2018 -ൽ അമല പോൾ രണ്ടാം വിവാഹം ചെയ്തോ? അമല പോൾ നൽകിയ മറുപടി ഇങ്ങനെ! തമിഴ്, തെലിങ്ക്, മലയാളം, കന്നട സിനിമകളിൽ സജീവമാണെങ്കിലും ഒരു സമയം ഒരു സിനിമ എന്നതാണ് അമലയുടെ രീതി. ടീച്ചർ എന്ന മലയാള സിനിമയാണ് ഉടൻ റിലീസ് ചെയ്യുന്ന അമല പോൾ ചിത്രം. സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ് മീറ്റിന് ഇടയിൽ സ്വകാര്യ ജീവിതത്തെ കുറിച്ചൊരു ചോദ്യം വന്നപ്പോൾ അതിന് നടി നൽകിയ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.  സിനിമകൾ തിരഞ്ഞെടുത്ത് ചെയ്യുന്നതിൽ വളരെ സെലക്ടീവ് ആണ് ഇപ്പോൾ അമല പോൾ. ഭവീന്ദർ സിംഗുമായി 2018 ൽ അമല പോളിന്റെ വിവാഹം കഴിഞ്ഞു എന്ന വാർത്ത കേട്ടല്ലോ, അതിനെ കുറിച്ച് എന്താണ് പറയാനുള്ളത് എന്നായിരുന്നു റിപ്പോർട്ടറുടെ ചോദ്യം.




  'അത് പേഴ്‌സണൽ കാര്യമാണ്. നമ്മൾ വന്നത് മൂവി പ്രമോഷന് വേണ്ടിയല്ലെ, അതിനെ കുറിച്ചുള്ള ചോദ്യങ്ങൾ ചോദിക്കാം' എന്നാണ് റിപ്പോർട്ടർക്ക് അമല മറുപടി നൽകിയത്.താരങ്ങളുടെ സ്വകാര്യ ജീവിതത്തെ കുറിച്ചുള്ള ചോദ്യങ്ങൾ പലപ്പോഴും പ്രസ് മീറ്റുകളിൽ വൈറലാവാറുണ്ട്. റിപ്പോർട്ടർമാരുടെ അനാവശ്യ ചോദ്യത്തെയും വിമർശിക്കപ്പെട്ടിരുന്നു. അതിനുള്ള അസ്സൽ മറുപടിയാണ് അമല നൽകിയത് എന്ന് സോഷ്യൽ മീഡിയ പറയുന്നു.അമല പോളിന്റെ പ്രതികരണം സോഷ്യൽ മീഡിയ ഏറ്റെടുത്തിരിയ്ക്കുകയാണ്. ട്രോൾ വീഡിയോകളും മീമും സജീവം.രണ്ട് വർഷം പൂർത്തിയാവുന്നതിന് മുൻപേ തന്നെ ആ ബന്ധം വേർപിരിഞ്ഞു. 




  അമലയുമായുള്ള വിവാഹ മോചനത്തിന് ശേഷം എ എൽ വിജയ് മറ്റൊരു വിവാഹം ചെയ്യുകയും ചെയ്തു. എന്നാൽ അമല തന്റെ യാത്രകളും പാഷനുമായി മുന്നോട്ട് പോകുകയായിരുന്നു.2014 ൽ ആണ് അമല പോളും സംവിധായകൻ എ എൽ വിജയ് യും തമ്മിലുള്ള വിവാഹം നടന്നത്.അതിൽ ഏറ്റവും ശക്തമായ ഗോസിപ്പ് ആണ് പഞ്ചാബി ഗായകൻ ആയ ഭവീന്ദർ സിംഗും അമലയും വിവാഹിതരായി എന്നത്. ഫോട്ടോ സഹിതമാണ് വാർത്തകൾ വന്നിരുന്നത്. എന്നാൽ പിന്നീട് അമല തന്നെ വാർത്തകൾ നിഷേധിച്ചിരുന്നു.അതിനിടയിൽ അമല പോളിന്റെ വിവാഹത്തെ കുറിച്ചും മറ്റും പല തരത്തിലുള്ള ഗോസിപ്പുകൾ വന്നിരുന്നു.

Find out more: