ഞാൻ സിനിമയിൽ അഭിനയിക്കാൻ പോയപ്പോൾ എന്നെ ഉപേക്ഷിച്ചു; വിവാഹമോചനത്തെക്കുറിച്ച് നടൻ ടിപി മാധവൻ പറയുന്നതിങ്ങനെ! മിനിസ്‌ക്രീനിലുമൊക്കെയായി തിളങ്ങിയ അദ്ദേഹം അഭിനയത്തിൽ നിന്നും ബ്രേക്കെടുത്തിരിക്കുകയാണ്. ഹരിദ്വാർ യാത്രയ്ക്കിടയിൽ സ്‌ട്രോക്ക് വന്നതോടെ വിശ്രമത്തിൽ കഴിയുകയാണ് അദ്ദേഹം. പത്തനാപുരത്തെ ഗാന്ധിഭവനിലാണ് അദ്ദേഹം ഇപ്പോൾ. മകനെ കാണണമെന്ന് ആഗ്രഹമുണ്ടെന്ന് അദ്ദേഹം മുൻപൊരിക്കൽ പറഞ്ഞിരുന്നു. സിനിമയിൽ സജീവമായതോടെയായിരുന്നു കുടുംബജീവിതത്തിൽ താളപ്പിഴ സംഭവിച്ചത്. വിവാഹമോചനത്തെക്കുറിച്ചുള്ള ടിപി മാധവന്റെ വാക്കുകൾ വൈറലായിക്കൊണ്ടിരിക്കുകയാണിപ്പോൾ. ജെബി ജെങ്ഷനനിൽ അതിഥിയായി എത്തിയപ്പോഴായിരുന്നു അദ്ദേഹം ഇതേക്കുറിച്ച് സംസാരിച്ചത്.  വൈവിധ്യമാർന്ന ഒട്ടനവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച് ഒരുകാലത്ത് സജീവമായി നിന്ന താരമായിരുന്നു ടിപി മാധവൻ.




  നെഗറ്റീവ് വേഷങ്ങളും വഴങ്ങുമെന്ന് അദ്ദേഹം തെളിയിത്തിരുന്നു. എന്റെ ജീവിതത്തിലെ കാര്യങ്ങൾ ചില സിനിമകളിലൊക്കെ വന്നിട്ടുണ്ട്. എന്നേക്കാളും സമ്പന്നയായൊരു കുടുംബത്തിലെ സ്ത്രീയെ ആയിരുന്നു ഞാൻ വിവാഹം ചെയ്തത്. നാച്ചുറലി എല്ലാ അച്ഛനമ്മമാരും അങ്ങനെ ആലോചിക്കുമായിരിക്കാം. പെണ്ണ് കാണാൻ പോലും ഞാൻ പോയിരുന്നില്ല. കണ്ടിരുന്നുവെങ്കിൽ ചിലപ്പോൾ കല്യാണം കഴിക്കില്ലായിരിക്കാം. തൃശ്ശൂരിലെ ഒരു വലിയ കമ്പനിയുടെ മാനേജിംഗ് ഡയറക്ടറായിരുന്നു അവർ. യൂണിയൻ ലീഡേഴ്‌സൊക്കെയായി അവർ മീറ്റിംഗ് കൂടുമായിരുന്നു. അന്ന് അച്യുതാനന്ദനും കരുണാകരനൊക്കെയായിരുന്നു യൂണിയൻ ലീഡേഴ്‌സ്.കല്യാണം കഴിഞ്ഞ് കുറച്ച് കഴിഞ്ഞപ്പോഴാണ് എനിക്ക് സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചത്.




  സിനിമയിൽ അഭിനയിക്കുന്നോ എന്ന് ചോദിച്ച് അവരെനിക്ക് ഡിവോഴ്‌സ് നോട്ടീസ് അയച്ചു. ഞാൻ അഭിനയിക്കാൻ പോയി തിരികെ വീട്ടിലെത്തിയപ്പോഴാണ് അത് എന്റെ കൈയ്യിലേക്ക് കിട്ടിയത്. ഇന്ന് എന്റെ മകനൊരു സിനിമാസംവിധായകനാണ്. അക്ഷയ് കുമാറിനെ നായകനാക്കി എയർലിഫ്റ്റ് സംവിധാനം ചെയ്ത രാജകൃഷ്ണൻ എന്റെ മകനാണ്. എനിക്ക് വേണ്ടി അവൻ പകരം വീട്ടിയത് പോലെയായി.ഞാൻ സ്ട്രയിറ്റ് ഫോർവേഡാണ്. രണ്ടുവട്ടം ആലോചിച്ചാണ് കാര്യങ്ങൾ ചെയ്യുന്നത്. ജ്യോതിഷത്തിൽ വിശ്വാസമുണ്ട്. അതേപോലെ വാരഫലം കൃത്യമായിരുന്ന് വായിക്കാറുണ്ട്. 





  അതിൽ പറയുന്ന കാര്യങ്ങൾ എന്റെ ജീവിതത്തിൽ സംഭവിക്കാറുണ്ട്. വിവാഹമോചനം കഴിഞ്ഞിട്ടിപ്പോൾ 30 വർഷമായെന്നുമായിരുന്നു ജെബി ജെങ്ഷനിൽ ടിപി മാധവൻ പറഞ്ഞത്.തനിക്ക് ഒരു വയസുള്ളപ്പോഴാണ് അച്ഛനും അമ്മയും ഡിവോഴ്‌സായതെന്നായിരുന്നു ടിപി മാധവന്റെ മകനായ രാജകൃഷ്ണൻ പറഞ്ഞത്. അമ്മയാണ് ഞങ്ങളെ വളർത്തിയത്. പഠനം കഴിഞ്ഞ് ജോലി ചെയ്യുന്നതിനിടയിലാണ് സിനിമയോട് താൽപര്യം തോന്നിയത്. തികച്ചും അപ്രതീക്ഷിതമായി സംഭവിച്ച കാര്യമാണത്. ഷൂട്ടിനായി കേരളത്തിലേക്ക് വന്നതിനെക്കുറിച്ചും അദ്ദേഹം മുൻപ് സംസാരിച്ചിരുന്നു.

Find out more: