ഒടുവിൽ ഉണ്ണികൃഷ്ണൻ, ജഗതി, തുടങ്ങിയവർക്കൊപ്പം അഭിനയിച്ച സൂസന്റെ ജീവിതം ഇപ്പോൾ ലോട്ടറി വിറ്റു കൊണ്ട്! വൃദ്ധസധനങ്ങളിലും തെരുവിലും, അസുഖം ബാധിച്ച് കുടിലുകളിലും കഴിയുന്ന ഒരുപാട് പേരുണ്ട്. അക്കൂട്ടത്തിലേക്ക് ഇതാ ഒരു പേര് കൂടെ. കലാനിലയം മുതൽ കെ പി എ സി വരെയുള്ള നാടക സമിതികളിലും നാലായിരത്തോളം നാടക വേദികളിലും അഭിനയിച്ച സൂസൻ രാജ് ഇപ്പോൾ ജീവിക്കുന്നത് ലോട്ടറി വിൽപന നടത്തി! സിനിമാ രംഗത്ത് പണ്ട് പ്രവൃത്തിച്ചിരുന്നവരുടെ പലരുടെയും ഇപ്പോഴത്തെ ജീവിതം കഷ്ടതകൾ നിറഞ്ഞതാണ്.തമ്പാനൂർ അരിസ്റ്റോ ജങ്ഷനിൽ ലോട്ടറി വിറ്റാണ് എം.സൂസി എന്ന സൂസൻ രാജ് ഉപജീവനം കണ്ടെത്തുന്നത്. കുട്ടിക്കാലം മുതൽ കലാ രംഗത്തുള്ള സൂസൻ രാജിനെ കലാരംഗത്തുള്ള ആരും തിരിഞ്ഞുനോക്കാനില്ല.
കറുത്ത പ്ലാസ്റ്റിക് ഷീറ്റ് മറച്ച നാലായി മടക്കിവെക്കാവുന്ന റോഡുവക്കിലെ മരത്തട്ടിലാണ് സൂസൻ കഴിയുന്നത്.ജഗതി ശ്രീകുമാർ, ഒടുവിൽ ഉണ്ണികൃഷ്ണൻ, സി എ പോൾ, പൂജപ്പുര രവി എന്നിവർക്കൊപ്പം അഭിനയിച്ചിട്ടുള്ള സൂസൻ പഴയ കാര്യങ്ങൾ ഓർത്തെടുക്കുമ്പോൾ കണ്ണ് നിറയും. എട്ടു വയസ്സുള്ളപ്പോഴാണ് സൂസൻ നാടകത്തിലെത്തുന്നത്. കലാനിലയമായിരുന്നു ആദ്യ വേദി.2005 ലാണ് ആരോഗ്യ പ്രശ്നങ്ങൾ മൂലം കെ പി എ സിയിൽനിന്ന് സൂസൻ പടിയിറങ്ങുന്നത്. 10 വർഷം മുമ്പ് ഭർത്താവ് മരിച്ചു. ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞതിനാൽ ആഴ്ചയിൽ 500 രൂപ മരുന്നിന് വേണം. മരുന്നിനും മറ്റുമുള്ള വക കണ്ടെത്താൻ പല ജോലികളും ചെയ്തു. പക്ഷേ മിച്ചം പിടിക്കാൻ ഒന്നും കിട്ടാതായതോടെയാണ് സൂസൻ ലോട്ടറി വിൽപനക്കാരിയായത്.
അമച്വർ വേദികളിലും കെ പി എ സി അടക്കം നിരവധി പ്രഫഷനൽ ട്രൂപ്പുകളിലുമായി നാലായിരത്തോളം നാടകങ്ങളിൽ വേഷമിട്ട ഈ 63 കാരി പത്ത് സിനിമകളിലും ടെലിഫിലിമുകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.15ാം വയസ്സിൽ വിവാഹം. മൂത്ത മകനെ പ്രസവിച്ച് 55ാം ദിവസം ഒരു കൈയിൽ തൊട്ടിലും തുണിയും മറുകൈയിൽ നാടകവേഷവുമായി വീണ്ടും തട്ടിലേക്ക്. ആയിരത്തോളം അമച്വർ നാടകങ്ങൾക്ക് ശേഷമാണ് പ്രഫഷനൽ വേദികളിലെത്തുന്നത്. 2005 ലാണ് ആരോഗ്യ പ്രശ്നങ്ങൾ മൂലം കെ പി എ സിയിൽനിന്ന് സൂസൻ പടിയിറങ്ങുന്നത്. 10 വർഷം മുമ്പ് ഭർത്താവ് മരിച്ചു. ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞതിനാൽ ആഴ്ചയിൽ 500 രൂപ മരുന്നിന് വേണം. മരുന്നിനും മറ്റുമുള്ള വക കണ്ടെത്താൻ പല ജോലികളും ചെയ്തു. പക്ഷേ മിച്ചം പിടിക്കാൻ ഒന്നും കിട്ടാതായതോടെയാണ് സൂസൻ ലോട്ടറി വിൽപനക്കാരിയായത്.

Find out more: