ആളുകൾ എന്ത് പറയുമെന്നൊന്നും ഞാൻ നോക്കിയില്ല, അതെന്റെ ജോലിയുടെ ഭാഗമാണ്; സ്വാസിക!  ലിപ് ലോക്കിന്റെ പേരിൽ വിമർശനങ്ങൾ നടത്തിയവർക്ക് താരം നൽകിയ മറുപടി വൈറലായിരുന്നു. ചതുരമെന്ന ചിത്രം സ്വീകരിച്ചതിനെക്കുറിച്ചും സ്വാസിക തുറന്ന് പറഞ്ഞിരുന്നു. കഥ കേട്ട് അതിൽ എനിക്കെന്തൊക്കെ ചെയ്യാനുണ്ടെന്ന് നോക്കിയാണ് സിനിമ സ്വീകരിച്ചതെന്നും താരം വ്യക്തമാക്കിയിരുന്നു. സീ മലയാളത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു സ്വാസിക ചതുരമെന്ന സിനിമ സ്വീകരിക്കാനുണ്ടായ കാരണങ്ങളെക്കുറിച്ച് പറഞ്ഞത്.മിനിസ്‌ക്രീൻ പ്രേക്ഷകരുടെ സ്വന്തം താരമായ സ്വാസിക സിനിമയിലും തിളങ്ങുകയാണ്. ചതുരത്തിലൂടെയായി മുഴുനീള വേഷവും തന്നിൽ ഭദ്രമാണെന്ന് തെളിയിച്ചിരിക്കുകയാണ് സ്വാസിക. പെർഫോം ചെയ്യാനുള്ളൊരു സ്‌പേസ് ഉണ്ടോ എന്നാണ് എന്നെപ്പോലെയൊരു തുടക്കകാരി നോക്കുന്നത്. ഇതിന് മുൻപ് ചെയ്ത സിനിമകളിലൊക്കെ വന്ന് പോകുന്ന ക്യാരക്ടറാണ്.




ഒരു മുഴുനീള വേഷം എനിക്കങ്ങനെ കിട്ടിയിട്ടില്ല. വാസന്തി ഒഴിച്ച് കഴിഞ്ഞാൽ. ഈ സിനിമയ്ക്ക് ഇങ്ങനെയൊരു സർട്ടിഫിക്കേഷൻ കിട്ടും. അതുകൊണ്ട് നാട്ടാുകാർ അങ്ങനെ പറയും. അതേക്കുറിച്ചൊന്നും ഞാൻ ചിന്തിച്ചിരുന്നില്ല. ഒരോ സീൻ വായിക്കുമ്പോഴും ഇതിൽ നമ്മളുണ്ടെന്ന് കാണുമ്പോൾ സന്തോഷമായിരുന്നു. എനിക്ക് അതൊരു ഡ്രീം കം ട്രൂ മൊമന്റായിരുന്നു. അതുകൊണ്ട് അതിന്റെ വരുംവരായ്കകളെക്കുറിച്ചൊന്നും ഞാൻ ആലോചിച്ചിരുന്നില്ല.കഥ കേട്ട് സിനിമ കമ്മിറ്റ് ചെയ്യുമ്പോൾ അതിന്റെ ആഫ്റ്റർ ഇഫക്റ്റിനെക്കുറിച്ച് ചിന്തിക്കില്ല. നല്ല കഥയാണോ നമുക്ക് എന്തെങ്കിലും ചെയ്യാനുണ്ടോ എന്നൊക്കെയാണ് നോക്കുന്നത്. കൂടെ അഭിനയിക്കുന്നതും മികച്ച അഭിനേതാക്കളാണ്. അവരിലൊക്കെ വിശ്വാസമർപ്പിച്ചാണ് ഞാൻ ഈ സിനിമ കമ്മിറ്റ് ചെയ്തത്. ഏത് ക്യാരക്ടർ വന്നാലും അതിലെല്ലാം ചെയ്യണം. സിനിമ ഇറങ്ങുന്നതിന് മുൻപെല്ലാം സ്വാസികയുടെ എ സിനിമ എന്നായിരുന്നു വ്യാഖ്യാനം.




സിനിമ ഇറങ്ങുന്നതിന് മുൻപുള്ള പല കമന്റുകളും നമ്മളെ വേദനിപ്പിച്ചിരുന്നു. അത് വരുമെന്ന് അറിയാമായിരുന്നു. സിനിമ ഇറങ്ങിക്കഴിഞ്ഞ ശേഷം ആളുകളുടെ വിലയിരുത്തൽ മാറിയതിൽ സന്തോഷമുണ്ട്.എന്നിലുള്ള ടാലന്റ് എനിക്ക് കുറച്ചുകൂടി എക്‌സപ്ലോർ ചെയ്യണം. അതിന് പറ്റിയ സ്‌ക്രിപ്റ്റാണെന്ന് മനസിലായി. കുറേ ലെയേഴ്‌സുള്ള ക്യാരക്ടറാണ്. അതേപോലെ നമ്മളെ നയിക്കാൻ നല്ലൊരു ഡയറക്ടറുണ്ട്. കൂടെ അഭിനയിക്കുന്നതും മികച്ച അഭിനേതാക്കളാണ്. ഈയൊരു എറോട്ടിക്ക് എലമെന്റ് മാത്രമല്ല സിനിമയിലുള്ളതെന്ന് മുഴുവനായി കാണുമ്പോൾ എല്ലാവർക്കും മനസിലാവും. അതെനിക്ക് ഉറപ്പായിരുന്നു. ഒരു ആണിനും പെണ്ണിനുമിടയിൽ നടക്കുന്നൊരു ഗെയിം. അവരുടെ ഉള്ളിൽ നടക്കുന്ന മത്സരബുദ്ധി. അതൊക്കെ ആളുകൾക്ക് മനസിലായി.




ഞങ്ങളുടെ പെർഫോമൻസ് അവർക്ക് ഇഷ്ടമായി എന്ന് കേൾക്കുമ്പോൾ സന്തോഷമാണ്. ഇത് സ്വാസികയ്ക്ക് ഹെവിയായി അല്ലെങ്കിൽ ചെയ്തിട്ട് ശരിയായില്ല എന്നൊക്കെ ആരെങ്കിലും പറയുമോയെന്ന ആശങ്കയുണ്ടായിരുന്നു. റിലീസിന് ശേഷം അങ്ങനെയൊന്നും ആരും പറഞ്ഞില്ല. അതിന്റെ ആശ്വാസമുണ്ടെന്നും സ്വാസിക പറഞ്ഞിരുന്നു.സിനിമ സംസാരിക്കുന്ന പ്രമേയം ഇഷ്ടമായെന്നാണ് ആളുകൾ പറഞ്ഞത്. ഞാൻ എന്റെ ജോലിയാണ് ചെയ്തത്. അത് മനസിലാക്കാൻ ആളുകൾക്ക് ഇപ്പോൾ കഴിഞ്ഞിട്ടുണ്ട്. ഏതൊരു ജോലിക്കും അതിന്റെ സ്വഭാവമുണ്ടാവും. അവരവരുടെ ജോലിക്കാവശ്യമായ കാര്യങ്ങൾ എല്ലാവരും ചെയ്യുന്നുണ്ട്.




 ആക്ടിങ് എന്ന ജോലിക്ക് ആവശ്യമായ കാര്യമാണ് ഇമോഷൻ. അത് ആ രീതിയിൽ മനസിലാക്കിയാൽ തീരുന്ന കാര്യമേയുള്ളൂ എന്നാണ് തനിക്ക് നെഗറ്റീവ് പറയുന്നവരോട് പറയാനുള്ളതെന്നും സ്വാസിക പറഞ്ഞിരുന്നു.ഭരതൻ ചിത്രങ്ങളിൽ ഇങ്ങനെയുള്ള കാര്യങ്ങൾ വളരെ മനോഹരമായി കാണിച്ചിട്ടുണ്ട്. അതൊക്കെ മലയാളത്തിലെ ക്ലാസിക്കുമാണ്. സിദ്ധാർത്ഥ് ഭരതൻ മൂവിയായത് കൊണ്ട് അതിൽ പലർക്കും പ്രതീക്ഷയുണ്ടായിരുന്നു. അതിനൊരു ക്വാളിറ്റി ഉണ്ടാവുമെന്ന വിശ്വാസത്തിലും കുറേ പേർ തിയേറ്ററിലേക്കെത്തിയിരുന്നു.

Find out more: