സീത ദേവിയായി ബോളിവുഡിലേക്ക് നദി 'സായി പല്ലവി'യുടെ അരങ്ങേറ്റം! തമിഴിവും തെലുങ്കിലും തൻ്റെ താര മൂല്യത്തിൽ തിയറ്ററിൽ സിനിമ എത്തിച്ച് വിജയിക്കുന്ന താരമെന്ന നിലയിൽ ബോക്സോഫീസിലും ഏറെ ഡിമാൻഡുണ്ട് സായി പല്ലവിക്ക്. സിനിമകളുടെ തെരഞ്ഞെടുപ്പിൽ വളരെ ശ്രദ്ധ കൊടുക്കുന്ന താരം ഇടവേളയിൽ മലയാളത്തിലും സാന്നിധ്യം അറിയിക്കാറുമുണ്ട്. 2019 ൽ പുറത്തിറങ്ങിയ അതിരനിലാണ് അവസാനം സായി പല്ലവി മലയാളത്തിലെത്തിയത്. പുതിയ റിപ്പോർട്ടുകൾ പ്രകാരം ബിഗ് ബജറ്റ് ചിത്രവുമായി സായി പല്ലവി ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നു. അതും മിത്തോളജിക്കൽ കഥയുമായി! മലയാളത്തിൻ്റെ സ്വന്തം മലർ മിസിൽ നിന്നും ഇന്നു തെന്നിന്ത്യ മുഴുവൻ സ്റ്റാർ വാല്യുവുള്ള നായികയായി വളർന്ന താരമാണ് സായി പല്ലവി. ഇന്ത്യൻ സിനിമയിലെ പ്രമുഖ നിർമാതാവ് അല്ലു അരവിന്ദാണ് ചിത്രം നിർമിക്കുന്നത്.
സീതയുടെ വീക്ഷണത്തിലൂടെ രാമായണ കഥയും രാമാ രാവണ യുദ്ധവും വെള്ളിത്തിരയിലെത്തിക്കുന്ന ചിത്രം അടുത്ത വർഷത്തോടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് പ്രഥമ വിവരം. ആദ്യമായാണ് സായി പല്ലവി ഒരു മിത്തോളജിക്കൽ കഥാപാത്രമാകുന്നത്. സായി പല്ലവിയുടെ കരിയറിലെ മികച്ചൊരു കഥാപാത്രമാകും സീതയെന്നാണ് പ്രതീക്ഷിക്കുന്നത്. ഹിന്ദി ഭാഷയിലാണ് ചിത്രം ഒരുക്കുന്നത്. ഇന്ത്യൻ മിത്തോളജിയിലെ ഇതിഹാസം രാമായണ കഥയെ സീതയുടെ വീക്ഷണത്തിലൂടെ വെള്ളിത്തിരയിലെത്തിക്കുന് ബിഗ് ബജറ്റ് ചിത്രത്തിലാണ് സായി പല്ലവി കേന്ദ്രകഥാപാത്രമായി എത്തുന്നത്. ഹിന്ദിയിലൊരുക്കുന്ന ചിത്രത്തിൽ സായി പല്ലവിക്കൊപ്പം സൂപ്പർ താരങ്ങളാണ് അണിനിരക്കുന്നത്. രാമനായി രൺബീർ കപൂറും രാവണനായി ഋത്വിക് റോഷനുമെത്തുമെന്നാണ് റിപ്പോർട്ട്. പ്രോജക്ടിനായി ഇരുവരും പച്ചക്കൊടി കാട്ടിയെന്നാണ് നിർമാതാവിൻ്റെ അടുത്ത വൃത്തങ്ങൾ പറയുന്നത്.
ആദ്യമായാണ് രൺബീറും ഋത്വിക് റോഷനും ഇതിഹാസ കഥാപാത്രങ്ങളായി അഭിനയിക്കുന്നത്. ഒപ്പം ഇന്ത്യൻ സിനിമയിലെ തന്നെ മികച്ച താരനിരയും ചിത്രത്തിൽ അണിനിരക്കും. നേരത്തെ ചിത്രത്തിലേക്ക് സീതയായി ബോളിവുഡ് നായിക കരീന കപൂറിനെയാണ് പരിഗണിച്ചത്. എന്നാൽ താരം പ്രതിഫലം കൂടുതൽ ആവശ്യപ്പെട്ടതോടെ പിന്നീട് ദീപിക പദുക്കോണിലേക്കും ഒടുവിൽ സായി പല്ലവിയിലേക്കും എത്തുകയായിരുന്നു. 500 കോടി ബജറ്റിൽ രാമയണ കഥ വെള്ളിത്തിരയിലെത്തിക്കുന്ന ബോളിവുഡ് ചിത്രം ആദിപുരുഷ് റിലീസിന് തയാറെടുക്കുകയാണ്.
പാൻ ഇന്ത്യൻ ചിത്രമായി ഒരുക്കുന്ന ആദിപുരുഷിൽ തെലുങ്കു താരം പ്രഭാസ് ശ്രീരാമനാവുന്നു. രാവണനായി എത്തുന്നത് സെയ്ഫ് അലി ഖാനാണ്. ഔം റൗത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സീതയാവുന്നത് കൃതി സനോണാണ്. ചിത്രത്തിൻ്റെ ടീസർ പുറത്തു വന്നപ്പോൾ വിഷ്വൽ എഫക്റ്റ്സ് നിലവാരമില്ലെന്നുള്ള പരാതി ഉയർന്നിരുന്നു. ഹിന്ദിക്കു പുറമെ തെലുങ്ക്, തമിഴ്, കന്നഡ, മലയാളം ഭാഷകളിലും ചിത്രം പ്രദർശനത്തിന് എത്തും. 2023 ജനുവരി 12 ന് ആണ് റിലീസ്.
Find out more: