ഇനി മലയാളത്തിലെ മഹാനടനൊപ്പം; വിജയ് സേതുപതി മമ്മൂട്ടിക്കൊപ്പം! കാക്ക മുട്ടൈ ഫെയിം എം. മണികണ്ഠൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിനായാണ് ഇരുവരും ഒരുമിച്. സൂപ്പർ സ്റ്റാറുകൾക്കൊപ്പം സ്ക്രീൻ പങ്കിടുന്നതിൽ ഏറെ ഇഷ്ടമുള്ള വിജയ് സേതുപതി ഇതാദ്യമായാണ് മലയാളത്തിലെ സൂപ്പർ സ്റ്റാറിനൊപ്പം അഭിനയിക്കുന്നത്. രജനികാന്തിനൊപ്പം പേട്ടയിലും കമലഹാസനൊപ്പം വിക്രമിലും നിർണായക കഥാപാത്രമായി ഇതിനോടകം വിജയ് സേതുപതി എത്തിയിരുന്നു. വിജയ് ചിത്രം മാസ്റ്ററിലും പ്രധാന വില്ലൻ‌ കഥാപാത്രം അവതരിപ്പിച്ചത് വിജയ് സേതുപതിയാണ്.മലയാളത്തിൻ്റെ മഹാനടൻ മമ്മൂട്ടിയും തമിഴകത്തിൻ്റെ മക്കൾ സെൽവൻ വിജയ് സേതുപതിയും ആദ്യമായി ഒന്നിക്കുന്നു. പുതിയ തമിഴ് ചിത്രത്തിലാണ് ഇരുവരും ഒന്നിച്ച് വെള്ളിത്തിരയിലെത്തുന്നത്.  





  അഭിനയ ശൈലികൊണ്ടും മികവുകൊണ്ടും ഇന്ത്യൻ സിനിമ ലോകത്ത് ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞിരിക്കുന്നു വിജയ് സേതുപതി. വിവിധ ഭാഷകളിലായി നിരവധി ചിത്രങ്ങളാണ് ഇപ്പോൾ ഈ താരത്തിൻ്റെതായി ഒരുങ്ങുന്നത്. ഹിന്ദി ചിത്രം ജവാനിൽ ഷാരുഖ് ഖാനു വില്ലനായി എത്തുമ്പോൾ തന്നെ നായകനായുള്ള മറ്റൊരു ചിത്രവും അണിയറയിൽ ഒരുങ്ങുന്നുണ്ട്. കത്രീന കൈഫും വിജയ് സേതുപതിയും പ്രധാന വേഷത്തിലെത്തുന്ന ഹിന്ദി ചിത്രം മേരി ക്രിസ്മസ് റിലീസാകാനുള്ള തയാറെടുപ്പിലാണ്. വില്ലൻ‌ കഥാപാത്രത്തെ അവതരിപ്പിക്കുന്ന മൈക്കിൾ എന്ന തെലുങ്കു ചിത്രവും അവസാന ഘട്ട പണിപ്പുിരയിലാണ്. വെട്രിമാരൻ സംവിധാനം ചെയ്യുന്ന വിടുതലൈ, ഗാന്ധി ടോക്സ് എന്നീ ചിത്രങ്ങളും തമിഴിൽ ഒരുങ്ങുന്നുണ്ട്. സെയ് റാം നരസിംഹ റെഡ്ഡി എന്ന ചിത്രത്തിലൂടെ തെലുങ്ക് സൂപ്പർ സ്റ്റാറിനൊപ്പം തെലുങ്കു ചിത്രത്തിൽ അഭിനയിച്ചിട്ടുള്ളതാണ്.





അറ്റ്ലി സംവിധാനം ചെയ്യുന്ന ഹിന്ദി ചിത്രം ജവാനിലൂടെ ഷാരുഖ് ഖാനൊപ്പവും വിജയ് സേതുപതി അഭിനയിക്കുന്നുണ്ട്. മുമ്പ് മലയാളത്തിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ആദ്യമായാണ് മമ്മൂട്ടിക്കൊപ്പം ഒരു സിനിമയിലെത്തുന്നത്. കാക്ക മുട്ടൈ ഒരുക്കി ദേശിയ പുരസ്കാരം നേടിയ എം. മണികണ്ഠനു മായി ചേർന്നുള്ള വിജയ് സേതുപതിയുടെ മൂന്നാമത്തെ ചിത്രമാണ് ഇനി ഒരുങ്ങുന്നത്. ഇതിനു മുമ്പ് ആണ്ടവൻ കട്ടളൈ, ഈ വർഷമാദ്യം റിലീസായ കടൈസി വ്യവസായി എന്നീ ചിത്രങ്ങൾ വിജയ് സേതുപതിയെ നായകനാക്കിയാണ് എം. മണികണ്ഠൻ ഒരുക്കിയത്.




പേരൻപിനു ശേഷം മമ്മൂട്ടി വീണ്ടും തമിഴിൽ അഭിനയിക്കുന്ന ചിത്രത്തിൻ്റെ പേരും മറ്റു വിവരങ്ങളും പുറത്തു വന്നിട്ടില്ല. രണ്ടു സൂപ്പർ താരങ്ങൾ ഒന്നിക്കുന്ന ചിത്രത്തിൻ്റെ ഷൂട്ടിംഗ് അടുത്ത വർഷമാകും ആരംഭിക്കുന്നത്. തെലുങ്കിൽ മമ്മൂട്ടി പ്രധാന വേഷത്തിലെത്തിയ ഏജൻ്റ് റിലീസിന് തയാറാകുന്നു. ഇതിനു മുമ്പ് യാത്രയാണ് മമ്മൂട്ടി നായകനായി എത്തിയ തെലുങ്കു ചിത്രം. ഇപ്പോൾ അന്യ ഭാഷകളിലും നിരവധി ചിത്രങ്ങളാണ് മമ്മൂട്ടിയ്ക്കായി കാത്തിരിക്കുന്നത്.

Find out more: