങ്ങൾ തമ്മിൽ മുജ്ജന്മ ബന്ധം ഉണ്ടന്ന് ജ്യോത്സ്യൻ പറഞ്ഞതായും മാധവി പറയുന്നുണ്ട്. വിവാഹം നടക്കാൻ ഉണ്ടായ ഫാക്ടറിനെ കുറിച്ചും താര ദമ്പതികൾ ഷോയിൽ പറഞ്ഞു. തന്റെ അച്ഛൻ മുഖാന്തിരം ആണ് ഈ വിവാഹം നടന്നതും നീണ്ടു പോയതും എന്നും മാധവി പറയുന്നു. (അച്ഛൻ വിവാഹത്തിന് മുൻപേ മരിച്ചുപോയിരുന്നു). 





  ഞാൻ പലതും വേണ്ട വേണ്ട എന്ന് തീരുമാനിക്കുകയും, അവസാനം വീട്ടുകാരുടെ നിർബന്ധത്തിനു ആണ് ഞാൻ അവസാനം ഓക്കേ പറഞ്ഞത്. എന്നാൽ പോലും ഈ ആള് മതി മറ്റൊരാളെ കുറിച്ച് ഞാൻ ചിന്തിക്കുന്നതെ ഇല്ല എന്ന് ഞാൻ തീരുമാനിക്കുന്നത് ശരിക്കും അച്ഛൻ മരിച്ച നാളുകളിൽ ആണ്.അമ്മയും ആ സമയം കോവിഡ് ആയിട്ട് ദുബായിൽ വീട്ടിൽ ആയിരുന്നു. അച്ഛൻ ഐസിയുവിലും. അമ്മയ്ക്കും ബോഡിയുടെ ഒപ്പം വരാൻ ആയില്ല. അച്ഛൻ തനിയെ ആണ് വന്നത്. ഒരു അനുജൻ മാത്രമാണ് എനിക്ക് ഉള്ളത്. എല്ലാം ഞങ്ങൾ മാനേജ് ചെയ്യണം. ആ ഒരു 3 ദിനം ഞാൻ തീർത്തും അനുഭവിച്ചു. ആ സമയം എനിക്ക് ഒപ്പം ഉറങ്ങാതെ ഉണ്ടായിരുന്നത് ഏട്ടൻ ആണ്. ഏട്ടൻ ഇടയ്ക്ക് പറയും സിനിമ മേഖലയാണ് നീ വിചാരിക്കും പോലെ അല്ലെന്ന്. എങ്കിലും ഞാൻ എന്തും സഹിക്കാൻ തയ്യാറാണ്.- മാധവി പറയുന്നു.

Find out more: