എസ്.ഐ. രാജ്കുമാറായി ഷറഫ്ഫുദീൻ; അദൃശ്യം' ക്യാരക്ടർ പോസ്റ്റർ പുറത്ത്! നവംബറിൽ റിലീസ് അനൗൺസ് ചെയ്തിരിക്കുന്ന ചിത്രത്തിൽ എസ് ഐ രാജകുമാർ ആയി അഭിനയിക്കുന്ന ഷറഫുദ്ദീന്റെ ക്യാരക്ടർ പോസ്റ്റർ ആണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്. ജോജു ജോർജ്, നരേൻ, ഷറഫുദ്ദീൻ എന്നിവർ മലയാളത്തിൽ പ്രധാനവേഷത്തിൽ എത്തുമ്പോൾ പരിയേറും പെരുമാൾ ഫെയിം കതിർ, നരേയ്ൻ, നട്ടി നടരാജൻ തുടങ്ങിയവരാണ് തമിഴിൽ പ്രധാനവേഷത്തിൽ എത്തുന്നത്. മലയാളത്തിലും തമിഴിലുമായി ഒരേസമയം ചിത്രീകരണം നടത്തുന്ന ബിഗ് ബഡ്ജറ്റ് ചിത്രം 'അദൃശ്യ'ത്തിന്റെ പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. കയൽ ആനന്ദി, പവിത്ര ലക്ഷ്മി, ആത്മീയ രാജൻ, പ്രതാപ് പോത്തൻ, ജോൺ വിജയ്, മുനിഷ്‌കാന്ത്, സിനിൽ സൈൻയുദീൻ ,വിനോദിനി, അഞ്ജലി റാവു, ബിന്ദു സഞ്ജീവ്, തുടങ്ങിയവരും ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളായി എത്തുന്നുണ്ട്.




 
 നവാഗതനായ സാക് ഹാരിസാണ് ചിത്രം തിരക്കഥയും സംഭാഷണവും എഴുതി സംവിധാനം ചെയ്യുന്നത്. ഫോറൻസിക്, കള എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ ബാനർ ആയ ജുവിസ് പ്രൊഡക്ഷനും യു.എ.എൻ ഫിലിം ഹൗസ്, എ.എ.എ. ആർ പ്രൊഡക്ഷൻസ് എന്നിവരും സംയുക്തമായിട്ടാണ് ചിത്രം നിർമ്മിക്കുന്നത്. ചെന്നൈ പോണ്ടിച്ചേരി എന്നിവിടങ്ങളിൽ ആണ് ഈ ചിത്രം പൂർത്തിയാക്കിയത്. ഒരേസമയം തന്നെ രണ്ട് ഭാഷകളിലായി വ്യത്യസ്ത താരങ്ങളെ കൊണ്ട് അഭിനയിപ്പിച്ചാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. തമിഴിൽ 'യുക്കി' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. പാക്ക്യരാജ് രാമലിംഗം കഥ എഴുതിയ ഈ ചിത്രത്തിന് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് പുഷ്പരാജ് സന്തോഷ് ആണ്. രഞ്ജിൻ രാജ് സംഗീത സംവിധാനവും ഡോൺ വിൻസന്റ് പശ്ചാത്തല സംഗീതവും ഒരുക്കുന്നു. 




പി.ആർ.ഒ ആതിര ദിൽജിത്ത്. മലയാളത്തിലും തമിഴിലുമായി ഒരേസമയം ചിത്രീകരണം നടത്തുന്ന ബിഗ് ബഡ്ജറ്റ് ചിത്രം 'അദൃശ്യ'ത്തിന്റെ പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. നവംബറിൽ റിലീസ് അനൗൺസ് ചെയ്തിരിക്കുന്ന ചിത്രത്തിൽ എസ് ഐ രാജകുമാർ ആയി അഭിനയിക്കുന്ന ഷറഫുദ്ദീന്റെ ക്യാരക്ടർ പോസ്റ്റർ ആണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്. ജോജു ജോർജ്, നരേൻ, ഷറഫുദ്ദീൻ എന്നിവർ മലയാളത്തിൽ പ്രധാനവേഷത്തിൽ എത്തുമ്പോൾ പരിയേറും പെരുമാൾ ഫെയിം കതിർ, നരേയ്ൻ, നട്ടി നടരാജൻ തുടങ്ങിയവരാണ് തമിഴിൽ പ്രധാനവേഷത്തിൽ എത്തുന്നത്. നവാഗതനായ സാക് ഹാരിസാണ് ചിത്രം തിരക്കഥയും സംഭാഷണവും എഴുതി സംവിധാനം ചെയ്യുന്നത്. 





ഫോറൻസിക്, കള എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ ബാനർ ആയ ജുവിസ് പ്രൊഡക്ഷനും യു.എ.എൻ ഫിലിം ഹൗസ്, എ.എ.എ. ആർ പ്രൊഡക്ഷൻസ് എന്നിവരും സംയുക്തമായിട്ടാണ് ചിത്രം നിർമ്മിക്കുന്നത്. ചെന്നൈ പോണ്ടിച്ചേരി എന്നിവിടങ്ങളിൽ ആണ് ഈ ചിത്രം പൂർത്തിയാക്കിയത്. ഒരേസമയം തന്നെ രണ്ട് ഭാഷകളിലായി വ്യത്യസ്ത താരങ്ങളെ കൊണ്ട് അഭിനയിപ്പിച്ചാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. തമിഴിൽ 'യുക്കി' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. പാക്ക്യരാജ് രാമലിംഗം കഥ എഴുതിയ ഈ ചിത്രത്തിന് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് പുഷ്പരാജ് സന്തോഷ് ആണ്. രഞ്ജിൻ രാജ് സംഗീത സംവിധാനവും ഡോൺ വിൻസന്റ് പശ്ചാത്തല സംഗീതവും ഒരുക്കുന്നു. പി.ആർ.ഒ ആതിര ദിൽജിത്ത്.

Find out more: