സുഹാന-ബഷീർ ബഷിയുടെ പതിമൂന്നാം വിവാഹ വാർഷികത്തിന് മഷുറ ആശംസകളറിയിച്ചില്ലേ? രണ്ട് ഭാര്യമാർക്കും കുട്ടികൾക്കും ഒപ്പം ഒരേ വീട്ടിൽ സന്തോഷത്തോടെ കഴിയുന്ന ബഷിയുടെ കുടുംബത്തിന്റെ ഈ ഒത്തൊരുമയുടെ രഹസ്യം എന്താണെന്ന് സോഷ്യൽ മീഡിയ പലവഴി ചിന്തിച്ചുവെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. അതിന് ഏറ്റവും വലിയ കാരണം സുഹാനയാണ് എന്ന കാര്യത്തിലും സംശയമില്ല. ഇന്ന് സുഹാനയുടെയും ബഷീറിന്റെയും പതിമൂന്നാം വിവാഹ വാർഷികമാണ്. വിവാഹ വാർഷികത്തോട് അനുബന്ധിച്ച വീഡിയോസ് എല്ലാം ഇതിനോടകം യൂട്യൂബിൽ പങ്കുവച്ചു കഴിഞ്ഞു. ആരൊക്കെ ആശംസ അറിയിച്ചു എന്നതാണ് ഇപ്പോൾ സോഷ്യൽ മീഡിയ അന്വേഷിച്ചുകൊണ്ടിരിയ്ക്കുന്നത്. കേരളത്തിലെ ജനങ്ങൾ വളരെ അധികം കൗതുകത്തോടെ നോക്കുന്ന കുടുംബമാണ് ബഷീർ ബഷിയുടേത്. വിവാഹ വാർഷികത്തിന് സ്വാഭാവികമായും സുഹാനയും ബഷിയും പോസ്റ്റുകൾ പങ്കുവച്ചിട്ടുണ്ട്.
എന്നാൽ രണ്ടാം ഭാര്യ മഷുറ ഇൻസ്റ്റഗ്രാമിൽ അങ്ങിനെ പ്രത്യേകിച്ച് ഒരു പോസ്റ്റും പങ്കുവച്ചതായി കാണുന്നില്ല. ചികഞ്ഞ് പോകുമ്പോൾ ഇൻസ്റ്റഗ്രാം സ്‌റ്റോറിയിൽ ഒരേ ഒരു പോസ്റ്റ് മാത്രമാണ് കാണുന്നത്. 'പതിമൂന്നാം വിവാഹ വാർഷികം ആഘോഷിക്കുന്ന എന്റെ ഏറ്റവും പ്രിയപ്പെട്ട ജോഡിയ്ക്ക് വാർഷിക ആശംസകൾ' എന്നാണ് സ്‌റ്റോറി.ജന്മദിനം, വിവാഹ വാർഷികം പോലുള്ള എല്ലാ വിശേഷ ദിവസങ്ങൾക്കും ഒരാഴ്ച മുൻപേ തന്നെ ആഘോഷങ്ങൾ തുടങ്ങും. ആ ദിവസം സോഷ്യൽ മീഡിയയിൽ ഒരുമിച്ച് നിൽക്കുന്ന ഫോട്ടോസും പങ്കുവയ്ക്കും. അതത്രയും വൈറലാവുകയും ചെയ്യും. അടുത്തിടെ കഴിഞ്ഞ മഷുറയുടെ ബേബി ഷവറും, പിറന്നാളും ബഷിയുടെ പിറന്നാളും എല്ലാം അങ്ങിനെയായിരുന്നു.
അപ്പോൾ പിന്നെ എന്തുകൊണ്ട് ഈ വിവാഹ വാർഷികത്തിന് നിറം മങ്ങുന്നു എന്നാണ് ചോദ്യം. കഴിഞ്ഞ പ്രാവശ്യം മഷുറയുടെ ബേബി ഷവറുമായി ബന്ധപ്പെട്ട് പങ്കുവച്ച വീഡിയോയ്ക്ക് താഴെ സുഹാനയ്ക്ക് എതിരെ ഒരുപാട് കമന്റുകൾ വന്നിരുന്നു. തന്റെ ഭർത്താവിനെ പങ്കുവയ്ക്കാൻ പൂർണ മനസ്സോടെ സമ്മതിയ്ക്കുന്ന ചുരുക്കം ചില, അപൂർവ്വ ഭാര്യമാരിൽ ഒരാളാണ് സുഹാന, സത്യത്തിൽ സുഹാന ഹാപ്പിയല്ല, താൻ ഹാപ്പിയാണ് എന്ന് അഭിനയിക്കുകയാണ് എന്നൊക്കെയായിരുന്നു കമന്റുകൾ. സുഹാനയുടെ അനുവാദം വാങ്ങി കൊണ്ടാണ് ബഷീർ മഷുറയെയും വിവാഹം ചെയ്തത്.
തന്റെ ജീവിതത്തിൽ വലിയ സ്ഥാനം നൽകുന്നവളാണ് സുഹാന എന്ന ബഷി നേരത്തെ പറഞ്ഞിട്ടുണ്ട്. വിവാഹ വാർഷിക ആഘോഷത്തിന്റെ ഭാഗമായി രാത്രി 12 മണിക്ക് തന്നെ കേക്ക് കട്ടിങും പരിപാടികളും എല്ലാം ഉണ്ടായിരുന്നു. എല്ലാ ദാമ്പത്യത്തിലെയും എന്നപോലെ കൊച്ചു കൊച്ചു ഇണക്കങ്ങളും പിണക്കങ്ങളും ആയി തന്നെയാണ് കഴിഞ്ഞ പതിമൂന്ന് വർഷവും ഞങ്ങൾ ജീവിച്ചത് എന്ന് ആ വീഡിയോയിൽ ബഷി പറഞ്ഞിട്ടുണ്ട്.
Find out more: