'ലാത്തി' എന്ന ചിത്രമാണ് എല്ലാം മാറ്റി മറിച്ചത്; അനുഭവം പങ്കുവെച്ച് നടൻ വിശാൽ! സംവിധായകൻ ലോകേഷ് കനകരാജാണ് ലാത്തിയുടെ ട്രെയിലർ റീലീസ് ചെയ്തത്. ട്രെയിലറിന് വലിയ പിന്തുണയാണ് സോഷ്യൽ മീഡിയയിൽ ആരാധകർ നൽകിയത്. സ്റ്റണ്ട് മാസ്റ്റർ പീറ്റർ ഹെയ്ൻ ഒരുക്കുന്ന മാസ് ആക്ഷൻ രംഗങ്ങളും ഇമേഷണൽ സീനുകളും ഉൾക്കൊള്ളിച്ചാണ് ട്രെയിലർ എത്തിയത്. താൻ നോ പറയേണ്ടിയിരുന്ന ചിത്രമാണിതെന്നും എന്നാൽ സിനിമയുടെ കഥ കേട്ടതോടെ അതിന് സാധിക്കാതെ വന്നു എന്നാണ് വിശാൽ തന്നെ പറയുന്നത്.വിശാൽ കേന്ദ്രകഥാപാത്രമായെത്തി നവാഗത സംവിധായകൻ എ വിനോദ് കുമാറിന്റെ ചിത്രമാണ് 'ലാത്തി.' ഒട്ടനവധി പോലീസ് വേഷങ്ങളിൽ എത്തിയ വിശാൽ ഈ ചിത്രത്തിലും യൂണിഫോമിലാണ് എത്തുന്നത്. എന്നാൽ പോലീസ് കോൺസ്റ്റബിളായി എത്തുമ്പോൾ ചിത്രം മറ്റൊരു തലത്തിലാണ് കഥ പറയുന്നതെന്ന വ്യക്ത. സംവിധായകൻ വിനോദ് കുമാർ എന്നോട് ലാത്തിയുടെ കഥ പറഞ്ഞു തുടങ്ങുമ്പോൾ തന്നെ അതിൽ എന്തോ പുതുമ ഉണ്ടെന്ന് തോന്നി.
ഏഴു വയസുകാരന്റെ അച്ഛനായി അഭിനയിക്കണം എന്നതുകൊണ്ട് മടിച്ച് മടിച്ചാണ് അദ്ദേഹം എന്നോട് കഥ പറഞ്ഞുതുടങ്ങിയത്. എന്നാൽ അതി സാരമില്ല എന്ന് പറഞ്ഞ് കഥകേട്ടുതുടങ്ങി. ചിത്രത്തിൽ എന്റെ മകനായി അഭിനയിച്ച ആ ബാലൻ സെക്കന്റ് ഹീറോയെ പോലെയാണ്. അത്ര മികച്ച പ്രകടനമാണ് അവൻ കാഴ്ച്ചവെച്ചത്.'ഞാൻ മുൻപ് പല പടങ്ങളിലും പോലീസ് ഉദ്യോഗസ്ഥനായി അഭിനയിച്ചിട്ടുണ്ട്. ഈ സിനിമയിലും അതു പോലെ ഒരു യൂഷ്വൽ ക്യാരക്ടർ ആയിരുന്നുവെങ്കിൽ ഞാൻ നോ പറയുമായിരുന്നു. ഇതൊരു സാധാരണ കോൺസ്റ്റബിൾ കഥാപാത്രമാണ്, മേലുദ്യോഗസ്ഥരുടെ ആജ്ഞകൾ അനുസരിക്കുക എന്നതുമാത്രമാണ് കോൺസ്റ്റബിളിന്റെ ജോലി. നടന്മാരായ രമണയും നന്ദയും ചേർന്ന് റാണാ പ്രൊഡക്ഷന്റെ ബാനറിലാണ് ലാത്തി നിർമ്മിച്ചിരിക്കുന്നത്.
തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി എന്നീ നാലു ഭാഷകളിലും ചിത്രം പ്രദർശനത്തിനെത്തും. തെന്നിന്ത്യൻ താരം സുനൈനയാണ് ചിത്രത്തിൽ വിശാലിന്റെ നായിക. മലയാളി നടൻ പി. എൻ. സണ്ണിയാണ് ഇതിലെ ശക്തമായ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നടൻ പ്രഭുവും മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. യുവൻ ഷങ്കർ രാജയാണ് സംഗീത സംവിധായകൻ. ചിത്രത്തിലെ പാട്ടുകളും ആരാധക ശ്രദ്ധയാകർഷിച്ചു. ജനപ്രിയ ചിത്രമായിരുന്ന കാർത്തിയുടെ 'കൈദി'യിലൂടെ ശ്രദ്ധേയനായ പൊൻ പാർത്ഥിപൻ സംഭാഷണ രചയിതാവും സംവിധായകനൊപ്പം തിരക്കഥാ രചനയിൽ പങ്കാളിയുമാണ് . ക്രിസ്തുമസ് നവവത്സര ചിത്രമായി ഡിസംബർ 22- ന് ലാത്തി തിയറ്ററുകളിൽ എത്തും.
ത്രീ ഫോർ ഫിലിംസാണ് ചിത്രം കേരളത്തിൽ റിലീസ് ചെയ്യുന്നത്. 'ഞാൻ മുൻപ് പല പടങ്ങളിലും പോലീസ് ഉദ്യോഗസ്ഥനായി അഭിനയിച്ചിട്ടുണ്ട്. ഈ സിനിമയിലും അതു പോലെ ഒരു യൂഷ്വൽ ക്യാരക്ടർ ആയിരുന്നുവെങ്കിൽ ഞാൻ നോ പറയുമായിരുന്നു. ഇതൊരു സാധാരണ കോൺസ്റ്റബിൾ കഥാപാത്രമാണ്, മേലുദ്യോഗസ്ഥരുടെ ആജ്ഞകൾ അനുസരിക്കുക എന്നതുമാത്രമാണ് കോൺസ്റ്റബിളിന്റെ ജോലി. സംവിധായകൻ വിനോദ് കുമാർ എന്നോട് ലാത്തിയുടെ കഥ പറഞ്ഞു തുടങ്ങുമ്പോൾ തന്നെ അതിൽ എന്തോ പുതുമ ഉണ്ടെന്ന് തോന്നി. ഏഴു വയസുകാരന്റെ അച്ഛനായി അഭിനയിക്കണം എന്നതുകൊണ്ട് മടിച്ച് മടിച്ചാണ് അദ്ദേഹം എന്നോട് കഥ പറഞ്ഞുതുടങ്ങിയത്.
Find out more: